ഒന്നും ഉരിയാടാതെ
Onnum uriyadathe
Author : നൗഫു ||| Previuse part
സുഹൃത്തുക്കളെ ആദ്യം തന്നെ ഒരു ഓർമ്മപ്പെടുത്തൽ…
എന്റെ ജോലി നിങ്ങൾക് അധികം ആർക്കും അറിയില്ല എന്നറിയാം.. ഞാൻ സൗദിയിൽ ഒരു കമ്പനി യുടെ സെയിൽസ് വാഹനത്തിൽ ആണ്.. വാഹനം എന്റേത് തന്നെ ആണ്.. പക്ഷെ ഇന്നലെ ഒരു കാര്യം നടന്നു.. എന്റെ വാഹനം കളവ് പോയി.. റോട്ടിൽ നിര്ത്തിയിട്ട വാഹനം.. കള്ളന്മാർ കട്ടോണ്ട് പോയി.. ഇന്നലെയും ഇന്നും അതിന്റെ ഓട്ടത്തിൽ ആയിരുന്നു പോലീസും ട്രാഫിക്കും ആയി കുറച്ചു ടെൻഷനും ക്ഷീണവും ആണ്…
നിങ്ങളോട് ഇതൊക്കെ നീ എന്തിനാ പറയുന്നത് എന്ന് തോന്നാം..
ഞാൻ ഇത് പറയുന്നത് എന്റെ കഥയിൽ എന്തേലും ചെറിയ ഫാൾട്ടുകൾ കണ്ടാൽ ക്ഷമിക്കണം എന്ന് പറയാൻ വേണ്ടി മാത്രമാണ്…
ഈ കഥ തുടങ്ങുമ്പോൾ ഞാൻ എന്നും ഓരോ പാർട്ട് തരുമെന്ന് ഒരു വാക്ക് പറഞ്ഞിരുന്നു.. അതിൽ ഒരിക്കലും ഒരു മാറ്റവും വരില്ല.. എന്നും ഒരു പാർട്ട് ഞാൻ തരും.. ഫ്ലോയിലോ കഥയിലെ എന്തേലും മാറ്റം വന്നാൽ നിങ്ങൾക് പറയാം..
ജീവിതം അല്ലെ ഇതൊക്കെ ഓരോ പരീക്ഷണങ്ങൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നു..
പേജ് കുറച്ചു കുറവാണ്.. ഇന്ന് രണ്ട് പാർട്ട് എഴുതി കഴിഞ്ഞാൽ വൈകുന്നേരം തരും ???
http://imgur.com/gallery/WVn0Mng
കുറച്ചു സമയത്തിന് ശേഷം.. ഞാൻ ഒന്ന് മയങ്ങി എഴുന്നേറ്റപ്പോൾ നാജി.. എന്റെ മുടിയിൽ കൈ വിരലുകൾ കൊണ്ട് ഉള്ളിലൂടെ ഓടിച്ചു കളിച്ചു കിടക്കുന്നുണ്ട്….
അവൾ മുകളിലേക്കു തന്നെ നോക്കി കിടക്കുകയാണ്… അവൾ എഴുന്നേറ്റിട്ടും എന്നെ വിളിച്ചില്ല… ഞാൻ അവളുടെ വയറിൽ നിന്നും മുഖം ഉയർത്തുവനായി തുടങ്ങിയപ്പോൾ നാജി എന്റെ തല അവിടെ തന്നെ അമർത്തി വെച്ചു.. ഇപ്പോ എടുക്കല്ലേ എന്നത് പോലെ….
പാവം.. നല്ല വേദന ഉണ്ടാവാം… അതിന്റെ കൂടെ എന്റെ തല ഇങ്ങനെ വെച്ചാൽ…
എന്റെ താടിയിൽ കുറച്ചെങ്കിലും കുറ്റി ഉണ്ടായിരുന്നേൽ ഞാൻ ഉരച്ചു നാജിയെ ഇക്കിളിപെടുത്തുമായിരുന്നു…
അവൾക് വിശക്കുണ്ടാവും… ഞാൻ എന്റെ തല ചെരിച്ചു കിടന്നു..
“ഡീ.. എങ്ങനെ ഉണ്ട്…”
“കുഴപ്പമില്ല…”
“എന്തേലും കഴിക്കണ്ടേ..”
“ഇപ്പൊ വേണ്ടാ..”
“അതൊന്നും പറഞ്ഞാൽ പറ്റില്ല.. ഇത് നോക്ക് ഈ ജ്യൂസ് കുടി…”
ജ്യൂസ് എടുക്കാനായി അവളുടെ അടുത്ത് നിന്നും എഴുന്നേറ്റപ്പോൾ നാജി എന്റെ കയ്യിൽ പിടിച്ചു…
62 Comments
Comments are closed.