ഏഴാം കടലും കടന്ന്… ഭാഗം- 3 121

 

“വേണ്ട റസീ, ഞാൻ തീരുമാനിച്ചു കഴിഞ്ഞു. നിനക്ക് തരാൻ പറ്റുമെങ്കിൽ താ”

 

 

എന്റെ ശബ്ദം മാറി വരുന്നത് അവൾക്ക് മനസ്സിലായി.അവൾ റൂമിൽ നിന്നും എഴുന്നേറ്റു പോയി. അല്പസമയം കഴിഞ്ഞു കയ്യിൽ അഞ്ഞൂറിന്റെ രണ്ടു നോട്ടുമായി വന്നു എന്റെ കയ്യിൽ തന്നു.

 

 

ഞാൻ കൊണ്ടുവന്ന ബാഗ് എടുത്തു. അധികം ഡ്രെസ്സുകളൊന്നും കൊണ്ടുവന്നിട്ടുണ്ടായിരുന്നില്ല. ബാഗിൽ നിന്നും ഒരു പാക്കറ്റ് എടുത്തു അവളുടെ കയ്യിൽ കൊടുത്തു.

 

“ഇത് ഉമ്മാക്ക് കൊടുക്കാൻ വേണ്ടി കൊണ്ടുവന്നതാ, നീ ആരും കാണാതെ ഉമ്മാക്ക് കൊടുക്കണം.”

 

അവളുടെ കണ്ണുനിറഞ്ഞു.

 

“ഉമ്മയെ കണ്ടു പറയണമെന്നുണ്ട്, പക്ഷെ, കഴിയില്ലല്ലോ, നീ പറഞ്ഞാൽ മതി. വേറെ ഒരു വഴിയും ഇല്ലാത്തതു കൊണ്ടാണ് എന്നു നീ പറയണം.”  ഞാൻ ബാഗ് കയ്യിലെടുത്തു.

 

 

“ഞാൻ പോട്ടെ റസി, അല്ലേൽ വേണ്ട, ഞാൻ പോട്ടെ ഇത്താ”

 

 

ഒരു ഏങ്ങലടിയോടെ അവളെന്റെ നെഞ്ചിലേക്ക് വീണു. കാരണം വേറൊന്നുമല്ല, രണ്ടു വയസ്സിന്റെ മൂപ്പ് മാത്രമുള്ളതു കൊണ്ട് ഞാൻ മിക്കവാറും അവളെ പേരാണ് വിളിക്കാറുള്ളത്. ഞാൻ അവളെ ഇത്ത വിളിക്കുന്നില്ല എന്നത് അവളുടെ സ്ഥിരം പരാതിയായിരുന്നു.

 

 

” അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടെങ്കിൽ  ഇനി എവിടെയെങ്കിലും വെച്ച് എപ്പോഴെങ്കിലും കാണാം”

 

 

“നീയെന്താടാ ഇങ്ങനെയൊക്കെ പറയുന്നത്? നീയിങ്ങോട്ട് തന്നെയല്ലേ വരിക.?”

2 Comments

  1. ♥️♥️♥️♥️♥️♥️♥️

  2. ? നിതീഷേട്ടൻ ?

    ?

Comments are closed.