ഏഴാം കടലും കടന്ന്… ഭാഗം- 3 121

Views : 6072

“വിളിച്ചത് ചോദിക്കാനാണെങ്കിലും കാര്യമായ ചോദ്യം ഒന്നുമുണ്ടായില്ല,.  തല്ലു മാത്രമേ ഉണ്ടായുള്ളൂ. അരപ്പട്ട കൊണ്ട് തല്ലിയ പാടാണിത്. ആദ്യത്തെ ഒന്ന് രണ്ടു അടിക്കു മാത്രമേ വേദനിച്ചുള്ളൂ ബാക്കിയെല്ലാം ഞാൻ ഏറ്റുവാങ്ങുകയായിരുന്നു. തിരിച്ചു എം ബി ബി എസ്സിന് തന്നെ പോകാമെന്നു സമ്മതിക്കുന്നത് വരെ ഭക്ഷണം കൊടുക്കരുതെന്നും പുറത്തു വിടരുതെന്നുമായിരുന്നു ഓർഡർ. എല്ലാ പ്രതീക്ഷകളും വറ്റി ഞാൻ മുറിയിൽ കയറി കിടന്നു. ”

 

 

“വാട്ടീസ് അരപ്പട്ട മാൻ ?”  സുദീപ് ഈ ചോദ്യം ചോദിച്ച ഉടനെ ദീപ്തി സുദീപിനെ ഒന്നു  നോക്കി.

 

 

“ഇറ്റ്സ് എ വൈഡ് ബെൽറ്റ് വോൺ ബൈ എയ്‌ജ്ഡ് പീപ്ൾ ഇൻ കേരള. ഐ ഡോണ്ട് നോ ഇറ്റ്സ് എക്‌സാക്റ്റ് നെയിം.”

 

 

“എന്നിട്ട് നീയെങ്ങിനെ ഇവിടെ എത്തി?

 

 

“എന്റെ മുറിയിൽ കയറി കിടക്കുമ്പോൾ നിരാശ മാത്രമായിരുന്നു എന്റെ ഉള്ളിൽ. എന്റെ മോഹങ്ങളും ആഗ്രഹങ്ങളും എല്ലാം  വീണുടഞ്ഞിരിക്കുന്നു.  ഞാൻ ചിന്തിച്ചു. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. അതെല്ലാം പൊലിഞ്ഞിരിക്കുന്നു. ഇനി ഒന്നുകിൽ രാസവസ്തുക്കളുടെയും മറ്റും മടുപ്പിക്കുന്ന ഗന്ധമുള്ള മെഡിക്കൽ കോളേജിലേക്ക് വീണ്ടും. അതുമല്ലെങ്കിൽ ഇവിടെ ഈ വീട്ടിൽ ഒരു കൂലിത്തൊഴിലാളി പോലെ ജീവിതകാലം മുഴുവൻ ജീവിച്ചു തീർക്കാം. രണ്ടായാലും ഒന്ന് പോലെ, പുറത്തുള്ളവർക്ക് ജീവിത വിജയിയായ ഡോ. ഇജാസ്, ജില്ലാ മുഴുവൻ വാങ്ങാൻ മാത്രം സ്വത്തുള്ള പുഴപ്പറമ്പിൽ അഹമ്മദ് ഹാജിയുടെ പ്രിയ പുത്രൻ. ഞാൻ അങ്ങനെ ഓരോന്നും ആലോചിച്ചു  കിടന്നുറങ്ങി. കിട്ടിയ അടിയുടെയും ബസിൽ യാത്ര ചെയ്തതിന്റെയുമെല്ലാം ക്ഷീണമുണ്ടായിരുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു. സമയം എത്രയായി എന്നൊരു നിശ്ചയവുമില്ല. ആരോ അപ്പുറത്തു കിടന്നുറങ്ങുന്നുണ്ട്. ഞാൻ എഴുന്നേറ്റിരുന്നു. ഞാൻ എഴുന്നേറ്റ ശബ്ദം കേട്ടിട്ടാവണം ആ രൂപവും എഴുന്നേറ്റു. ആരാണെന്നു മനസ്സിലായില്ല. എന്തായാലും ഉമ്മയല്ല.

 

Recent Stories

The Author

ആൽക്കെമിസ്റ്റ്

2 Comments

  1. ♥️♥️♥️♥️♥️♥️♥️

  2. 🦋 നിതീഷേട്ടൻ 🦋

    💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com