“മോളെ, നൗറി നാലു കൊല്ലത്തിനു ശേഷം അവൻ വീട്ടിലേക്ക് വരാനിരുന്നതാ, അവന്റെ പഠിപ്പ് കഴിഞ്ഞു ജോലി കിട്ടിയതിനു ശേഷം. അവന്റെ അവസാന പരീക്ഷയുടെ സമയത്തായിരുന്നു വല്യുമ്മയുടെ മരണം. അവന്റെ നമ്പർ കിട്ടി അവനെ അറിയിക്കാൻ പറ്റിയത് രണ്ടാഴ്ചക്കു ശേഷമാണ്. അന്ന് വിളിച്ചപ്പോൾ അവൻ വരാമെന്ന് പറഞ്ഞതായിരുന്നു. പിന്നെ വിളിച്ചപ്പോൾ പിന്നെ വരാമെന്ന് പറഞ്ഞു ഫോൺ വെച്ചതിനു ശേഷം പിന്നീട് അവന്റെ വിവരമൊന്നുമില്ല. ”
“ഉമ്മയായിരുന്നു അവന്റെ എല്ലാം. ഉമ്മ മരിച്ചതോടു കൂടി അവൻ ആകെ തകർന്നു കാണും. അവനെ ഇഷ്ടപ്പെടുന്ന മറ്റാരെയും ഓർക്കാനുള്ള തോന്നൽ പോലും അവനുണ്ടായിട്ടുണ്ടാവില്ല. എനിക്കറിയാം അവനെ എനിക്കറിയുന്നത് പോലെ അവനെ ഈ വീട്ടിൽ ഇപ്പോൾ മറ്റാർക്കും അറിയില്ല. ആ നെഞ്ചിലെ വേദനയുടെ ആഴം എനിക്കറിയാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടു മോളെ നിനക്ക് പറ്റുമെങ്കിൽ നീ അവനെ കണ്ടുപിടിക്കണം. ഇപ്പോൾ കുറെ സാങ്കേതിക വിദ്യകൾ വന്നിട്ടുണ്ടല്ലോ. അവൻ എവിടെയാണെന്ന് കണ്ടുപിടിച്ച് നമുക്ക് കൂട്ടികൊണ്ടു വരാം. ഇന്ന് നമ്മുടെ വീട്ടിൽ നിന്ന് ആർക്കെങ്കിലും അവനെ സ്വാധീനിക്കാൻ കഴിയുമെങ്കിൽ അത് നിനക്ക് മാത്രമാണ്.”
“ഇതൊന്നും എനിക്കറിയില്ലായിരുന്നു ഉമ്മാ. വല്യുപ്പാ എന്തുകൊണ്ടാണ് എളാപ്പയെ കണ്ടുപിടിക്കാൻ എന്നോട് പറഞ്ഞതെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്. ഞാൻ തന്നെ പോകാം. ഞാൻ കണ്ടുപിടിച്ചു കൊണ്ടുവരാം.”
“എങ്ങനെ?”
“ഞാൻ ഒരു കാര്യം പറഞ്ഞാൽ ഉപ്പയും ഉമ്മയും സമ്മതിക്കണം. എനിക്ക് പി ജി ചെയ്യണമെന്നുണ്ട്. അത് ഞാൻ ബാംഗ്ലൂർ ചെയ്യാം. കൂട്ടത്തിൽ അവിടെ അന്വേഷിക്കുകയും ചെയ്യാം.”
“ബാംഗ്ലൂർ പോയി നിൽക്കുകയോ? അതൊന്നും വേണ്ട. ഉപ്പയോട് അതൊന്നും ചോദിക്കാനേ നിൽക്കേണ്ട.”
താങ്ക്സ് ?
Super
Thank you ?
♥️♥️♥️♥️♥️
Thank you ?
❤️❤️❤️♥️♥️superrrr
താങ്ക്സ് ?
Superb