അന്നത്തെ ഡിന്നറിനു സുദീപിനും ദീപ്തിക്കുമൊപ്പം ഇരിക്കുകയായിരുന്നു ഇജാസും നൗറീനും.
“അത് പിന്നെ… വാസുദേവ് സർ പെട്ടെന്ന് പേര് പറഞ്ഞപ്പോൾ… ഞാനാകെ ഞെട്ടിത്തരിച്ചു പോയി. ഞാൻ ബാംഗ്ലൂരിൽ വന്നത് തന്നെ ഈ സാധനത്തെ തിരയാനാണ്”
നൗറീന്റെ കുസൃതി നിറഞ്ഞ വാക്കുകളിൽ ആ എക്സൈറ്റ്മെന്റ് അപ്പോഴും ഉണ്ടായിരുന്നു.
“ഇജു, ഇങ്ങനെയൊരാളെ പറ്റി നീ ഇതു വരെ ഞങ്ങളോട് പറഞ്ഞിട്ടില്ലല്ലോ. ”
“അതു പിന്നെ നിനക്കറിയാമല്ലോ ദീ..,ഞാൻ ഏതൊരു അവസ്ഥയിലൂടെയാണ് കടന്നു പോയിരുന്നതെന്നു. ഇവളും എന്നെ ഓർത്തിരിക്കുന്നുണ്ടെന്നു ഞാൻ വിചാരിച്ചില്ലായിരുന്നു. ”
“അതും ശരിയാണ്. എളാപ്പ അവസാനമായി നാട്ടിൽ വന്നു പോകുമ്പോൾ എനിക്ക് അഞ്ചോ ആറോ വയസ്സ് കാണും. സത്യം പറഞ്ഞാൽ എനിക്കും അങ്ങനെ ഓർമയൊന്നുമുണ്ടായിരുന്നില്ല. ”
“പിന്നെങ്ങനെ നീയിപ്പോൾ ഇവിടെ തിരഞ്ഞു വന്നു ?”
“ഇവിടെ വന്നത് ദീപ്തി മാം വിളിച്ചിട്ടാണ്. പക്ഷെ, എളാപ്പ ഇവിടെ ജോലി ചെയ്യുന്ന കാര്യം ഒരൂഹവും എനിക്കുണ്ടായിരുന്നില്ല. ”
“ദീപ്‌തി, നീയാണപ്പോൾ എല്ലാ പ്ലാനിങ്ങും….”
“നിന്റെ യാന്ത്രിക ജീവിതത്തിൽ നിന്ന് തിരികെ കൊണ്ടുവരണമെന്ന് കുറെ നാളായി ഞാൻ വിചാരിക്കുന്നു. പക്ഷെ, പ്രത്യേകിച്ച് പ്ലാൻ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ, കുറച്ചു നാളായി ആ ആഗ്രഹം കലശലായിരുന്നു. കാരണം, നീയിവിടെ ഒരു യന്ത്രത്തിനേക്കാൾ കൂടുതൽ വർക്ക് ചെയ്യുന്നു. അതിന്റെ ഗുണമനുഭവിക്കുന്നതോ ഞാനും സുദീപും മറ്റുള്ളവരും. എനിക്കിത് തീരെ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. പലതവണ ഞാനും സുദീപും ഇത് സംസാരിച്ചെങ്കിലും ‘എങ്ങനെ?’ എന്ന ഒരു ചോദ്യത്തിൽ എല്ലാം അവസാനിക്കുകയായിരുന്നു പതിവ്. നിന്നോട് നിന്റെ അഡ്രെസ്സ് ചോദിക്കാനുള്ള ധൈര്യം ഞങ്ങൾക്കുണ്ടായിരുന്നുമില്ല. നിന്റെ ആധാർ, പാസ്പോർട്ട് , ഡ്രൈവിംഗ് ലൈസൻസ് എന്നിവയെല്ലാം ഞങ്ങൾ പരിശോധിച്ചു. അതിലെല്ലാം ഹൈദരാബാദ് അഡ്രസ് ആയിരുന്നു. പിന്നെ ഞാൻ നിന്റെ അഡ്രസ് കണ്ടുപിടിക്കാനായി ബാംഗ്ലൂർ നമ്മുടെ കോളേജിൽ പോയി. മൂന്നു ദിവസം അവിടെ നിന്നെങ്കിലും നടന്നില്ല. കൃത്യമായ കാരണമില്ലാതെ രേഖകളോ വിവരങ്ങളോ നൽകില്ല എന്നവർ തീർത്തു പറഞ്ഞു. ഒരു ക്ലെർക്കിനേ സ്വാധീനിച്ചു ഡാറ്റ കളക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും അവസാന നിമിഷം പരാജയപ്പെട്ടു. പക്ഷെ, എന്റെ ആഗ്രഹം തീവ്രമായിക്കൊണ്ടിരുന്നു.ഞങ്ങളിന്നു അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളുടേയും പ്രശസ്തിയുടെയും കാരണം നീയാണ്. ആ ഒരാളുടെ, അതും ഉറ്റസുഹൃത്തിന്റെ ജീവിതം നശിപ്പിച്ചു ഞാൻ സുഖിച്ചു കഴിയുന്നു എന്ന ചിന്ത എന്നെ വേട്ടയാടി. ഓരോ നിമിഷവും ആ ചിന്ത എന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് നിന്നെയും നിന്റെ വീട്ടുകാരെയും ഒരുമിപ്പിക്കണം എന്ന ആഗ്രഹം കൂടുതൽ തീവ്രമായത്. തീവ്രമായി ആഗ്രഹിക്കുന്ന കാര്യത്തിനായി പൂർണ്ണ മനസോടെ ഇറങ്ങിപ്പുറപ്പെട്ടാൽ പ്രപഞ്ചം മുഴുവൻ സഹായത്തിനെത്തും എന്നാണല്ലോ അന്ന് നീ തന്ന പുസ്തകങ്ങളിൽ ഒന്നിൽ പറഞ്ഞിട്ടുള്ളത്. അതു കൊണ്ടാവണം, നമ്മുടെ ബാംഗ്ലൂർ ഓഫീസിൽ ജോയിൻ ചെയ്യുന്ന സോഫ്റ്റ്‌വെയർ ട്രെയിനികളിൽ മഹാ ഭൂരിഭാഗവും ട്രെയിനിങ് പീരീഡ് കഴിഞ്ഞ ഉടനെ മറ്റു കമ്പനികളിൽ ജോയിൻ ചെയ്യുന്നു എന്ന വിവരം എനിക്ക് കിട്ടിയത്. ഈ വർഷം ട്രെയിനിങ് കഴിഞ്ഞ എല്ലാവരും തന്നെ പിരിഞ്ഞു പോകുന്നു എന്നറിഞ്ഞപ്പോൾ അവരുടെ ഡീറ്റെയിൽസ് ഞാനെടുത്തു. എച് ആർ നോക്കുന്നത് ഞാനാണല്ലോ. അവിടെ നിന്നാണ് നൗറീനെ കിട്ടുന്നതും. അവളുടെ അഡ്രെസിൽ പുഴപ്പറമ്പിൽ എന്നു കണ്ടപ്പോൾ മുമ്പെവിടെയോ കണ്ട പോലെ. സംശയം തീർക്കാൻ സുദീപിനോട് ചോദിച്ചു. സുദീപിന് അങ്ങനെ ഒരു ഓർമയും ഇല്ലായിരുന്നു. ഞാൻ പറഞ്ഞു ഇത് ഇജാസിന്റെ വീട്ടുപേര് ആണ്. മുമ്പ് അവൻ പറഞ്ഞിട്ടുണ്ടെന്ന്. അവളുടെ ഫാദറിന്റെ പേര് നോക്കിയപ്പോൾ ഇല്യാസ് അഹ്‌മദ് എന്നും. അവൾ നിന്റെ അടുത്ത ബന്ധു ആണെന്നുള്ള കാര്യം എനിക്കുറപ്പായി. അത് ഹൺഡ്രഡ് പെർസെന്റ് ഉറപ്പിക്കാൻ വേണ്ടിയാണ് ഞാൻ നൗറീനെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്.”
താങ്ക്സ് ?
Super
Thank you ?
♥️♥️♥️♥️♥️
Thank you ?
❤️❤️❤️♥️♥️superrrr
താങ്ക്സ് ?
Superb