എൽസ്റ്റിന 4[Hope] 295

Views : 12824

അമ്മയെത്തോണ്ടിവിളിച്ചു മിനിയമ്മയതു പറയുമ്പോഴും അമ്മേടെ മുഖത്തു വല്യ മാറ്റമൊന്നുമില്ല…..
!!!ചിലപ്പോ ഞാനെങ്ങും പോവില്ലാന്നോർത്തായിരിക്കും….!!!
മനസ്സുമലരനെന്നെ ആശ്വസിപ്പിക്കാനായിപ്പറഞ്ഞതും…

“… ഹാ അവനെങ്ങോട്ടാന്നു വെച്ചാപോട്ടെ മിനി…. അവന്റെയിഷ്ട്ടല്ലേ,,, അവന്റെയിഷ്ട്ടം പോലെയല്ലേ അവനെല്ലാം ചെയ്യുന്നതും……”

എന്നും പറഞ്ഞമ്മ അടവെച്ചിരുന്ന ഇഡലിപ്പാത്രത്തിലേക്കു ശ്രദ്ധ കേന്ദ്രികരിച്ചു സംസാരിക്കാൻ താല്പര്യമില്ലാത്തതു പോലെ….

ഇതൊക്കെക്കണ്ടും കേട്ടും സഹികെട്ടാണെന്നു തോന്നുന്നു
“…. ഒരു പ്രശ്നമുണ്ടായി അതിനാണോ മോളെ നീയിങ്ങനെ പറയുന്നതെ…” ന്നും ചോദിച്ചപ്പോഴേക്കും മുത്തശ്ശിയുമിടക്കുകേറിയിരുന്നു….

“…. ആദ്യായിട്ടാണോ അമ്മാ ഇവനിങ്ങനെയോരോന്നും ഉണ്ടാക്കി വെക്കണത്???….”

മുത്തശ്ശി നാക്കിനെ റെസ്റ്റിനായി വായിലേക്കിട്ടതും അലറുന്ന പോലെയാരുന്നു അമ്മേടെ റിപ്ലൈ ക്വസ്റ്റിൻ……
എല്ലാരുമൊരുപോലെ ഞെട്ടി….
അതാ ചോദ്യത്തീ കണ്ടന്റുണ്ടായിരുന്നോണ്ടല്ല അലർച്ച കേട്ടിട്ടാരുന്നൂന്ന് മാത്രം….

എന്നാ ആ ചോദ്യത്തിനാരും ഉത്തരം കൊടുക്കാതായതോടെ അമ്മ തുടർന്നു….

“.…..ഓരോന്നും കഴിയുമ്പോ ഈ നശിച്ചവൻ നന്നാവും നന്നാവൂന്നു വിചാരിച്ചു പക്ഷെയെവിടെനന്നാവാൻ….
എന്നിട്ടും,,, ഇത്രെയൊക്കെ ഒപ്പിച്ചുവെച്ചിട്ടുമൊരു പെണ്ണിനേം വിളിച്ചോണ്ടു വന്നപ്പോ ഞാനോ രവിയേട്ടനോ എന്തെങ്കിലും പറഞ്ഞോ???
വഴക്കു പറയാനറിയാഞ്ഞിട്ടല്ലാരുന്നു
അങ്ങനെയെങ്കിലും നന്നാവട്ടേന്നോർത്താരുന്നു എന്നിട്ടും അവനെന്താ കാണിച്ചത്??? പൊന്നുപോലത്തെയാ പെണ്ണിനെ തല്ലിയില്ലേ??? കൊണ്ടുപോയി കളഞ്ഞില്ലേ????…..ഇനി ഇനിയും എന്തിനാ ഇവിടെയിവനെ പിടിച്ചു നിർത്തണേ പോട്ടെ എങ്ങോട്ടാന്നു വെച്ചാ…..”

…. അതുമതിയാരുന്നൂ മുത്തശ്ശിടെവരെ നാവടക്കാനായി…. അതോടെ കേട്ടപ്പോ എനിക്കുംമതിയായിരുന്നൂ…. ഡബിൾ മൈന്റിലാണു നിന്നിരുന്നതെങ്കിലും അമ്മ പോവണ്ടാന്നു പറഞ്ഞിരുന്നേൽ ഞാൻ പോവൂലാരുന്നു… പോവണ്ടാന്നു പറയൂന്ന് തന്നെയായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നതും അതുകൊണ്ടു തന്നെ കണ്ണുനിറഞ്ഞില്ലേലും ചങ്കിലൊരു വേദനയായിരുന്നു ഇനിയുമൊന്നും കേക്കാൻവയ്യാത്തോണ്ടു തിരിഞ്ഞു നടന്നു….. ചത്താലും വേണ്ടില്ല
പോയേക്കാംന്നൊക്കെ ഉറപ്പിച്ചു…തിരിഞ്ഞു നടന്നു…..
നടന്നനടപ്പിലവരെപ്പോയി കണ്ടിട്ടുപോവാൻ തോന്നിപ്പിച്ച സ്വന്തം ബുദ്ധിയെഞാനൊരു ലോഡു തെറിവിളിച്ചിരുന്നുന്നതുവേറെ കാര്യം…..

അമ്മേടെ വായീന്നേറ്റ അപമാനഭാരവുംപേറിത്തിരിച്ചൂ റൂമീവന്നൂ ടേബിളിലിരുന്ന ഫോണും കാർഡും 200 രൂപേമെടുത്തിറങ്ങി നടന്നൂ….
കറക്റ്റാറുമണിയായിരുന്നു ബസ്റ്റോപ്പിലെത്തിയപ്പോ…. ഇനി എങ്ങനെപോയാലും ഏഴരയൊക്കെയാവും അവളുപറഞ്ഞയാ സ്ഥലത്തെത്താൻ….

!!!….ആ നേരത്തെപോയി ഹാജറാവാനിത് എക്സാമൊന്നുവല്ലല്ലോ….!!!
ന്നൊക്കെ ചിന്തിച്ചുകൂട്ടി നെക്സ്റ്റെന്താ നടക്കാൻ പോണതെന്നുള്ള പേടിയിൽ ബസ്റ്റോപ്പിലെ വെയിറ്റിങ്ങ് ഷെഡിലിരിക്കുമ്പോഴാണ് അശ്വിനാ വാഗണാറുമായിട്ടവിടെയെത്തുന്നത്….

“….ടാ മലരേ ഞങ്ങളോടൊക്കെ വഴക്കിട്ടുനീയെങ്ങോട്ടോ പോകുവാന്നൂ കേട്ടല്ലാ… എങ്ങോട്ടാ???…”

ബസ്റ്റോപ്പിനു മുന്നിൽ കാറുചവിട്ടി
വണ്ടീലിരുന്നവൻ പുച്ഛിച്ചൊരു ചോദ്യം….

Recent Stories

The Author

Hope

9 Comments

  1. തകർപ്പൻ💥
    Eagerly waiting for balance parts.

  2. അടിപൊളി (ബിജുമേനോൻ – ഗവി)!
    അപ്പോ കഥ പോണ വഴി ഒരു എത്തും പിടീം ഇല്ലാണ്ട് പൂവാണ് ഭായ്.
    സംഗതി കഥ നായകൻ പരയുന്നതാണേലും, കൊള്ളാം .
    ഇനി ഒരുപാട് താമസിക്കാതെ അടുത്ത പാർട്ട് വരട്ടെ.
    ഒക്ടോബർ 6 കഴിഞ്ഞ് ഇന്ന് നവംബർ 16, ഇനീം തമാസിക്കരുത്.

  3. 🦋 നിതീഷേട്ടൻ 🦋

    എന്നാലും ഇത് ഇപ്പൊ എങ്ങോട്ടാ പോകുന്നെ, elstune oru വില്ലതി ആയി കണ്ട് 🤕🤕🤕, ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ അന്ന് തല്ലി എന്നൊക്കെ എന്തിനാ അഭിയനിച്ചെ അതു പോലെ വീട്ടിന്ന് ഇറങ്ങി പോയതും വെറെ twist വല്ലോം കാണും lle 🤨🤨🤨🤨.

    Ee partum ഉഷാർ aayinnd 💕💕💕💕. നല്ലൊരു kadha ആയിട്ടും Like comments okke koravanallo 😖😖😔. Haa ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആവുമല്ലോ 🙂

  4. ♥️♥️♥️♥️♥️♥️

  5. ♥️♥️👍

  6. ഇത്രേ വയ്കിപ്പിക്കല്ലേ.നന്നായിട്ടുണ്ട്

  7. ഇത്രേ നാൾ കഴിഞ്ഞു വരുന്നതല്ലേ കുറച്ചുകൂടെ പേജ് കൂട്ടായിരുന്നു

  8. Mannnn…enthorum naalayi wait cheyunnu…. Veendum twistil kondoi nirthi…. Waiting for the next part bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com