എൽസ്റ്റിന 4[Hope] 295

Views : 12824

!!! ആ കാലമാടനിടിച്ചു നട്ടെല്ല് വെള്ളമാക്കിയെന്നു തോന്നുന്നു…. ഇനിത്തിരിയിട്ടാ വിളക്കായിട്ടുപയോഗിക്കാ…!!! ന്നു മനസ്സുമെന്നെ ട്രോളി….
അതോടെയാ ട്രൈയുമുപേക്ഷിച്ചു ഭിത്തിയിൽച്ചാരി വെച്ചിരിക്കുന്ന അശ്വിനെ നോക്കി….

!!! പാവം ഒരു വിളക്കും മാലയും മുന്നേക്കൊണ്ടു വെച്ചാ മതി ഫ്രെയിം ചെയ്തപോലെയല്ലേയിരിക്കുന്നേ….!!! വീണ്ടും മനസ്സിന്റെ വക ഡയലോഗ്……

!!! വരണ്ടാ വരണ്ടാന്നു പറഞ്ഞപ്പോ എന്താരുന്നു ആവേശം അപ്പോഴേ ഓർത്തതാ കാവടിത്തുള്ളിപ്പോയാ ട്രാജഡിയായിട്ടേ വരൂന്ന്…. ആ പറഞ്ഞാ കേക്കാത്തോണ്ടല്ലേ അനുഭവിക്കട്ടെ….!!!!….ന്നും മനസ്സിലോർത്തു വീണ്ടുമവന്റെ മുഖത്തൂന്ന് കണ്ണു മാറ്റി അവന്മാരിലേക്കു പറിച്ചുമാറ്റി….
എന്താ ചെയ്യാൻ പോണേന്നറിയണോലോ….
ആദ്യം കണ്ണെത്തിയത് മെഷീന്റുള്ളിൽ കാലു കുടുങ്ങിയവന്റെയടുത്താരുന്നു….
അവൻ മലർന്നു കിടക്കുന്നു വേറെയൊരുത്തൻ മരുന്നു വെക്കുന്നു…. പിന്നെ കണ്ടത് അശ്വിനടിച്ചിട്ടയവനെയാരുന്നു….
പാവം നല്ല പരിക്കുണ്ടെന്നു തോന്നുന്നു മരുന്നു വെക്കുമ്പോ നല്ല കരച്ചിൽ….

പിന്നെയാർക്കും വല്യ സീനൊന്നുല്ല ഞാൻ തടിക്കടിച്ചവന്റെ തലേന്നു ചോരയോഴുകുന്നുണ്ട് പക്ഷെ അതൊക്കെ പുല്ലാന്നു പറഞ്ഞാണവൻ നടക്കണത്….

എന്റെ നോട്ടങ്കണ്ടിട്ടാണെന്നു തോന്നുന്നു അവന്മാരുടെ കൂട്ടത്തീന്നൊരുത്തനേഴുന്നേറ്റടുത്തേക്കു വന്നൂ കമിഴ്ന്നു കിടന്നയെന്നെത്തട്ടി നേരെ കിടത്തിയൊരു കൈകൊണ്ടെന്റെ കവിള് രണ്ടും കൂട്ടിപ്പിടിച്ചു…..
കവിളിലെ മാംസത്തിലൂടെ പല്ലിലേക്കാ വിരലുകളാഴ്ന്നിറങ്ങിയപ്പോ
ഭയങ്കര വേദനയാരുന്നു പക്ഷെ അതു പുറത്തേക്കു വന്നില്ലെന്നു മാത്രം….
പിന്നെ എനിക്കാദ്യം പഞ്ച് കിട്ടിയയവിടെ തന്നെ വീണ്ടുമൊരു പഞ്ച്….
ജീവൻ പോണ വേദനയാരുന്നൂ….
!!! ഇവന്മാർക്കിട്ടു വേദനിപ്പിക്കാതെ ഒറ്റയടിക്കെന്നെയങ്ങു കൊന്നൂടെടോ???…!!!…
വേദന കാരണമൊന്നു കണ്ണടച്ചു തുറന്നതേ ഓർമയുള്ളൂ എന്നെ വേദനിപ്പിച്ചോണ്ടിരുന്നവന്റെ അണ്ണാക്കിലൊരു ഇരുമ്പ് കഷ്ണം കേറിയിരിക്കുന്നതണ് പിന്നെക്കണ്ടത്…..
അശ്വിനെ നോക്കിയപ്പോ ഭിത്തിയിലൊട്ടിച്ചു വെച്ചപോലെയിരുപ്പുണ്ട്….
!!! ങേ ഇതാരാ?? ഇതെന്താ സംഭവിക്കുന്നേന്നു മനസ്സിലാവാതെ നോക്കി നിന്നപ്പോഴേക്കും അന്തംവിട്ടു നോക്കി നിന്ന രണ്ടാമത്തെവന്റെ മുട്ടിലൊരു ചവിട്ടുകൊടുത്തോണ്ടെൽസ്റ്റൂ വെളിച്ചത്തിലേക്കു കടന്നു വന്നത്…..
അന്നത്തെയതേ കറുത്ത ഡ്രെസ്സിട്ടയെൽസ്റ്റൂ….
ആ സീനിലെന്താ പറയണ്ടേന്നെനിക്കറിയാൻ പാടില്ലാണ്ടായിപ്പോയി
ആർപ്പു വിളിക്കണോ, കൈയടിക്കണോ…അങ്ങനെ എന്തൊക്കെയോ ചെയ്യണോന്നുണ്ടാരുന്നു ശരീരം അനുവദിച്ചില്ലന്നു മാത്രം….

ഞാനവളെ തന്നെ നോക്കി കിടന്നതും അവളെന്റെയടുത്തു വന്നു എന്നെപ്പിടിച്ചെഴുന്നേൽപ്പിച്ചു….

അപ്പോഴേക്കും രണ്ടുപേർക്കു പരുക്കേറ്റതു കൊണ്ടാണെന്നു തോന്നുന്നു അവന്മാര് നൈസായി വലിയാനൊരു ശ്രമം നടത്തി…..
പക്ഷെ അവള് സമ്മതിച്ചില്ല…
ഏറ്റോം പൊറകെ ഓടിയവനെ എന്റെ കൈയിലിരുന്ന തടികഷ്ണത്തിനവളെറിഞ്ഞു വീഴ്ത്തി…..
മൂന്നാമനും വീണതോടെ അവന്മാരും ഇടിക്കു തയാറായി
ആദ്യം വന്നപോലെ ബാക്കിനാലണ്ണോം ഞങ്ങൾക്കു നേരെ ഓടിയെടുത്തു….
ഏറ്റോം ആദ്യം വന്നവനെ എന്നോടിടിച്ചോളാൻ പറഞ്ഞോഴിഞ്ഞു മാറിയവള് രണ്ടാമത്തവന്റെ തുടനോക്കി ഇടിച്ചപ്പോ ആദ്യമവളൊഴിമാറിയവൻ എന്റെ നേരെ വന്നു തിരിച്ചിടിക്കാൻ പറ്റൂന്നൊരു വിശ്വാസമുണ്ടാരുന്നോണ്ട് അവനെനിക്കു നേരെ എത്തുന്നതിനും മുൻപേ ഞാനവന്റെ നേരെയോടിയടുത്തു
പക്ഷെ ഊമ്പിക്കിട്ടി എന്റെ കൈ അവന്റെ ദേഹത്തു തൊട്ടില്ലന്നു മാത്രല്ല അവന്റെ കൈ വന്നുപതിച്ചതെന്റെ മുഖത്താരുന്നു….

Recent Stories

The Author

Hope

9 Comments

  1. തകർപ്പൻ💥
    Eagerly waiting for balance parts.

  2. അടിപൊളി (ബിജുമേനോൻ – ഗവി)!
    അപ്പോ കഥ പോണ വഴി ഒരു എത്തും പിടീം ഇല്ലാണ്ട് പൂവാണ് ഭായ്.
    സംഗതി കഥ നായകൻ പരയുന്നതാണേലും, കൊള്ളാം .
    ഇനി ഒരുപാട് താമസിക്കാതെ അടുത്ത പാർട്ട് വരട്ടെ.
    ഒക്ടോബർ 6 കഴിഞ്ഞ് ഇന്ന് നവംബർ 16, ഇനീം തമാസിക്കരുത്.

  3. 🦋 നിതീഷേട്ടൻ 🦋

    എന്നാലും ഇത് ഇപ്പൊ എങ്ങോട്ടാ പോകുന്നെ, elstune oru വില്ലതി ആയി കണ്ട് 🤕🤕🤕, ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ അന്ന് തല്ലി എന്നൊക്കെ എന്തിനാ അഭിയനിച്ചെ അതു പോലെ വീട്ടിന്ന് ഇറങ്ങി പോയതും വെറെ twist വല്ലോം കാണും lle 🤨🤨🤨🤨.

    Ee partum ഉഷാർ aayinnd 💕💕💕💕. നല്ലൊരു kadha ആയിട്ടും Like comments okke koravanallo 😖😖😔. Haa ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആവുമല്ലോ 🙂

  4. ♥️♥️♥️♥️♥️♥️

  5. ♥️♥️👍

  6. ഇത്രേ വയ്കിപ്പിക്കല്ലേ.നന്നായിട്ടുണ്ട്

  7. ഇത്രേ നാൾ കഴിഞ്ഞു വരുന്നതല്ലേ കുറച്ചുകൂടെ പേജ് കൂട്ടായിരുന്നു

  8. Mannnn…enthorum naalayi wait cheyunnu…. Veendum twistil kondoi nirthi…. Waiting for the next part bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com