എൽസ്റ്റിന 2[Hope] 127

അവളു പറഞ്ഞയതെ ടോണിൽ ഞാൻ ചോദിച്ചതും അതെയെന്നു കണ്ണുകൊണ്ടുത്തരം തന്നു….അതുകേട്ടപ്പോഴേക്കും അതുവരെയില്ലാത്തൊരു പേടിയാരുന്നു…. കാര്യം പ്രേതമാണേലും സ്വന്തം നാട്ടീന്നുള്ളയാൾടെ കൈ കൊണ്ടു മരിക്കുമ്പോ അതിനൊരു ഗുമ്മുണ്ട് ഇതിപ്പോ വേറെ പ്ലാനറ്റീന്നു വന്ന് കൊന്നന്നെക്കോ പറഞ്ഞാ….

അല്ല ഇനിയെന്നെക്കൊണ്ടു പോയി അവരുടെ നാട്ടിലിട്ട് പരീക്ഷിക്കാനുള്ള പരുപാടി എന്തേലുമാണോ??… അഥവാനുള്ള ചാൻസുണ്ട് അതായിരിക്കുമെന്നെ കൊല്ലാതെ വിട്ടത് അങ്ങനെയൊരു ചിന്തവന്നതും ഉള്ളിൽ കിടന്ന കലിപ്പൻ പുറത്തു ചാടി….

 

“…. എവിടെടി നിന്റെ ഉണ്ടത്തല, കണ്ണ് പിന്നെ ഏലിയന്റെപോലെയുള്ളൊണ്ട് കൊഴപ്പമില്ല….. എന്നെ നിങ്ങടെ പ്ലാനറ്റിൽ കൊണ്ടു പോയി പരീക്ഷണം നടത്താനല്ലാരുന്നോടി നിന്റെ പ്ലാൻ…. എല്ലാമെനിക്ക് മനസ്സിലായെടി ഏലിയൻ മൈ*….”

 

പറഞ്ഞു തീർന്നില്ല തുഫ്ഫ് ന്നൊരാട്ടായിരുന്നു മറുപടി….

ആ ആട്ട് കേട്ടപ്പോഴേ എനിക്കു മനസ്സിലായി ഇവള് ഇവളുടെ പ്ലാനാറ്റിലെ കൊല്ലം തിരുവനന്തപുരം ഏരിയയിലെവിടെയോ ജനിച്ചു വളർന്നതാണ്….. വേറൊന്നുമല്ല ഇതിനു മുൻപിതുപോലൊരാട്ടു കിട്ടിയത് തമ്പാനൂർ ബസ്സ് സ്റ്റാൻഡിൽ വെച്ചാരുന്നു…..

 

“…. അയ്യേ നിന്നെക്കൊണ്ടു പോയി എന്ത് പരീക്ഷണം നടത്താനാ???….. ഇനി കൊണ്ടുപോകുവാണേൽ തന്നെ കുറച്ചു വിവരോം ബുദ്ധിയുമുള്ള മനുഷ്യരെയേ ഞങ്ങൾ കൊണ്ടു പോകു…..”

 

മലര് ഏലിയന്റുക്കു കൂടിയേ വാങ്ങി വെക്കാനുണ്ടായിരുന്നുള്ളു അതോടെ കിട്ടിയപ്പോ വല്ലാത്തൊരു മനസുഖം….

പിന്നെ ഇനിയും എന്തേലും മണ്ടത്തരപറഞ്ഞൂക്കു മേടിക്കാതിരിക്കാൻ ഞാൻ നൈസായി ചോദ്യങ്ങളെ വഴി തിരിച്ചു വിടാൻ തുടങ്ങി…..

 

“…. ശെരിക്കും നീ അന്യഗ്രഹ ജീവിയാണോ???? സത്യ പറ പ്രാന്ത് മൂത്ത് വട്ടായി പോയ ഏതോ വടയെക്ഷിയല്ലേ….”

 

“…. ഏലിയാനാടോ….916, 24 ക്യാരറ്റ് ഏലിയൻ…..”

 

ചതിക്കാത്ത ചന്തുവിൽ നവ്യാ നായർ “..പ്രേതമാടോ..” ന്നു പറയുന്ന ടോണിലവൾ പറഞ്ഞതും..

“…. അല്ല ഞാൻ കണ്ടിട്ടുള്ള ഏലിയനൊക്കെ ഉണ്ട തലയും മത്തക്കണ്ണും തലയ്ക്കു ചേരാത്ത ബോഡിയുമൊക്കെയാ….”

 

“…. എന്റെ പൊന്നു കുട്ടാ ഞാൻ വേറൊരു പ്ലാനറ്റിലെ മനുഷ്യനാ…..അല്ലാതെ ഏലിയനല്ല…..”

 

“…. ഞങ്ങടെ ഭാഷയിൽ ഏലിയനെന്നു വെച്ചാ വേറെ പ്ലാനറ്റിലുള്ള ആളുകളെന്നു തന്നെയാ അർഥം….അതിപ്പോ മനുഷ്യനായാലും…”

 

ഞാൻ പറഞ്ഞതിനു അതു ശെരിയാണല്ലോ എന്നൊരർഥത്തിലെന്നെ നോക്കി ഏലിയൻ കുട്ടൂസാലോചന തുടങ്ങി….

 

“…. അല്ല നിനക്കെന്റെ UFO കാണിച്ചു തന്നാ വിശ്വസിക്കുവോ???….”

 

“… UFO യോ ഏത് കോട്ടയം എറണാകുളം റൂട്ടിലൊടികൊണ്ടിരുന്ന UFO ബസ്സൊ???……”

 

അതിനെന്നെ ഒന്നൂടി പല്ലു കടിച്ചു കാണിച്ചിട്ടവള് പിന്നേം പറഞ്ഞ് തുടങ്ങി…..

 

“…. ഈ സ്പേസ്ഷിപ്പില്ലേ ആ സാധനം കാണിച്ചു തന്നാ വിശ്വസിക്കുവോ????…”

 

“…. അല്ല ഇതൊക്കെ കാണിച്ചെന്നെ വിശ്വസിപ്പിക്കുന്നതെന്നാത്തിനാ ഞാനെന്ന നിന്റെ തന്തവല്ലോമാണോ???….”

 

പ്രേതമായിട്ടു വന്നെന്നെ പേടിപ്പിച്ചതിന്റെ കലിപ്പിൽ നിന്നതു കാരണമങ്ങനെയാണു വായിൽ വന്നത്….

എന്തായാലുമാ സമയത്തവിടെ തല്ലാനും കൊല്ലാനൊന്നും പറ്റിയയൊന്നുമില്ലാതിരുന്നതു നന്നായി അല്ലേലെന്റെ കാര്യം ഖതമായേനെ….

Updated: August 13, 2022 — 10:08 pm

46 Comments

  1. 2 പാർട്ട്‌ ഇട്ടിട്ടുണ്ട് വരുവോ ഇല്ലയോ എന്ന് admin തീരുമാനിക്കണം

    1. അഡ്മിൻ ഗ്രൂപ്പ് നോക്കാറില്ല

  2. സത്യം പറ നീ രണ്ടാം ഭാഗം എഴുതിയിട്ടുണ്ടോ

    1. Yeah ezhuthit und

    2. മച്ചാനെ 2 എഴുതി 3 ന്റെ പണീം തുടങ്ങി…..
      ഇനി ഞാൻ എന്തു ചെയ്യണം എന്നൂടി പറ
      നിങ്ങളൊക്കെ പറയുന്ന പോലെ ഞാൻ ചെയ്യാം….

      1. പാർട്ട് 3 എന്ന പേരിൽ ഇടൂ

  3. ഇതു വരെ 2 പാർട്ട്‌ എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
    So ഞാൻ എന്തു ചെയ്യണം 3rd പാർട്ട്‌ എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ 

    1. ? നിതീഷേട്ടൻ ?

      Drop cheyye thaan എന്താടോ ഇങ്ങിനെ parayunne, ഇവിടേ എന്താ നടക്കുന്നെ ഇങ്ങിനെ ഒന്നും ആയിരുന്നില്ല ഈ സൈറ്റ് ??. Part 3 label il post ചെയ്തോളൂ, നിർത്തുന്ന കാര്യം അലോജിക്കെ venda ????

    2. കഥ ഇവിടെ നിന്ന് ഒഴിവാക്കി വേറേ സൈറ്റിൽ ഇടൂ

    3. അങ്കമാലിക്കാരൻ

      “ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ ”

      Don’t do.. Don’t do..

    4. Part 2.1 enno 3 enno paranjh id bro… Ithrem alkar wait cheyuvalle vayikkan ayitt

  4. അഡ്മിൻ തിരിഞ്ഞു നോക്കൂല 3 എന്ന പേരിൽ രണ്ടാം ഭാഗം ഇടൂ

  5. Admin ded ayo

  6. ഇതൊന്നു ഡിലീറ്റ് ആക്കിയിരുന്നേൽ അടുത്ത പാർട്ടിടാരുന്നു ?

    1. ഭീഷമവർദ്ധൻ

      Part 3 ennu peritt next part update cheyyu bro

      1. അതാണ് ബുദ്ധി

    2. ? നിതീഷേട്ടൻ ?

      വെയിറ്റിംഗ് ?

    3. ആര് ഡിലീറ്റാക്കാൻ

      1. ? നിതീഷേട്ടൻ ?

        Admin

        1. എന്ന്

          1. അഡ്മിൻ ഇവിടെ വരാറില്ല

          2. ? നിതീഷേട്ടൻ ?

            Haaa ?

  7. Ith vare ith correct cheyan ayitt adminu pattiyille…. Orale kond handle cheyan pattunnille multiple admins nu access koduth koode… Enthanu bro ingane ??

  8. അഡ് തിരിഞ്ഞു നോക്കാത്ത സൈറ്റ്

  9. ഫസ്റ്റ് പാർട്ട്‌ തന്നെ പിന്നേം ഇട്ട് ആളെ പറ്റിക്കാൻ നോക്കുന്നോടെ…

  10. ? നിതീഷേട്ടൻ ?

    Sey പ്രതീക്ഷ തെറ്റി, mr admin korachokke sredha aavam ??

  11. Admin raji vekkanam

    1. മികച്ച ഒരിത് ???

  12. മച്ചാന്മാരെ എന്താ സംഭവിച്ചേന്നറിയില്ല….

    എന്തായാലും അഡ്മിന് ഇന്നലെ രാത്രി മുതൽ മൂന്നാല് തവണ മെയിൽ ചെയ്തിട്ടുണ്ട്…. Still no reply or action ?….

    ആരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല….
    എല്ലാരോടും സോറി

    1. ? adminenthu patti??????

    2. അഡ്മിൻ തിരക്കിലാണ്

      1. കഥ ഇതിൽ ഇടുന്നതിലും നല്ലത് PL ഇടുന്നതാ

        ഇതിൽ അഡ്മിനു തീരെ ശ്രദ്ധ ഇല്ല

  13. Ithu thanne alle athum?

  14. 2nd part vannallo..vayikkaam enn vucharichappo pinnem 1st part

    1. എന്താണ് mr hope ഇത്

      1. അറിയില്ല bro…. സോറി

  15. നാട്ടുകാരേ ഓടിവരണേ കുട്ടന് വട്ടായേ ?

  16. Ith 1st part thanne aanallo.. 2nd part pettenn thannalum

    1. Oyalu kk yil oru vivaram illalo, aan mariya ezhudiya alalle.

  17. Ithu 1st part alle?

Comments are closed.