എൽസ്റ്റിന 2[Hope] 127

“…. പിന്നെ മോളെ നാളെ നമുക്കൊരു സ്ഥലംവരെ പോണം… അതുകൊണ്ടെന്തെങ്കിലും മേടിക്കാനുണ്ടെങ്കി ഇന്നു തന്നെ മേടിക്കണേ….”

 

“…. എങ്ങോട്ടാ അമ്മേ???…”

 

“… അച്ഛന്റെ തറവാടുവരെ….

സാധാരണ ഇങ്ങനത്തെയെന്തെങ്കിലും വിശേഷമുണ്ടെങ്കിലവിടെ വെച്ചാ നടത്താറ് ഇതിപ്പോ നിങ്ങളു പെട്ടെന്നിങ്ങനെയൊക്കെ ഒപ്പിച്ചതല്ലേ…. എന്തായാലും അവിടുത്തെ മുത്തശ്ശി വിളിച്ചിട്ടങ്ങോട്ടു ചെല്ലാൻ പറഞ്ഞിട്ടുണ്ട്….”

 

!!!ഉം വെറുതെയല്ല അച്ഛനവളോട് മതം ചോദിച്ചത്…..!!!

 

“…. തറവാട്ടീ അമ്മേമച്ഛനും തന്നെയങ്ങു പോയാ മതി…. ഞാനും ഇവളും വരൂല….”

 

“…. അതെന്താടാ നിനക്ക് വന്നാ….”

 

“… ആ തള്ളക്കെന്നെ ഒന്നാമതെ കാണുന്നതിഷ്ട്ടല്ല അന്നേരമൊരു പെണ്ണീനേം കൊണ്ടങ്ങോട്ടു ചെന്നാ മതി എന്തേലുമുടായിപ്പു പറഞ്ഞലമ്പാൻ നോക്കും….”

 

“….. അങ്ങനെയൊന്നും നടക്കൂലടാ ഞങ്ങളില്ലേടാ… പിന്നെ നീയും അത്ര നല്ലതോന്നുമല്ലല്ലോ…. പണ്ട് മുത്തശ്ശിയെ തേങ്ങാക്കിടിച്ചിട്ട് കൈതക്കിടയിൽക്കേറി ഒളിച്ചിരുന്നതാ മോളെ ഇവൻ…”

 

അമ്മ പറഞ്ഞതു കേട്ടതും അവളൊന്നു ചിരിച്ചു….

 

“… പിന്നെ നിനക്ക് പെണ്ണ് കിട്ടൂല്ലേന്നൊരിക്കെ സുഷുമ പറഞ്ഞതാ…. അപ്പൊ എനിക്കു പൊന്നു പോലത്തെയൊരു മരുമോളെ കിട്ടിയെന്നു പറയണ്ടേ….”

 

അമ്മ അവളെ നൈസായിട്ടൊന്നു സുഖിപ്പിച്ചു…..!!! അല്ല ഞാനിവളെ ഇന്നലെ രാത്രിയല്ലേ ഇങ്ങോട്ടു കൊണ്ടു വന്നേ അതിനിടക്കവള് പൊന്നായോ!!!! എന്നലതിനിടക്കുമെന്നെ അലട്ടിയതിതൊന്നുമല്ല….

കുറച്ചു സ്വയംപൊങ്ങിയാണെങ്കിലും ബുദ്ധിരാക്ഷസനായയെന്റെ തന്തയും, സകല ഉഡായിപ്പുകളും ഒറ്റനോട്ടത്തിൽ കണ്ടു പിടിക്കുന്ന അമ്മയും ഇരുപത്തിരണ്ടു തികയാത്ത സ്വന്തം മോനൊരു പെണ്ണിനെയും കൊണ്ടു വീട്ടിൽക്കേറി വന്നിട്ടും അതിൽ വലിയ സീരിയസ്നെസ്സൊന്നും കാണിക്കാതിരുന്നതായിരുന്നു..

!!! ഇനിയെനിക്കിങ്ങനെയൊക്കെയേ പെണ്ണു കിട്ടൂ എന്നു കരുതിക്കാണുമോ!!!!

 

ഇതെല്ലാം ചിന്തിച്ചു നിക്കുന്നതിടയിലാണമ്മയുടെ പഴയയൊരു ഡയലോഗോർമ വന്നത് “…. അതമ്മയും പറഞ്ഞിട്ടില്ലേ എനിക്ക് പെണ്ണു കിട്ടൂല ജോലി കിട്ടൂലന്നൊക്കെ???….”

 

പെട്ടെന്നോർത്ത ഡയലോഗതെ പടി ചോദിച്ചൊരു ദോശ പഞ്ചാരയിൽമുക്കി വായിലേക്കു വെച്ചു….

അതിന് ….

 

“…. അത് ഞാൻ ചുമ്മാ പറഞ്ഞതാടാ…. പിന്നേ വീട്ടീന്നു പുറത്തിറങ്ങൂല്ലാത്ത ആരോടും മിണ്ടാണ്ടും പറയാണ്ടും പൊട്ടനെ പോലെയിരിന്ന നീയിങ്ങനെയൊരു കൊച്ചിനെ സെറ്റാക്കി വെച്ചിരിക്കുവാന്നു ഞാനറിഞ്ഞോ…. കേട്ടോ ഏട്ടാ ഇവനാഴ്ച്ചയിലൊരിക്കെ എന്റെ കൈയീന്ന് 200 രൂപയും മേടിച്ചോണ്ട് സിനിമ കാണാൻ പോകുവാന്നു പറഞ്ഞിറങ്ങും എന്നിട്ട് ബാക്കി ദിവസം മൊത്തം വീട്ടിലുമിരിക്കും…. ഇപ്പഴല്ലേ മനസ്സിലായിയത് ഇവനെവിടെ പോകുവാരുന്നെന്ന്….”

 

അമ്മയച്ഛനോടു പറയുന്ന കേട്ടെന്നെ കളിയാക്കി ചിരിച്ചോണ്ടിരുന്ന അവളോട്

“… ഉം എന്റെ കുറ്റോം കേട്ടോണ്ടിരുന്നതു മതി നീപോയി പല്ലു തേച്ചേന്തേലും കഴിക്ക് കുറച്ചു കഴിയുമ്പോ പോയി കുറച്ചു ഡ്രെസ്സെടുത്തിട്ടു വരാം….”ന്നു പറഞ്ഞതും അവളവിടുന്നു പോയി, അതോടെ അമ്മയും അച്ഛനും അവരവരുടെ പണി കളിലേക്കും തിരിഞ്ഞു…..

…പ്ലെറ്റിലുണ്ടായിരുന്ന അവസാന ദോശയും ഫിനിഷടിച്ചു ഞാനുമെഴുന്നേറ്റു…

Updated: August 13, 2022 — 10:08 pm

46 Comments

  1. 2 പാർട്ട്‌ ഇട്ടിട്ടുണ്ട് വരുവോ ഇല്ലയോ എന്ന് admin തീരുമാനിക്കണം

    1. അഡ്മിൻ ഗ്രൂപ്പ് നോക്കാറില്ല

  2. സത്യം പറ നീ രണ്ടാം ഭാഗം എഴുതിയിട്ടുണ്ടോ

    1. Yeah ezhuthit und

    2. മച്ചാനെ 2 എഴുതി 3 ന്റെ പണീം തുടങ്ങി…..
      ഇനി ഞാൻ എന്തു ചെയ്യണം എന്നൂടി പറ
      നിങ്ങളൊക്കെ പറയുന്ന പോലെ ഞാൻ ചെയ്യാം….

      1. പാർട്ട് 3 എന്ന പേരിൽ ഇടൂ

  3. ഇതു വരെ 2 പാർട്ട്‌ എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
    So ഞാൻ എന്തു ചെയ്യണം 3rd പാർട്ട്‌ എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ 

    1. ? നിതീഷേട്ടൻ ?

      Drop cheyye thaan എന്താടോ ഇങ്ങിനെ parayunne, ഇവിടേ എന്താ നടക്കുന്നെ ഇങ്ങിനെ ഒന്നും ആയിരുന്നില്ല ഈ സൈറ്റ് ??. Part 3 label il post ചെയ്തോളൂ, നിർത്തുന്ന കാര്യം അലോജിക്കെ venda ????

    2. കഥ ഇവിടെ നിന്ന് ഒഴിവാക്കി വേറേ സൈറ്റിൽ ഇടൂ

    3. അങ്കമാലിക്കാരൻ

      “ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ ”

      Don’t do.. Don’t do..

    4. Part 2.1 enno 3 enno paranjh id bro… Ithrem alkar wait cheyuvalle vayikkan ayitt

  4. അഡ്മിൻ തിരിഞ്ഞു നോക്കൂല 3 എന്ന പേരിൽ രണ്ടാം ഭാഗം ഇടൂ

  5. Admin ded ayo

  6. ഇതൊന്നു ഡിലീറ്റ് ആക്കിയിരുന്നേൽ അടുത്ത പാർട്ടിടാരുന്നു ?

    1. ഭീഷമവർദ്ധൻ

      Part 3 ennu peritt next part update cheyyu bro

      1. അതാണ് ബുദ്ധി

    2. ? നിതീഷേട്ടൻ ?

      വെയിറ്റിംഗ് ?

    3. ആര് ഡിലീറ്റാക്കാൻ

      1. ? നിതീഷേട്ടൻ ?

        Admin

        1. എന്ന്

          1. അഡ്മിൻ ഇവിടെ വരാറില്ല

          2. ? നിതീഷേട്ടൻ ?

            Haaa ?

  7. Ith vare ith correct cheyan ayitt adminu pattiyille…. Orale kond handle cheyan pattunnille multiple admins nu access koduth koode… Enthanu bro ingane ??

  8. അഡ് തിരിഞ്ഞു നോക്കാത്ത സൈറ്റ്

  9. ഫസ്റ്റ് പാർട്ട്‌ തന്നെ പിന്നേം ഇട്ട് ആളെ പറ്റിക്കാൻ നോക്കുന്നോടെ…

  10. ? നിതീഷേട്ടൻ ?

    Sey പ്രതീക്ഷ തെറ്റി, mr admin korachokke sredha aavam ??

  11. Admin raji vekkanam

    1. മികച്ച ഒരിത് ???

  12. മച്ചാന്മാരെ എന്താ സംഭവിച്ചേന്നറിയില്ല….

    എന്തായാലും അഡ്മിന് ഇന്നലെ രാത്രി മുതൽ മൂന്നാല് തവണ മെയിൽ ചെയ്തിട്ടുണ്ട്…. Still no reply or action ?….

    ആരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല….
    എല്ലാരോടും സോറി

    1. ? adminenthu patti??????

    2. അഡ്മിൻ തിരക്കിലാണ്

      1. കഥ ഇതിൽ ഇടുന്നതിലും നല്ലത് PL ഇടുന്നതാ

        ഇതിൽ അഡ്മിനു തീരെ ശ്രദ്ധ ഇല്ല

  13. Ithu thanne alle athum?

  14. 2nd part vannallo..vayikkaam enn vucharichappo pinnem 1st part

    1. എന്താണ് mr hope ഇത്

      1. അറിയില്ല bro…. സോറി

  15. നാട്ടുകാരേ ഓടിവരണേ കുട്ടന് വട്ടായേ ?

  16. Ith 1st part thanne aanallo.. 2nd part pettenn thannalum

    1. Oyalu kk yil oru vivaram illalo, aan mariya ezhudiya alalle.

  17. Ithu 1st part alle?

Comments are closed.