എൽസ്റ്റിന 2[Hope] 127

എൽസ്റ്റിന 2

Author :Hope

അഭിപ്രായങ്ങളറിഞ്ഞാലേ മുന്നോട്ടു പോവാൻ സാധിക്കു അതുകൊണ്ട് മോശമാണെങ്കിലും നല്ലതാണെങ്കിലും അഭിപ്രായം പറയുക….

പിന്നെ ലാഗുണ്ടാവും….

 

_________________________

 

 

 

 

?അലയാഴി ഈ മനസ്സിൽ നിറമേകി നീങ്ങുകയായി

ഈ യാത്ര നേരം നാളുകളും രാവുകളും….

സായാഹ്നമേഘങ്ങളിൽ ചായങ്ങളെഴുതുകയായി നീയന്നു മെല്ലെ ഓർമകളായി ഓർമ്മകളായി…….?

 

കൃഷി നിർത്തിയതിലേക്കു വെള്ളവുംമതിനനുബന്ധ ജലസസ്യങ്ങളും വന്നു കേറി മൊത്തമലമ്പായി കിടക്കുന്നൊരു പാടവരമ്പിലെ തെങ്ങിന്റെ മൂട്ടിലിരുന്നു വിളഞ്ഞ തേങ്ങകളെ നോക്കി സങ്കടപെട്ടിരുന്നു ഡിപ്രെഷൻ പാട്ടുകൾ കേക്കുവാരുന്നു ഞാൻ …..

ഈ ഞാനാരാന്നല്ലേ???

ഞാനാണ് രാഗേഷ് രവീന്ദ്രൻ….

22 വയസ്സായി

അച്ഛൻ രവീന്ദ്രൻ അമ്മ ലതിക…..

 

…..ആ പിന്നെയെന്നെ പറഞ്ഞിട്ടുങ്കാര്യമൊന്നൂല്ല

ഓണംങ്കേറാ മൂലയെന്നോ കാട്ടു മൂലെയോയെന്നൊവൊക്കെ യക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്നയീ കുഗ്രമത്തിലിനി യൂത്തിന്റെ പ്രതീകമായിട്ടു ഞാനേയുള്ളൂ ബാക്കിയുണ്ടായിരുന്നവരെല്ലാം

പഠിക്കാനെന്ന പേരിലും ജോലിക്കുമായി പല പല നാട്ടിലേക്ക് വണ്ടി കേറി…..

ഞാനും കുറെ ട്രൈ ചെയ്തതാണ് പക്ഷെ ഭാഗ്യം തുണച്ചില്ല അല്ല എന്റപ്പൻ തുണച്ചില്ല…… അപ്പൻ അതായത് രവീന്ദ്രൻ സാറിനു

( സാറേന്നുള്ളത് പുള്ളി സ്വയം വിളിക്കുന്നതാണ് തെറ്റിദ്ധാരണ വേണ്ട ആളൽപ്പസ്വല്പം സ്വയം പൊങ്ങിയാണ് …. )

അങ്ങെറണാകുളത്തു റിഫെനറിയിലാണു ജോലി ആഴ്ച്ചയവസാനിക്കുമ്പോഴേ നാട്ടിൽ വരാൻപറ്റു

അതുകൊണ്ടമ്മയെ നോക്കാനായിട്ടെന്നെ വീട്ടിൽ തളച്ചിട്ടു !!! ഹൌ ക്രൂവൽ!!! അതിന്റെ പേരിൽ നല്ല ദേഷ്യമുണ്ടെങ്കിലും അത്ഭുതവിളക്കിലെ ഭൂതത്തെ പോലെ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും ആവശ്യമുള്ള സാധനങ്ങളും തരുന്നതു കൊണ്ടും ജോലിക്കു പോവാനോ പഠിക്കാനോ നിർബന്ധിക്കാത്തതു കൊണ്ടും

ഇനി അതിനെന്തിനെലും പോയാലും മൂഞ്ചിതെറ്റുമെന്നറിയാവുന്നതു കൊണ്ടും ഞാനിങ്ങനെ കടിച്ചു പിടിച്ചു നിക്കുന്നു…..

 

ഇന്നിപ്പോ സങ്കടപ്പെട്ടിരിക്കുന്നതിന്റെ കാരണം പറഞ്ഞില്ലല്ലോലെ….

ഈ നാട്ടിലെന്റെ പ്രായത്തിലുണ്ടായിരുന്ന അവസാനത്തെ യുവാവും യാത്രയായി !!!യുവതികളെ പറ്റി ചോദിക്കരുത് അവരെക്കെ നേരത്തെ നാടു വിട്ടിരുന്നു…!!! പൊന്നു ചങ്കായിരുന്നവനെ റെയിൽവേ സ്റ്റേഷനിലാക്കിയിട്ടു വന്നിരിക്കുന്ന കാഴ്ച്ചയാണിത്….

അല്ലേലും മതത്തിന്റെ പേരിലപ്രെ വീട്ടിലെയാളെ തല്ലിയും, രാഷ്ട്രിയത്തിന്റെ പേരിലെതിർ പാർട്ടിയിലെ അണിയെ വെട്ടിക്കൊന്നും, ജാതിയുടെ പേരിൽ ഞങ്ങളാണു വലുതെന്നും വിചാരിച്ചു നടക്കുന്നയാളുകളൊക്കെയുള്ളയീ നാട്ടീന്നു പോകുന്നതാനല്ലതെന്നു തീരുമാനിച്ചലവരെ കുറ്റം പറയാനും പറ്റില്ല….

ഇനിയെന്തായാലുമീ നാട്ടിലാകെക്കുറെ ഉടായിപ്പു കിളവന്മാരും പിന്നെ കൊറേ കൂതറ പൊടിപിള്ളേരും മാത്രമേയുള്ളൂ……

ഒറ്റക്കായത് പോലൊരു തോന്നൽ….

തോന്നലല്ല ഒറ്റക്കായിരുന്നു

അച്ഛൻ വീട്ടിലുള്ളതു കാരണമിന്നത്തെ ദിവസമമ്മപോലും വിളിച്ചിട്ടില്ല….

അല്ലേലീ സമയമായിട്ടും വീട്ടിൽ ചെന്നില്ലേലമ്മ വിളിച്ചു ഭരണിപാട്ട് നടത്തണ്ടതാണ് വേറൊന്നുമല്ല അമ്മക്കിരുട്ടു പേടിയാണെ…..

ഫോണെടുത്തു സമയം നോക്കി രാത്രി പന്ത്രണ്ടുമണിയാവാൻ പോണു

യക്ഷിക്കുട്ടിയായാ നീലിയിറങ്ങുന്ന സമയം….

 

!!!!എന്റെ പ്രായത്തിലൊരു നീലിയോ ഗംഗയോ അങ്ങനത്തെ കുഞ്ഞു കുഞ്ഞെക്ഷിക്കുട്ടിയൊക്കെയുണ്ടായിരുന്നേൽ മിണ്ടിയുമ്പറഞ്ഞുമൊക്കെ ഇരിക്കരുന്നല്ലേ…. ഈ ബോറടിയങ്ങു മാറിയേനെ…!!! വെറുതെയങ്ങനെയൊരൊന്നും ചിന്തിച്ചോണ്ടിരുന്നപ്പോ പെട്ടെന്നു സമയം തെറ്റി വന്നയൊരു വിശപ്പിന്റെ വിളിക്കുത്തരം കൊടുക്കാനായിട്ടു ഞാനെഴുന്നേറ്റു വീട്ടിലേക്കുള്ളയിടവഴിയിലൂടെ നടന്നുതുടങ്ങി……പതിയെ പതിയെ മുന്നോട്ടു പോകും തോറുമുപയോഗത്തിലില്ലത്ത പാടങ്ങളില്ലാതെയായി പകരം കൊയ്ത്തു കഴിഞ്ഞ് വൈക്കോലൊക്കെക്കെ കുട്ടിയിട്ടിരിക്കുന്ന വയലുകൾ കണ്ടു തുടങ്ങി…..

Updated: August 13, 2022 — 10:08 pm

46 Comments

  1. 2 പാർട്ട്‌ ഇട്ടിട്ടുണ്ട് വരുവോ ഇല്ലയോ എന്ന് admin തീരുമാനിക്കണം

    1. അഡ്മിൻ ഗ്രൂപ്പ് നോക്കാറില്ല

  2. സത്യം പറ നീ രണ്ടാം ഭാഗം എഴുതിയിട്ടുണ്ടോ

    1. Yeah ezhuthit und

    2. മച്ചാനെ 2 എഴുതി 3 ന്റെ പണീം തുടങ്ങി…..
      ഇനി ഞാൻ എന്തു ചെയ്യണം എന്നൂടി പറ
      നിങ്ങളൊക്കെ പറയുന്ന പോലെ ഞാൻ ചെയ്യാം….

      1. പാർട്ട് 3 എന്ന പേരിൽ ഇടൂ

  3. ഇതു വരെ 2 പാർട്ട്‌ എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
    So ഞാൻ എന്തു ചെയ്യണം 3rd പാർട്ട്‌ എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ 

    1. ? നിതീഷേട്ടൻ ?

      Drop cheyye thaan എന്താടോ ഇങ്ങിനെ parayunne, ഇവിടേ എന്താ നടക്കുന്നെ ഇങ്ങിനെ ഒന്നും ആയിരുന്നില്ല ഈ സൈറ്റ് ??. Part 3 label il post ചെയ്തോളൂ, നിർത്തുന്ന കാര്യം അലോജിക്കെ venda ????

    2. കഥ ഇവിടെ നിന്ന് ഒഴിവാക്കി വേറേ സൈറ്റിൽ ഇടൂ

    3. അങ്കമാലിക്കാരൻ

      “ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ ”

      Don’t do.. Don’t do..

    4. Part 2.1 enno 3 enno paranjh id bro… Ithrem alkar wait cheyuvalle vayikkan ayitt

  4. അഡ്മിൻ തിരിഞ്ഞു നോക്കൂല 3 എന്ന പേരിൽ രണ്ടാം ഭാഗം ഇടൂ

  5. Admin ded ayo

  6. ഇതൊന്നു ഡിലീറ്റ് ആക്കിയിരുന്നേൽ അടുത്ത പാർട്ടിടാരുന്നു ?

    1. ഭീഷമവർദ്ധൻ

      Part 3 ennu peritt next part update cheyyu bro

      1. അതാണ് ബുദ്ധി

    2. ? നിതീഷേട്ടൻ ?

      വെയിറ്റിംഗ് ?

    3. ആര് ഡിലീറ്റാക്കാൻ

      1. ? നിതീഷേട്ടൻ ?

        Admin

        1. എന്ന്

          1. അഡ്മിൻ ഇവിടെ വരാറില്ല

          2. ? നിതീഷേട്ടൻ ?

            Haaa ?

  7. Ith vare ith correct cheyan ayitt adminu pattiyille…. Orale kond handle cheyan pattunnille multiple admins nu access koduth koode… Enthanu bro ingane ??

  8. അഡ് തിരിഞ്ഞു നോക്കാത്ത സൈറ്റ്

  9. ഫസ്റ്റ് പാർട്ട്‌ തന്നെ പിന്നേം ഇട്ട് ആളെ പറ്റിക്കാൻ നോക്കുന്നോടെ…

  10. ? നിതീഷേട്ടൻ ?

    Sey പ്രതീക്ഷ തെറ്റി, mr admin korachokke sredha aavam ??

  11. Admin raji vekkanam

    1. മികച്ച ഒരിത് ???

  12. മച്ചാന്മാരെ എന്താ സംഭവിച്ചേന്നറിയില്ല….

    എന്തായാലും അഡ്മിന് ഇന്നലെ രാത്രി മുതൽ മൂന്നാല് തവണ മെയിൽ ചെയ്തിട്ടുണ്ട്…. Still no reply or action ?….

    ആരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല….
    എല്ലാരോടും സോറി

    1. ? adminenthu patti??????

    2. അഡ്മിൻ തിരക്കിലാണ്

      1. കഥ ഇതിൽ ഇടുന്നതിലും നല്ലത് PL ഇടുന്നതാ

        ഇതിൽ അഡ്മിനു തീരെ ശ്രദ്ധ ഇല്ല

  13. Ithu thanne alle athum?

  14. 2nd part vannallo..vayikkaam enn vucharichappo pinnem 1st part

    1. എന്താണ് mr hope ഇത്

      1. അറിയില്ല bro…. സോറി

  15. നാട്ടുകാരേ ഓടിവരണേ കുട്ടന് വട്ടായേ ?

  16. Ith 1st part thanne aanallo.. 2nd part pettenn thannalum

    1. Oyalu kk yil oru vivaram illalo, aan mariya ezhudiya alalle.

  17. Ithu 1st part alle?

Comments are closed.