എന്റെ ബാല്യകാല സ്മരണകൾ… [മേനോൻ കുട്ടി] 52

അമ്മയുടെ ചീത്ത കേള്‍ക്കാത്ത ദിവസങ്ങള്‍ കുറവായിരുന്നു. കല്ലു പെന്‍സിലിനേക്കാള്‍ കെട്ടിലും മട്ടിലും വിലയിലും കേമനായിരുന്ന പാല്‍ പ്പെന്‍സിലുകളും ദുര്‍ലഭമായെങ്കിലും അന്ന് ചിലരുടെ കയ്യില്‍ കാണാമായിരുന്നു. കറുത്ത സ്ലേറ്റിന്റെ പ്രതലത്തില്‍ പോറലേല്പിയ്ക്കാതെ കുനുകുനാ എന്ന് വെളുത്ത പാലക്ഷരങ്ങള്‍ തെളിയിയ്ക്കുന്ന ആ കേമനെ ബഹുമാനത്തോടെയും ഒട്ടൊരു കൊതിയോടെയും മാറി നിന്ന് നോക്കിക്കാണാനേ എല്ലാ കാലത്തും സാധിച്ചിരുന്നുള്ളൂ… അതെല്ലാം കുറേക്കൂടി സാമ്പത്തിക ഭദ്രതയുള്ള വീട്ടിലെ കുട്ടികളുടെ മാത്രം കയ്യിലേ കണ്ടിരുന്നുള്ളൂ എന്നതാണ് അതിന്റെ വാസ്തവം!

പിന്നീട് ഉയർന്ന ക്ലാസുകളിൽ എത്തിയപ്പോ സ്ലൈറ്റിനു പകരം നോട്ട് ബുക്കും കല്ലുപെൻസിലിനു പകരം കടലാസ് പെൻസിലും അത് കഴിഞ്ഞ് കളർ പേനയും കൈകളിലേക്ക് വന്നു ചേർന്നു. ഏങ്കിലും അന്നൊക്കെ പഠിക്കാൻ ഉള്ളതിനേക്കാൾ ആവേശം ഉച്ചക്ക് സ്കൂളിൽ നിന്നും കിട്ടുന്ന ആവി പറക്കുന്ന ഉച്ചക്കഞ്ഞിക്കും ചെറുപയറ് കറിക്കുമായിരുന്നു. അത് കഴിക്കാൻ വേണ്ടി മാത്രം ഞാൻ മുടങ്ങാതെ സ്കൂളിൽ പോയിരുന്നു. അന്ന് സ്കൂളിന്റെ അടുത്ത് ചില കൊച്ചു കടകൾ ഉണ്ടായിരുന്നു. അവിടെ രണ്ടു രൂപയ്ക്കൊ മറ്റോ ഒരു കവര്‍ നിറയെ ഉപ്പിലിട്ടത് കിട്ടും….

[ഉപ്പിലിട്ടത് എന്നുപറയുമ്പോൾ, മാങ്ങാ, നെല്ലിക്ക, പൈനാപ്പിൽ തുടങ്ങിയവ ചെത്തി ഉപ്പും സുർക്കയും (വിനാഗിരി) ചേർത്തത്.] മിക്കവാറും ഉച്ചക്ക് ഞാന്‍ അത് വാങ്ങും. ഒപ്പമുള്ള കൂട്ടുകാര്‍ക്കു എല്ലാം കൊടുക്കും. എന്നിട്ട് ഒരുമിച്ച് കഴിക്കും… അതൊക്കെ അന്ന് ഒരു സന്തോഷമുള്ള കാര്യമാരുന്നു….

അന്ന് കണക്കു മാഷിന്‍റെ ക്ലാസ്സ്‌ ആയിരുന്നു ഞങ്ങള്‍ക്ക് പേടി സ്വപ്നം. ഇന്നും കണക്കെന്ന് കേട്ടാൽ പേടിയാണ്.

13 Comments

  1. കുട്ടി ബ്രോ,
    എല്ലാവരുടെയും കുട്ടിക്കാലം ഏതാണ്ട് ഇത് പോലെ ഒക്കെ തന്നെയാണ്, ഗൃഹാതുരുത്വം തുളുമ്പുന്ന ഇത്തരം എഴുത്തുകൾ മനസ്സിനെ ആ പഴയ കുട്ടികാലത്തേയ്ക്കും, ഓർമ്മകൾ ചികയാനും കൊണ്ട് പോയി.
    ഇന്ന് ഞാൻ വളർന്നു പുതിയ മേച്ചിൽപുറങ്ങളിൽ വിഹരിക്കുമ്പോൾ എന്റെ ചുണ്ടുകളിൽ തുള്ളി കളിക്കുന്നത് പഴയ ഒരു ലളിതഗാനം ആണ് മുടി രണ്ടായി പിന്നിയിട്ടു അതിൽ ചുവന്ന റിബൺകെട്ടി ദൂരെ എവിടെയോ മിഴികൾ ഉറപ്പിച്ച് മൈക്കിന് മുന്നിൽ നിന്ന് പാടുന്ന എന്നെത്തന്നെ
    “അക്കാലമിനിയും വരുമോ,
    ഇക്കാവിലൊന്നു കളിപ്പാൻ,
    കണ്ണൻ ചിരട്ടയിൽ ചോറും വച്ച്,
    പുന്നയില തോരനും വച്ച്….
    ബാക്കി വരികൾ ഓർമയിൽ കിട്ടുന്നില്ല.
    വളരെ നന്ദി ബ്രോ പഴയ കാലഘട്ടത്തിലേക്ക് ഒന്നെത്തി നോക്കാൻ കൂടെ കൂട്ടിയതിന്…
    സ്നേഹപൂർവ്വം…

  2. കുട്ട്യേ ❤️

    എഴുത്തുപോലെത്തന്നെ നിന്റെ കുട്ടിക്കാലത്തെ ഓർമ്മകളും പൊളിയാണ് ട്ടോ ?. ഒരോ സംഭവങ്ങളും ചുരുങ്ങിയ വാക്കുകളിലൂടെ മനോഹരമായി കോർത്തിണക്കി അവതരിപ്പിക്കാൻ നിനക്ക് കഴിഞ്ഞിട്ടുണ്ട്.

    ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലാന്നും പറഞ്ഞ്,എത്രവേണേലും ഓർത്തിരിക്കാൻ സുഖമുള്ള ഓർമ്മകളും സമ്മാനിച്ച് കാലം നമ്മളേം കൊണ്ടങ് മുന്നോട്ട് പോയി അല്ലേ…
    ആ മഴയത്തുള്ള ആ ഫുട്ബോൾ കളിയൊക്കെ ഇപ്പൊ ശെരിക്കും മിസ്സെയ്യുന്നുണ്ടെടാ ഉവ്വെയ്.

    അപ്പൊ കുട്ട്യേ ഇത് പോലുള്ള ഷോർട് സ്റ്റോറീസ്ന്റെയോപ്പം നിന്റെ തുടർക്കഥകളും പോന്നോട്ടെ ട്ടോ ❣️.

    സ്നേഹത്തോടെ,
    LOVER

  3. മല്ലു റീഡർ

    കുട്ടിയെ…ഒരു 20,21 വർഷം പിറകോട്ട് കൊണ്ടുപോയി നീ എന്നെ…ഒരിക്കലും തിരിച്ച കിട്ടാത്ത ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം…കുട്ടികാലം..എന്ത് രസം ആയിരുന്നു അന്നൊക്കെ….ജോലിയിലെ ചില തിരക്കുകളിൽ പെടുമ്പോൾ ഒകെ ഇപ്പോഴും ഓർക്കും കുട്ടി ആയിരുന്നെങ്കിൽ…ആ കാലം അവസാനിക്കാത്ത ഇരുന്നിരുന്നെങ്കിൽ എന്ന്..

    വായിച്ച കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു..ഇനി ഒരിക്കലും ആ കാലം തിരിച്ച കിട്ടില്ലലോ എന്നോർത്തു..ഒരു പക്ഷെ മറന്ന് പോയ ചിലരുടെ എങ്കിലും കുട്ടികാലം ഓർക്കാൻ എന്തായാലും നിന്റെ ഈ രചനക്ക് സാധിച്ചിട്ടുണ്ട്..

    ???

  4. കുട്ടപ്പൻ

    കുട്ട്യേ പറയാൻ വാക്കുകൾ ഇല്ല മാൻ.
    സംഭവം നിന്റെ കുട്ടിക്കാലത്തിന്റെ വിവരണമാണേലും ഇതിൽ പലതും ഞാനും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.

    ആദ്യം തന്നെ നിന്നോട് വല്യ നന്ദിപറയാനുണ്ട്. വീണ്ടും ആ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന്.

    ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന കളിമുറ്റത്തെത്തുവാൻ മോഹം എന്ന കവിവചനം പോലെ എല്ലാവരുടെയും ഒരിക്കലും സാധ്യമാകാത്ത എന്നാൽ മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്ന ബാല്യകാലസ്മ്രിതികൾ ❤❤

    1. കുട്ടപ്പൻ

      *തിരുമുറ്റത്ത്

  5. ❤❤❤❤❤❤

  6. കുട്ട്യേട്ടാ ❤️

    കുട്ടിക്കാലം പൊളിച്ചു ?, ഓരോ വരികളും മനോഹരമായി എഴുതി..

    എന്റെ കുട്ടിക്കാലം സന്തോഷവും സങ്കടവും ഒരുപോലെ നിൽക്കുന്നതാണ്, അതു കൊണ്ട് തന്നെ വായിക്കുമ്പോൾ എല്ലാം മനസ്സിൽ ഒരു വിങ്ങൽ, എന്നാലും ഇന്നും തിരികെ കിട്ടാൻ കൊതിക്കുന്ന ഒന്നാണ് ബാല്യം..

    ഓരോ കാര്യങ്ങളും എണ്ണി പറയുമ്പോൾ അന്ന് കാണിച്ച വില്ലത്തരങ്ങൾ മനസ്സിലേക്ക് ഓടി എത്തിയപ്പോൾ ഇന്നും മായാതെ കിടക്കുന്ന മുറിപ്പാടുകളിലേക്ക് അറിയാതെ കൈകൾ കൊണ്ടുപോയി..

    തിരക്കുകൾക്ക് ഇടയിൽ മങ്ങൽ ഏറ്റ നല്ല നിമിഷങ്ങൾ എല്ലാം ഒരിക്കൽ കൂടെ പൊടി തട്ടിയെടുക്കാൻ നിന്റെ എഴുത് കൊണ്ട് സാധിച്ചു..

    സ്നേഹത്തോടെ
    ZAYED ❤️

  7. മല്ലു റീഡർ

    കുട്ടിയെ കുറച്ച തിരക്കാഡോ…സമയം പോലെ വായിച്ചിട്ട് അറിയിക്കാം.

  8. കുട്ടിയേട്ടാ…

    എന്താ.. പറയാ… ഞാനും ഉൾപ്പെട്ട ജെനേരെഷൻ… 90 കളുടെ ഒരു കൊല്ലം മുമ്പായിരുന്നു എന്നെ ഭൂമിയിലേക് കെട്ടി എടുത്തത്…???

    ജീവിതത്തിൽ ഇനിയും തിരികെ ലഭിക്കാൻ ആഗ്രഹിക്കുന്ന ഒന്ന് തന്നെ ആണ് ആ കുട്ടികാലം ഒരിക്കലും മറക്കാത്ത ഓർമ്മകൾ…

    അതിൽ ഏറ്റവും പ്രിയപ്പെട്ടത് നിങ്ങൾക് എല്ലാം അറിയുന്ന എന്റെ പ്രിയപെട്ടവൾ കൂടെ ഉള്ള നിമിഷങ്ങൾ തന്നെ… കാരണം കുഞ്ഞിലേ കണ്ടു പരിചയിച്ചവർ….

    പിന്നെ നീ ഓരോന്നും എണ്ണി എണ്ണി പറയുമ്പോൾ സത്യം പറഞ്ഞാൽ അന്ന് ആ കളികൾ എല്ലാം കളിച്ചതും വികൃസ് കാണിച്ചതും എല്ലാം ഓർമയിലേക് ഓടി ഓടി വരുന്നുണ്ട്.. ഓരോ ആളുകളെയും കാണുവാൻ കഴിയുന്നു…ഓരോ കൂട്ടുകാരെയും ഓർത്തു പോകുന്നു..എത്ര എത്ര കൂട്ടുകാർ..

    പഞ്ചായത്തിലെ മുക്കിലും മൂലയിലും വരെ നമ്മുടെ കൂട്ടുകാർ ഉണ്ടാവും.. അവിടേക്കെല്ലാം സൈക്കിളിൽ ഉരുട്ടി ഉരുട്ടി എത്തുകയും ചെയ്യും…

    എന്താ ഇപ്പൊ അന്നോട് കൂടുതൽ പറയുക.

    നീ ഓരോ നിമിഷവും മനോഹരമായി തന്നെ എഴുതിയിട്ടുണ്ട്….

    അതെല്ലാം ഒരു ഓർമ്മ പുതുക്കുന്നത് പോലെ വന്നു നിറയുന്നും ഉണ്ട്..

    ഇഷ്ട്ടം ഒരുപാട് ഇഷ്ടം…❤❤❤❤

  9. കുട്ടപ്പൻ

    കുട്ട്യേ ❤

Comments are closed.