നിൽക്കുന്നവരുടെ ഒപ്പം ഇരിക്കുന്നവരുടെ ഇടയിലും ഞാൻ ആ കരിമഷിക്കണ്ണുകൾക്കായോ കണ്ണോടിച്ചു..
അവിടെ ആകെ നോക്കിയതിനു ശേഷവും അവളെ കാണാതെ വന്നപ്പോൾ നിരാശയാൽ ഞാൻ മുഖം താഴ്ത്തി..
അപ്പോഴാണ് ഞാൻ നിൽക്കുന്നതിനു മുന്നിലായി സീറ്റിൽ ഇരിക്കുന്നവരിൽ എന്റെ ശ്രദ്ധയെത്തിയത്…
ഒരാണും ഒരു പെൺകുട്ടിയും..
കൈകൾ കോർത്ത് പിടിച്ചു ആൺകുട്ടിയുടെ തോളിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു ആ പെൺകുട്ടി..
ആൺകുട്ടി പെൺകുട്ടിയുടെ കൈകളിൽ തലോടുന്നുണ്ടായിരുന്നു..
അപ്പോഴും എനിക്കാ പെൺകുട്ടിയുടെ മുഖം കാണാൻ സാധിച്ചിരുന്നില്ല..
അടുത്ത നിമിഷം എന്തോ പറഞ്ഞു ചിരിച്ചു കൊണ്ട് തോളിൽ നിന്നും തല ഉയർത്തിയപ്പോഴാണ് ഞാൻ ആ പെൺകുട്ടിയുടെ മുഖം കണ്ടത്..
അന്നവളെ കണ്ടമാത്രയിൽ സംഭവിച്ചതുപോലെ തന്നെ..പെട്ടെന്ന് ചുറ്റും നടക്കുന്നതൊന്നും അറിയാൻ വയ്യാത്ത അവസ്ഥ..
ഞാൻ ശ്വാസം എടുക്കുന്ന ശബ്ദം മാത്രം..
ഒരു നിമിഷം ഞാൻ കണ്ടതൊന്നും സത്യമാകല്ലേ എന്ന് പ്രാർത്ഥിച്ചു..
പക്ഷെ ഒന്നിനും എന്നെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല..
ഒരു തരാം മരവിച്ച അവസ്ഥയിൽ ഞാൻ അവിടെ നിന്നു..
ആൺകുട്ടിയുടെ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ കരിമഷിക്കണ്ണിൽ നിറയുന്ന പ്രണയവും അവനായി അവളൊരുക്കുന്ന പുഞ്ചിരിയും നുണക്കുഴിയുമെല്ലാം നിസ്സഹായതയോടെ ഞാൻ നോക്കിനിന്നു..
എനിക്കിറങ്ങേണ്ട സ്ഥലം വന്നപ്പോൾ ഒന്നുടെ അവരെ നോക്കികൊണ്ട് ഞാൻ ആ മഴയിലേക്ക് ഇറങ്ങി..
ബസ് മുന്നോട്ട് നീങ്ങിതുടങ്ങിയിട്ടും ഒരടി പോലും എനിക്ക് മുന്നോട്ട് എടുത്തു വയ്ക്കാൻ സാധിച്ചില്ല..
ആ നിമിഷം അവളെ ഇതുപോലെ ഒരു മഴയത്ത് കണ്ടത് മനസ്സിലൂടെ ഓടിപ്പോയി..
നിമിഷങ്ങളോളം മഴത്തുള്ളികൾക്കൊപ്പം എന്റെ കണ്ണുനീരും മണ്ണിനെ പുൽകി..
എന്റെ ഗാത്രിക്ക് വേണ്ടി..
വൺസൈഡ്ലവ്… ♥️♥️♥️♥️♥️♥️
പുല്ല്….
Nice!!!. Nannayittudu.
Thankyou..?♥️