പിന്നെയങ്ങോട്ട് എല്ലാ കാര്യങ്ങൾക്കും നല്ല ഉത്സാഹമായിരുന്നു..
ആവശ്യമില്ലാത്ത ഓരോ കാര്യങ്ങൾക്കുവേണ്ടി കോളേജ് അവധിയെടുത്തിരുന്ന ഞാൻ ഒരു ദിവസം പോലും ലീവ് ആകാതിരിക്കാൻ ശ്രമിച്ചു..
ഓരോ ദിവസങ്ങളിലും വൈകുന്നേരമാകാനും അവളെ കാണാനും ഉള്ള കാത്തിരിപ്പായിരുന്നു..
അത്രയ്ക്കും ഞാൻ അവളിൽ അടിപ്പെട്ടു പോയിരുന്നു..
അതിനിടയിൽ അവളുടെ പേര് ഞാൻ അവളുടെ സുഹൃത്തു വഴി ചോദിച്ചറിഞ്ഞിരുന്നു..
ഗായത്രി..
എന്റെ ഗാത്രി..
ദിവസങ്ങള് കഴിയുന്തോറും എന്റെയുള്ളിൽ പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം വളർന്നുകൊണ്ടേയിരുന്നു..ഒപ്പം അവളോട് പ്രണയം പറയാനുള്ള ആഗ്രഹവും..
ഒടുക്കം എന്റെ ജന്മദിനം വന്നെത്തി..
ഞാനവളോട് എന്റെ പ്രണയം പറയാൻ തീരുമാനിച്ച ദിവസം..!!
അന്ന് പതിവിലും സന്തോഷത്തോടെയാണ് ഞാൻ ഉണർന്നത്..
വൺസൈഡ്ലവ്… ♥️♥️♥️♥️♥️♥️
പുല്ല്….
Nice!!!. Nannayittudu.
Thankyou..?♥️