” പറയെടാ എന്താ പറ്റിയെ. എന്താണെന്ന് പറ. ” അഞ്ജു രവിയെ പിടിച്ചു കുലുക്കി.
രവി അവിടെ നിന്നും എഴുന്നേറ്റു. ” എനിക്കറിയില്ല എന്താണെന്ന്. എടാ ഞാൻ ആരാണെന്ന് അവൾക്ക് അറിയില്ല. എന്നെ അവൾ ഇഷ്ട്ടപെടുന്നു. പക്ഷേ അവൾക്ക് എന്നെ കുറിച്ച് ഒന്നും അറിയില്ല. അത് അറിയുമ്പോൾ അവൾക്ക് എന്നോടുള്ള ഇഷ്ടം ഇല്ലാതാകും. എനിക്ക് എന്താടാ ഉള്ളത് ആരാ ഉള്ളത് ആരുമില്ല ഒന്നുമില്ല. അവൾ എന്റെ കൂടെ വന്നാൽ സന്തോഷിക്കില്ല. എന്നും സങ്കടം മാത്രമേ ഉണ്ടാവൂ. വേണ്ടടാ ഒന്നും. ” രവിയുടെ വാക്കുകൾ ഇടറി.
അഞ്ജു രവിയുടെ തോളിൽ കൈ വെച്ചു. ” മതി നീ നിർത്ത് . ടാ നീ കരുതിയതെല്ലാം തെറ്റാണ്. അവൾക്ക് നിന്നെ നന്നായിട്ട് അറിയാം. നീ ആരാ എന്താണ് എല്ലാം. നിന്റെ കൂടെ വന്നാൽ കഷ്ടത അനുഭവിക്കണമെന്നും അവൾക്കറിയാം. അതിന് അവൾ തയാറാടാ. അവൾ പറഞ്ഞത് എന്താണ് എന്നറിയോ. എന്തുവന്നാലും കുഴപ്പമില്ല നിന്റെ കൂടെ ജീവിച്ചാൽ മതിയെന്ന്. അതാണ് അവൾക്ക് സന്തോഷമെന്ന്. ഇത്രയും നല്ല പെണിനെ ഇനി നിനക്ക് കിട്ടില്ലെടാ. ” അഞ്ജു സന്തോഷത്തോടെ അവനോട് പറഞ്ഞു.
” ഇനിയെങ്കിലും പോയി പറ അവളോട് നിനക്ക് അവളെ ഇഷ്ട്ടം ആണെന്ന് ചെല്ലടാ. ” ശ്യാം രവിയെ പിടിച്ചു തള്ളി.
” ഇല്ല ഇപ്പോ വേണ്ട. ഒന്നും വേണ്ട. ഒന്നും പറയുന്നില്ല തൽക്കാലം ഇങ്ങനെ പോകട്ടെ. പിന്നീട് എല്ലാം പറയാം. ” രവി അവരോട് പറഞ്ഞു.
അഞ്ജു രവിയുടെ തലക്ക് കൊട്ടി. ” ഇവൻ നന്നാകുലാ. വാ നമുക്ക് പോകാം നീ എന്താണെന്ന് വെച്ച ചെയ്യ്. ” അതും പറഞ്ഞ് അഞ്ജു ദേഷ്യപ്പെട്ട് കൊണ്ട് ശ്യാമിനെയും കൂട്ടി അവിടെ നിന്നും പോയി.
രവി കണ്ണുകൾ അടച്ച് അവിടെ ചാരിയിരുന്നു. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ദൂരെ മാറി നിന്ന് കൊണ്ട് ലക്ഷ്മി അവനെ നോക്കി കണ്ടു നിറകണ്ണുകളോടെ.
തുടരും….
♥♥♥
Super
Ok nice speed✌
Thank u