എന്റെ കഥ നിന്റെ ജീവിതം 2 [Sachin sachi] 83

” ഛെ തെണ്ടി. എന്തുവാടെ ഇത് ഛെ നാറി. ” ബാലു രവിയെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

” ചെറ്റ നാണമുണ്ടോടാ നിനക്ക് ഒരു പാവം പെണ്ണിനോട് പട്ടി. ” ശ്രേയ അവനോട് ദേഷ്യപ്പെട്ടു.

” മതി നിർത്ത്‌. ശരിയാ ഞാൻ അവളോട് അങ്ങനെ പറഞ്ഞു. പക്ഷേ എന്തിന് അത് ചോദിച്ചോ ആരേലും ഇല്ലല്ലോ. ആദ്യം ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. എന്നിട്ട് എന്തുവേണമെങ്കിലും പറ. ” രവി അവരെയെല്ലാം നോക്കി പറഞ്ഞു.

” പറഞ്ഞ് തൊലക്ക് എന്താണെന്ന് വെച്ചാ. ” ബാലു താല്പര്യം ഇല്ലാത്തപോലെ പറഞ്ഞു.

രവി അവിടെ ഇരുന്ന് അവരെ നോക്കി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു. ” ശ്യാം അവൻ നമ്മുടെയെല്ലാം ഫ്രണ്ട് ആണ്. അവന് ഒരു കുട്ടിയെ ഇഷ്ട്ടപെട്ടു. അതവളോട് പറഞ്ഞു. അത് ഞാൻ സ്നേഹിക്കുന്ന പെണ്ണായിട്ടും അവന് വേണ്ടി ഞാൻ അവളോട് സംസാരിച്ചു. ” രവി പറഞ്ഞത് കേട്ട് അവരെല്ലാം ഞെട്ടലോടെ അവനെ നോക്കി.

അഞ്ജു അവന്റെ അടുത്ത് ഇരുന്ന് അവന്റെ തോളിൽ കൈ വെച്ചു. ” നീ.. നീ എന്താ പറഞ്ഞെ നിനക്ക് അവളെ പറയടാ. ” അഞ്ജു വിശ്വാസം വരാതെ രവിയെ നോക്കി.

രവി അഞ്ജുവിനെ നോക്കി. ” അതേടി അവളെ അവളെ എനിക്ക് ഇഷ്ട്ടം ആണ്. അത് ഞാൻ പറഞ്ഞില്ല പറയാൻ എനിക്ക് ന്തോ കഴിഞ്ഞില്ല. എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. ഇപ്പോ അവൾ എന്റെ ആരും അല്ല അവളെ ഇഷ്ട്ടപെടുന്നത് എന്റെ ഫ്രണ്ട് ആണ്. അവനെ വിഷമിപ്പിച്ചിട്ട് എനിക്ക് ഒന്ന് വേണ്ട. എനിക്ക് വലുത് നിങ്ങളാ നിങ്ങളുടെ സന്തോഷമാടാ. പിന്നെ ഞാൻ അവളോട്‌ അങ്ങനെ പെരുമാറിയത് അവൾക്ക് എന്നെ ഒരുപാടിഷ്ട്ടമാ. ആ ഇഷ്ട്ടം ശ്യാമിന്റെ ഇഷ്ടത്തിന് തടസ്സം ആണ്. അതാണ് അവള് എന്നെ വെറുക്കാൻ വേണ്ടി ഞാൻ. ” രവി ആരും കാണാതെ കണ്ണുകൾ തുടച്ചു.

ബാലു രവിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു പൊന്തിച്ചു. ” പ്പാ പന്നി. എന്തിനാടാ പുല്ലെ നീ ഇങ്ങനെ. ഫ്രണ്ടിന് വേണ്ടി സ്നേഹിക്കുന്ന പെണ്ണിനെ…. ” ബാലുവിന്റെ മുഖത്ത്‌ ദേഷ്യം. അവന്റെ കണ്ണിലും ഒരു നനവ്.

രവി ചിരിച്ചു കൊണ്ട് ബാലുവിനെ നോക്കി. ” എനിക്കെന്നും കൂട്ട് നിങ്ങൾ അല്ലെ. നിങ്ങൾക്ക് വേണ്ടി ഇവിടുന്ന് ഈ ചങ്കും പറിച്ചു തരും. ” രവി നെഞ്ചിൽ കൈ വെച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു.

പെട്ടന്ന് അഞ്ജു കരഞ്ഞുകൊണ്ട് രവിയെ കെട്ടിപിടിച്ചു. ” ടാ സോറി നിന്നെ ഞാൻ മനസ്സിലാക്കിയില്ല. ഞാൻ എന്തക്കയോ സോറി ടാ. ” അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.

രവി അവളുടെ കണ്ണ് തുടച്ചു. ” ന്താടി നമ്മള് ഫ്രെണ്ട്സ് അല്ലെ. ” രവി ചിരിച്ചുകൊണ്ട് പറഞ്ഞു.

” ശ്യാമിനോട് ഇതെല്ലാം പറയണം. ” ശ്രേയ അഞ്ജുവിനോട് പറഞ്ഞു.

4 Comments

  1. നിധീഷ്

    ♥♥♥

  2. Ok nice speed✌

    1. Thank u

Comments are closed.