എന്റെ കഥ നിന്റെ ജീവിതം 2 [Sachin sachi] 83

” വേണ്ട. അവനൊന്നും അറിയണ്ട അറിയരുത്. അവന് അവളെ ഒത്തിരി ഇഷ്ട്ടമാ അത് നടക്കണം. അഞ്ജു നീ അവളെ പറഞ്ഞു മനസ്സിലാക്ക്. ടാ പോകാൻ സമയമായി പോടാ കോപ്പേ പോയി വണ്ടി എടുത്തോണ്ട് വാ. എന്നിട്ട് എന്നെ കൊണ്ട് വിട്. ” രവി ബാലുവിനെ ഉന്തി തള്ളി വിട്ടു. എന്നിട്ട് അവരോട് യാത്ര പറഞ്ഞ് അവിടെ നിന്നും നടന്നു.

” അവനെ നമ്മൾ മനസ്സിലാക്കിയില്ലെടി. അവൻ അവനെക്കാളേറെ നമ്മളെ സ്നേഹിക്കുന്നുണ്ട്. അവനെ പോലൊരു സുഹൃത്തിനെ കിട്ടിയത് നമ്മുടെ ഭാഗ്യം ആണല്ലേ. ” ശ്രേയ രവി പോകുന്നതും നോക്കി പറഞ്ഞു.

അഞ്ജു അത് കേട്ട് പുഞ്ചിരിച്ചു. ” അതെ.. ഞാൻ അവനെ ഛെ. ഈ കാര്യം ലക്ഷ്മിയെ വിളിച്ചു പറയാം പാവം ഒരുപാട് വിഷമിച്ചാണ് പോയത്. ” അഞ്ജു ഫോൺ എടുത്ത് ലക്ഷ്മിയെ വിളിച്ച് എല്ലാം പറഞ്ഞു.

~~~~~~~~~~~~~~~~

പിറ്റേന്ന് അവൾ കോളേജിൽ എത്തിയത് വളരെയധികം സുന്ദരി ആയിട്ടാണ്. അതിലേറെ സന്തോഷവതിയായും. അവളാ സത്യം അറിഞ്ഞു രവി അവളെ സ്നേഹിക്കുന്നു എന്ന സത്യം. അവളുടെ കണ്ണുകളും മനസ്സും രവിയെ കാണാൻ കൊതിച്ചു. ഈ സമയം ശ്യാം രവിയുടെ അടുത്ത്. ശ്യാമിന്റെ മുഖത്ത്‌ വിഷമം.

” അളിയാ ദിവസം കുറെ ആയല്ലോ അവൾ ഒന്നും പറഞ്ഞില്ല. ” ശ്യാം വിഷമത്തോടെ പറഞ്ഞു.

” ടാ അതിന് അവള്. ” ബാലു പറയാൻ വന്നപ്പോഴേക്കും രവി തടുത്തു.

” മിണ്ടാതിരിയെടാ. ടാ കോപ്പേ നിനക്ക് ചെന്ന് ചോദിച്ചുടെ. ചെല്ല് അവള് അവിടെ എവിടെയെങ്കിലും ഉണ്ടാകും. പോ പോകുമ്പോൾ ഒരു പൂവ് കൂടെ കയ്യിൽ പിടിച്ചോ. ” രവി ചിരിച്ചുകൊണ്ടു പറഞ്ഞു.

” എന്തിനാ അളിയാ പൂ. ” ശ്യാം സംശയത്തോടെ ചോദിച്ചു.

” പൂ നിന്റെ.. ചെവിയിൽ വെക്കാൻ ഒന്ന് പോടാ. ” രവി ശ്യാമിനെ നോക്കി തലക്ക് കൈ കൊടുത്തു പറഞ്ഞു.

” ശരി ശരി പോയിട്ട് വരാം. ” ചമ്മിയ ചിരിയോടെ ശ്യാം അവിടെ നിന്നും പോയി.

ശ്യാം ലക്ഷ്മിയെ തിരക്കി നടന്നു. അവസാനം ഒരു ക്ലാസ് മുറിയിൽ അവളെ കണ്ടു. കൂടെ അഞ്ജുവും ശ്രേയയും ഉണ്ടായിരുന്നു. അവൻ അവളുടെ അടുത്തേക്ക് ചെന്നു. അവരെല്ലാം എഴുന്നേറ്റു. ശ്യാമിന്റെ കയ്യിൽ ഉള്ള പൂവ് അവരെല്ലാം കണ്ടു.

4 Comments

  1. നിധീഷ്

    ♥♥♥

  2. Ok nice speed✌

    1. Thank u

Comments are closed.