എന്റെ കഥ നിന്റെ ജീവിതം 2 [Sachin sachi] 83

രവി എന്ത് പറയണം എന്ന് അറിയാതെ അവനെ നോക്കി. ” ടാ എന്താടാ ഞാൻ.. എനിക്ക് നിങ്ങളല്ലേ അതിനിടക്ക് ഈ love കോപ്പ് ഒന്നും ശരിയാകില്ല. ” രവി ചിരിച്ചു കൊണ്ട് പറഞ്ഞു.

” നീ ഒരു പുണ്ണാക്കും പറയണ്ട അവന്റെ ഒരു. ഇനി ഇവള് നിന്റെയാ രണ്ട് പേരും കൈ കൊടുത്തു ഒന്നായ്യേ. ” ശ്യാം ലക്ഷ്മിയെയും രവിയേയും നോക്കി പറഞ്ഞു.

ലക്ഷ്മി സന്തോഷത്തോടെ രവിയുടെ കൈയിൽ പിടിച്ചു. പെട്ടന്ന് രവി ദേഷ്യത്തോടെ അവളുടെ കൈ തട്ടി മാറ്റി. അത് കണ്ട് അവരെല്ലാം രവിയെ നോക്കി. ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

” നോക്ക് ലക്ഷ്മി തന്നോട് ഞാൻ പറഞ്ഞു എനിക്ക് തന്നെ ഇഷ്ടപ്പെടാൻ ആവില്ല എന്ന്. എനിക്കതിനു കഴിയില്ല. ” രവി ലക്ഷ്മിയെ നോക്കി പറഞ്ഞു.

” ടാ എന്താടാ നിനക്ക്. ” ശ്യാം ദേഷ്യത്തോടെ ചോദിച്ചു.

” എന്താടാ രവി. നിനക്ക് എന്താ പ്രശ്നം. മര്യാദക്ക് അവളോട്‌ ഇഷ്ട്ടമാണ് എന്ന് പറ. ” അഞ്ജുവും അവനോട് ദേഷ്യപ്പെട്ടു.

” തേങ്ങാക്കൊല മാറി നിൽക്ക് പുല്ല്. ” രവി അവരെ തള്ളിമാറ്റി ദേഷ്യത്തോടെ അവിടെ നിന്നും പോയി.

ലക്ഷ്മി കരയാൻ തുടങ്ങി. അവളെ അഞ്ജുവും ശ്രേയയും ചേർന്ന് ആശ്വസിപ്പിച്ചു.

” ഇവനെന്താ പറ്റിയെ.. അഞ്ജു നീ വാ.. ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല. ഇന്നൊരു തീരുമാനം വേണം നീ വാ. ” ശ്യാം അഞ്ജുവിനെയും കൂട്ടി രവിയുടെ പുറകെ ഓടി.

കോളേജിന് പുറകിൽ ആരും കാണാതെ ഒറ്റക്ക് ഇരിക്കുന്ന രവി. അവന്റെ അടുത്തേക്ക് ശ്യാമും അഞ്ജുവും വന്നു. അവന്റെ മുന്നിൽ നിന്നു അവനെ നോക്കി.

” എന്താടാ നിനക്ക്. ” ശ്യാം അവന്റെ മുഖം പിടിച്ചുയർത്തി ചോദിച്ചു.

” ഇനിയും എന്താ നിന്റെ പ്രശ്നം. ” അഞ്ജു രവിയുടെ അടുത്ത് ഇരുന്ന് ചോദിച്ചു.

ശ്യാമും അവന്റെ അടുത്ത് ഇരുന്നു. ” എന്റെ കാര്യം ഓർത്ത് നീ ഒന്നും ടെൻഷൻ ആവണ്ട. എനിക്കൊരു പ്രശ്നവും ഇല്ല. ഞാൻ ഹാപ്പി ആണ്. നിങ്ങൾ തന്നെയാണ് ഒന്നാകെണ്ടത്. ” ശ്യാം രവിയെ നോക്കി പറഞ്ഞു.

4 Comments

  1. നിധീഷ്

    ♥♥♥

  2. Ok nice speed✌

    1. Thank u

Comments are closed.