എന്റെ കഥ നിന്റെ ജീവിതം 2 [Sachin sachi] 83

” എന്താടാ കയ്യിൽ പൂവും ആയിട്ട്. ” അഞ്ജു ശ്യാമിനോട് ചോദിച്ചു.

ശ്യാം അവളെ നോക്കി ചിരിച്ചു. എന്നിട്ടു പൂവ് ലക്ഷ്മിക്ക് നേരെ നീട്ടി. ” അല്ല ഇത് ലക്ഷ്മിക്ക് ഉള്ളതാ ഇതാ. പിന്നെ അന്ന് രവി പറഞ്ഞ കാര്യം. തന്റെ അഭിപ്രായമൊന്നും പറഞ്ഞില്ല. ” ശ്യാം വിറയാർന്ന സ്വരത്തിൽ അവളോട് ചോദിച്ചു.

പെട്ടെന്ന് ലക്ഷ്മി ശ്യാമിന്റെ കാലിൽ വീണു കരഞ്ഞു. അത് കണ്ടു ശ്യാം ഞെട്ടി പിറകോട്ടു നിന്നു.

” ഏയ്‌ എന്താ ഇത് ലക്ഷ്മി എഴുന്നേൽക്ക്. ” ശ്യാം അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.

ലക്ഷ്മി കരഞ്ഞുകൊണ്ട് അവനുനേരെ കൈകൂപ്പി. ” എന്നോട് ക്ഷമിക്കണം. എനിക്ക് ശ്യാമിനെ ഇഷ്ടപ്പെടാൻ കഴിയില്ല. എനിക്ക് രവിയേട്ടനെ അല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല. ” ലക്ഷ്മി കരഞ്ഞുകൊണ്ട് അവനോട് പറഞ്ഞു.

അത് കേട്ട് ശ്യാം ഞെട്ടി. ” എന്ത്. രവി അവൻ എന്നോട് ഒന്നും പറഞ്ഞില്ല. ” ശ്യാം ഞെട്ടലോടെ അവളോട് പറഞ്ഞു.

” ടാ നിന്നോട് കുറച്ച് കാര്യം പറയാനുണ്ട്. ” അഞ്ജു എല്ലാ കാര്യങ്ങളും ശ്യാമിനോട് പറഞ്ഞു.

ശ്യാമിന്റെ മുഖത്ത് ദേഷ്യം. അവന്റെ കണ്ണുകൾ നിറഞ്ഞു. ” കള്ള പന്നി എനിക്ക് വേണ്ടി അവൻ ഛെ. ലക്ഷ്മി. ” അവൻ ലക്ഷ്മിയുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നു. പുറകെ അഞ്ജുവും ശ്രേയയും.

അവരെല്ലാം രവിയുടെ അടുത്തേക്ക് വരുന്നത് ബാലു കണ്ടു. ബാലു രവിയെ അത് കാണിച്ച് കൊടുത്തു.

” ടാ ഒരു ഗ്രൂപ്പ് വരുന്നുണ്ട്. തല്ലാൻ ആണോ അതോ സ്നേഹിക്കാനോ. ” ബാലു രവിയെ നോക്കി ചോദിച്ചു.

” നോക്കാം.. വരട്ടെ പ്രശ്നം എന്താന്ന് അറിയട്ടെ. ” രവി അവരുടെ വരവ് കണ്ട് പറഞ്ഞു.

ശ്യാം ലക്ഷ്മിയെ പിടിച്ചു രവിയുടെ മുന്നിൽ നിർത്തി. ” ഇന്നാടാ നിന്റെ പെണ്ണ്. നീ തന്നെ കൊണ്ട് പോയിക്കോ. ” ശ്യാം രവിയെ നോക്കി പറഞ്ഞു.

” എന്തുവാടേ പുല്ലെ വട്ടായോ. ” രവി ഒന്നും മനസ്സിലാവാതെ ചോദിച്ചു.

ശ്യാം രവിയുടെ ഷർട്ടിന് കുത്തിപ്പിടിച്ചു. ” നീ അത്ര വലിയ മഹാൻ ഒന്നും ആകണ്ട. നീ ആരാടാ കോപ്പേ ഇഷ്ട്ടപെട്ട പെണ്ണിനെ വേണ്ടാന്ന് വെക്കാൻ. അതും കൂട്ടുകാരന് വേണ്ടി. അത്രക്ക് വലിയ പുണ്യാളൻ ആവണ്ട. ” ശ്യാം ദേഷ്യത്തോടെ രവിയോട് പറഞ്ഞു.

4 Comments

  1. നിധീഷ്

    ♥♥♥

  2. Ok nice speed✌

    1. Thank u

Comments are closed.