എന്റെ കഥ നിന്റെ ജീവിതം 2 [Sachin sachi] 83

എന്റെ കഥ നിന്റെ ജീവിതം 2

Author : Sachin sachi | Previous Part

 

വൈകുന്നേരം കോളേജ് ഗ്രൗണ്ടിൽ അഞ്ജുവും ശ്രേയയും. അവിടെ വലിയൊരു മരത്തിന്റെ ചുവട്ടിൽ ഉള്ള ബെഞ്ചിൽ ഇരിക്കുന്നു.

” എന്താടി പ്രശ്നം. നിനക്കെന്താ പറ്റിയെ. ലക്ഷ്മി ന്താ വേഗം പോയത്. ” ശ്രേയ അഞ്ജുവിന്റെ മുഖത്തെ വിഷമം കണ്ട് ചോദിച്ചു.

അഞ്ജു അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു. ” അവൾക്ക്.. അവൾക്ക് നല്ല സുഖം ഇല്ല. നമുക്ക് പോകാം വാ. ” അഞ്ജു പോകുവാനായി എഴുന്നേറ്റു.

അപ്പോൾ അവിടേക്ക് രവിയും ബാലുവും വരുന്നത് അവർ കണ്ടു. രവിയെ ബാലു ഒരു കൈയിൽ പിടിച്ചു നടക്കുന്നു.

” ടി ദേ രവിയും ബാലുവും. രവിക്ക് എന്ത് പറ്റി ഒരു വയ്യായ്ക പോലെ അവൻ കുടിച്ചിട്ടുണ്ടോ. ” രവിയുടെ മുഖവും നടത്തവും കണ്ട് ശ്രേയ സംശയത്തോടെ അഞ്ജുവിനെ നോക്കി ചോദിച്ചു.

” നീ വരുന്നുണ്ടോ. ഞാൻ പോവാ. ” അഞ്ജു അവനെ നോക്കി ദേഷ്യത്തോടെ പോകാൻ ഒരുങ്ങി.

രവി അവളെ തടുത്തു. ” പോകാൻ വരട്ടെ എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. ” രവി അഞ്ജുവിനോട് പറഞ്ഞു.

അഞ്ജു ദേഷ്യത്തോടെ അവനെ നോക്കി. ” എനിക്കൊന്നും കേൾക്കണ്ട. കള്ള് കുടിയന്മാരോടും തെമ്മാടികളോടും എനിക്ക് സംസാരിക്കാന്നുമില്ല. ”

അഞ്ജുവിന്റെ ദേഷ്യം കണ്ടു ബാലുവും ശ്രേയയും മുഖത്തോട് മുഖം നോക്കി.

” എന്താ നിങ്ങള് തമ്മിലുള്ള പ്രശ്നം. ” ബാലു ഒന്നും മനസ്സിലാവാതെ അഞ്ജുവിനോട് ചോദിച്ചു.

” അത് ഇവനോട് തന്നെ ചോദിക്ക്. ഞാൻ പോകുവാ. ” അതും പറഞ്ഞ് അഞ്ജു മുന്നോട്ട് നടന്നു.

രവി അവളുടെ കൈയിൽ കയറി പിടിച്ചു. ” നിക്കടി അവിടെ എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ടേ പോകുന്നുള്ളൂ. ഇല്ലെങ്കിൽ കൊന്നു കളയും ഞാൻ. ” രവി ദേഷ്യത്തോടെ പറഞ്ഞു.

അഞ്ജു ചീറിക്കൊണ്ട് അവന്റെ കൈ തട്ടി മാറ്റി. ” എന്നാ കൊല്ലടാ. നീ അതും ചെയ്യും അത്രക്ക് ദുഷ്ട്ടനാ നീ. കണ്ണിൽ ചോരയില്ലാത്തവൻ. പട്ടി. ” അഞ്ജു വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു.

ശ്രേയ അഞ്ജുവുന്റെ കൈയിൽ പിടിച്ചു. ” ന്താടി ഇത്. ഇതിന് മാത്രം ന്താ ഇപ്പോ ഉണ്ടായേ. എന്താടി കാര്യം. ” ശ്രേയ അഞ്ജുവിനോട് ചോദിച്ചു.

അഞ്ജു നടന്ന കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു. രണ്ടുപേരും വിശ്വാസം വരാതെ രവിയെ നോക്കി. അവരുടെ മുഖഭാവം മാറി ദേഷ്യം വന്നു.

4 Comments

  1. നിധീഷ്

    ♥♥♥

  2. Ok nice speed✌

    1. Thank u

Comments are closed.