എന്നും നീ മാത്രം-A flop story [Demon king- DK] 1854

പ്രീയരെ…… ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യണമെന്ന് കരുതിയ കഥയല്ല…. തുറന്ന് പറയാമല്ലോ….. എഴുതി കഴിഞ്ഞപ്പോ ഇഷ്ടപ്പെടാതെ മാറ്റി വച്ച ഒരു കഥയാണ് ഇത്…… അതോണ്ട് പ്രതീക്ഷ ഒന്നും അരുതരുത്……. ഈ കഥ അത്ര നല്ലതൊന്നും അല്ല…… പ്രണയത്തിന്റെ ഒരു ഭ്രാന്തമായ നിമിഷത്തെ വരികളിൽ കൊണ്ടുവരാൻ ശ്രമിച്ചതാ…. പക്ഷെ ചീറ്റിപ്പോയി….. എന്നാലും നിങ്ങളെ വെറുപ്പിക്കാതിരിക്കാൻ പറ്റില്ലല്ലോ…അത് കൂടാതെ നൗഫു അണ്ണന്റെ കഥകളുടെ എണ്ണത്തെ വെട്ടിക്കണം എന്നൊരു പാഴ് മോഹവും മനസ്സിൽ ഉണ്ട്…… ???അതെല്ലാം മുന്നിൽ കണ്ടാണ് ഇതിവിടെ ഇട്ട് നിങ്ങളെ ഒക്കെ വെറുപ്പിക്കാൻ തീരുമാനിച്ചത്……. തെറികൾ എല്ലാം കമെന്റ് ബോക്സിൽ രേഖപ്പെടുത്താം…. വിളിക്കുമ്പോ കുറച്ച് മയത്തിൽ ഒക്കെ ആവാം കേട്ടോ ??? അപ്പൊ എന്റെ ഈ പരാജയപ്പെട്ട കഥ ഒന്ന് വായിച്ചു നോക്കു….

എന്ന് dk ??

 

 

 

 

‘””ടാ……………
കിച്ചു……..
ഒന്ന് കണ്ണ് തുറക്കെടാ………..'”

‘”ഒന്ന് പോ മാളു…….
ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ……..'”

,,,, ഒന്ന് എഴുന്നേൽക്കെടാ…..
എനിക്ക് ചായ കുടിക്കാൻ തോനുന്നു…….'”

‘”,,,,,, ഹ്….. മ്……..'”

‘””,,,,,,, കിച്ചു……….'”

,,,, ഹ്മ്മ്…… എനിക്ക് വയ്യ മാളു…..'”

,,,,,, എന്താടാ ഇത്……
ഇങ്ങനെ മടി പിടിച്ചാലോ……
ഞാൻ പോയ ഇതൊക്കെ നീ ഒറ്റക്ക് ചെയ്യേണ്ടിവരും……..'”

,,,,,, ഓഹ്……..

,,,,, നീ എഴുന്നേൽക്കുന്നുണ്ടോ……'””

,,,,, ഒന്ന് പോ മാളു…..
വേണേൽ നീ ഒറ്റക്ക് ചായ ഉണ്ടാക്കി കുടിച്ചോ …..'””

,,,,,,. പോടാ പട്ടി……
നീ നന്നാവില്ല……'”

ഉള്ളിൽ വന്ന ഈർഷ്യയോടെ ഞാൻ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു…….

,,,,, ഡീ മാളു……..'””

ഉറക്കപ്പിച്ചിൽ അവനെന്നെ വിളിച്ചു…..

,,,,, എന്താടാ……?

,,,,, എനിക്ക് കൂടെ ഒരു ചായ…..
കടുപ്പം കുറച്ച് മധുരം കൂട്ടി…..'””

,,,,, വേണേൽ ഉണ്ടാക്കി കുടിച്ചോ……

,,,,, താങ്ക്യൂ മാളു…….'””

ഞാൻ പറഞ്ഞതിന് എതിരായ മറുപടിയും തന്ന് അവൻ വേഗം തലയിലൂടെ പുതപ്പും മൂടി കിടന്നു….

ഞാൻ അവനെ ഒരു നോക്ക് കൂടെ നോക്കിയ ശേഷം പുറത്തേക്ക് പോയി…..

അടുപ്പിൽ ചായക്കുള്ള വെള്ളവും വച്ച് വാഷ് റൂമിൽ പോയി മുഖം കഴുകി…..
അപ്പോൾ അവിടെയുള്ള മിററിൽ ഞാനെന്റെ മുഖം കണ്ടു……

കറുപ്പ് വീണ കണ്ണുകൾ…..
പൂർണ്ണമായും മുടി പോയി മൊട്ടയായ തല…..

ഇനി എത്ര കാലം ഇങ്ങനെ തള്ളി നീക്കും…..

അന്നൊക്കെ എന്ത് രസം ആയിരുന്നു….

സ്കൂൾ….
കോളേജ്…..
ഫ്രണ്ട്‌സ്……
പിന്നെ എന്റെ കിച്ചു…..

ഞാൻ മാളു….(മാളവിക )
അവൻ കിച്ചു (കൃഷ്ണ ദാസ് )
ചെറുപ്പം തൊട്ട് തുടങ്ങിയ പ്രണയം ആണ്…..
ഇതുവരെ പിരിഞ്ഞിട്ടില്ല…..
ഇപ്പോഴും ഒരുമിച്ചു തന്നെ….
എന്റെ അമ്മാവന്റെ മകൻ കൂടെയാണ് അവൻ….

സന്തോഷകരമായ ജീവിതം….

പക്ഷെ അതിനൊക്കെ എത്ര നാൾ ദൈവം ആയുസ്സ് തന്നു…..

കാൻസർ എന്ന മഹാവിപത്തിനെ ദൈവം എന്റെ മേലിൽ കുത്തി ചാർത്തിയിട്ട് ഇന്നേക്ക് ഒരു വർഷം തികയും…..

എത്ര എത്ര മരുന്നുകൾ ചികിത്സകൾ….
അവസാനം രക്ഷ ഇല്ലെന്ന് ഡോക്ടർമാർ തന്നെ വിധി എഴുതി…..

ഇതൊന്നുമല്ല എന്നെ വിഷമിപ്പിച്ചത്…..

അവനാണ്…..

കിച്ചു……

അവനിൽ ഒരു മാറ്റവും ഇല്ല…..

എന്റെ അസുഖം അറിഞ്ഞിട്ടും അവനൊരു കുലുക്കവും ഇല്ല…..

എന്നത്തേയും പോലെ എന്നോട് പെരുമാറുകയും തല്ല് പിടിക്കുകയും സ്നേഹിക്കുകയും എല്ലാം ചെയ്യുന്നുണ്ട്……

ഒരു നുള്ള് വിഷമം പോലും അവനിൽ ഞാൻ കണ്ടിട്ടില്ല…..
ഇന്നിതാ ഒരു ചായ ഇട്ട് തരാൻ പറഞ്ഞിട്ട് പോലും ഒരു കുലുക്കവും ഇല്ല…..

പലപ്പോഴും ഞാൻ രോഗി ആണെന്ന കാര്യം തന്നെ മറന്നു പോകുകയാണ്…..

ഇപ്പോഴിതാ വീട്ടുകാരുടെ നിർബന്ധം കാരണം അവസാന ദിനങ്ങൾ ആഘോഷിക്കുവാൻ വന്നിരിക്കുകയാണ് ഇങ്ങോട്ട്…..

ഗോവ…..

ഞാൻ നല്ല സന്തോഷത്തിൽ ആണ്…..
പക്ഷെ ഉള്ളിന്റെ ഉള്ളിൽ എന്തോ…..
വല്ലാത്ത വിഷമം…….

എന്റെ കിച്ചു എന്നെ സ്നേഹിച്ചിരുന്നില്ലേ…..

ഓരോന്ന് ആലോചിച്ചിരുന്നപ്പോഴാണ് മൂക്കിലൂടെ ഒരിറ്റ് ചോര ഒഴുകി വന്നത്…..

ഞാൻ അത് തുടച്ച് ഒരു ഗ്ലാസ്‌ ചായയുമായി കിച്ചുവിന്റെ അടുത്തേക്ക് പോയി…..

ഇപ്പോഴും അവൻ ഉറക്കമാണ്.….

“ടാ……
കിച്ചു…..”

75 Comments

  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Kidiloski കഥ..പിന്നെ …ഇത് flop ഒന്നുമല്ല?????

  2. പ്രവാസിയുടെ ഭ്രാന്ത് വായിച്ചിട്ട് വരുന്ന വഴി ചുമ്മാ ഒന്നു വായിച്ചതാ….ഇതിപ്പോ പട പേടിച്ചു പന്തളത്ത് പോയപ്പോ പന്തംകൊള്ത്തി പട എന്നു പറഞ്ഞാ മാതിരി ആയിലോ ന്റെ ദേവി???…..ഇവിടെ മൊത്തം സൈക്കോകൾ ആണ്…ന്തായാലും സന്തോഷം ആയി??????????…..ന്നാലും ന്റെ dk ചേട്ടാ വേണ്ടായിരുന്നു…..മ്മ് മ്മ് ഇഷ്ട്ടായി???? സ്നേഹത്തോടെ?????

  3. ????????????? [???????_????????]

    ❤️❤️❤️ചിരിച്ചോണ്ട് കരഞ്ഞ ലെ ഞാൻ

  4. ഡി കെ,
    നിന്റെ പ്ലസ് പോയന്റ് എന്ന് പറയുന്നത് തന്നെ കഥയ്ക്ക് ആപ്റ്റായ രീതിയിലുള്ള എഴുത്ത് ആണ്, നർമ്മത്തിന്റെ മോമ്പൊടിയിൽ പ്രണയത്തിന്റെ വില പറഞ്ഞു. അഭിനന്ദനങ്ങൾ…

  5. ?സിംഹരാജൻ

    DK ❤?,
    ആദ്യമായാണ് സെഡ് സ്റ്റോറി വയ്ച്ചിട്ട് ഫുൾ സെഡ് ആകാഞ്ഞത് ?…
    ❤?❤?

  6. കള്ള പന്നി..? ഫ്ലോപ്പ് സ്റ്റോറി എന്ന് പറഞ്ഞ് ഇമ്മാതിരി പരിപാടി. ഇതാണോ ഫ്ലോപ്പ്.. നർമ്മം കലർത്തി പറഞ്ഞോണ്ട് അധികം സങ്കടം വന്നില്ല…… നന്നായിട്ടുണ്ട് mowne..

  7. Kollada monnu ?

  8. ഇത് ഫ്ലോപ്പ് ഒന്നുമല്ല ?

  9. ഡാ തെണ്ടി….

    നിന്റെയീ ഫ്ലോപ്പ് ആയിപ്പോയകഥ ഉഗ്രൻ ആയിട്ടുണ്ട്..

    നർമം കലർത്തി അവതരിപ്പിച്ചത് കൊണ്ട് സെന്റി മൂഡിലേക്ക് പോയില്ല….എന്നാലും ഇഷ്ടായിട്ടോ.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. Nice broski??

  10. Di bro

    ഇതു നിങ്ങൾ ആണോ ഫോട്ടോ യിൽ ഉള്ളത്?
    നന്നായിട്ടുണ്ട്

Comments are closed.