എനിക്കായ് 2 ❤❤ [നൗഫു] 4307

അവൾ തന്നെയായിരുന്നു എനിക്ക് ഉള്ള ഡ്രസ്സ്‌ സെലക്ട്‌ ചെയ്തത്.. ഒരു ബ്ലാക് പാന്റ് വൈറ്റ് ഷേർട്ട്, കൂടെ ഒരു കോട്ടും എടുത്തു..

“ഇക്കാ,.. നമുക്കൊന്ന് കറങ്ങിയാലോ..”

ബാക്കിയുള്ളവർ ഡ്രസ്സ്‌ എല്ലാമെടുത്തു കാറിൽ വീട്ടിലേക് പുറപ്പെട്ട സമയം ആഷി എന്നോട് ചോദിച്ചു..

“പിന്നെ, എവിടെ പോവേണ്ടത്..”

സമയം രാത്രി ആയിട്ടുണ്ട്..

“എവിടെയും പോകണ്ട, കോഴിക്കോട് ടൗണിൽ ഒന്ന് കറങ്ങാം,.. എന്നിട്ട് വീട്ടിലേക് പോകാം..”

ഞാൻ അവളെയും കൊണ്ട്,.. ആ രാത്രിയിൽ മാവൂർ റോഡിലൂടെ കയറി രാജാജി റോട്ടിലൂടെ മനഞ്ചിറ വഴി സീയെച് ഓവർ ബ്രിഡ്ജ് കയറി ബീച്ച് റോഡിലേക്കിറങ്ങി..

തണുത്ത കാറ്റടിക്കുന്നുണ്ട്.. നിര നിരയായി തട്ട് കട വണ്ടികൾ നിർത്തിയിട്ടിരിക്കുന്നുണ്ട്.. അവിടെ ഇറങ്ങി ഓരോ ചായ കുടിച്ചു, കൂടെ ഒരു ഗ്രീൻ പീസും..

“ഇക്കാ എനിക്ക് ഒരു കല്ലുമക്കായി നിറച്ചത്..”

എന്താന്നറിയില്ല ഇടക്ക് ഇവൾ കൊച്ചു കുട്ടികളെ പോലെ ആയിരിക്കും.. അവളുടെ ഓരോ അവശ്യങ്ങളും എന്റെ ഉള്ളിൽ ചിരി വരുത്തും,.. ചിരിക്കാൻ പറ്റില്ല,.. നല്ല നുള്ള് കിട്ടും ..

ആ രാത്രിയിൽ ഞങ്ങൾ കൈ പിടിച്ചു കടലിന്റെ അരികിലേക് നടന്നു.. തിരമാലകൾ മെല്ലെ കരയിലേക് അടിച്ചു കയറുന്നുണ്ട്..

എന്റെ കൈ വിട്ടു കടലിന്റെ അരികിലേക് അവൾ ഓടി പോകുന്നത് കണ്ട് ഞാനും കൂടെ പോയി.. തിരമാലകൾ അടിച്ചു കയറുന്നതിനു അനുസരിച്ചു ആഷി അങ്ങോട്ടും ഇങ്ങോട്ടും ഓടി കൊണ്ടിരുന്നു..

എന്റെ പെണ്ണിന് ഓരോ ചെറിയ കാര്യവും വളരെ സന്തോഷം ഉള്ളതായിരുന്നു.. അവളുടെ സന്തോഷം തന്നെയായിരുന്നു എന്റെ ഇഷ്ട്ടവും..

ആ കടൽ തിരമാലകളെ തൊട്ട് തലോടി കുളിരുള്ള കാറ്റിൽ ഞങ്ങൾ ഓപ്പൺ സ്റ്റേജ് വരെ നടന്നു ..

“പോകണ്ടേ പെണ്ണെ.. സമയം പത്തു മണിയോട് അടുത്തിട്ടുണ്ട്..”

“ആയിട്ടില്ല ഇക്കാ.. എനിക്ക് എന്റെ ഇക്കയെ വിട്ടു പോകാൻ തോന്നുന്നില്ല..”

“എടി, കുരങ്ങേ.. അതിനു ഇനിയും സമയം ഉണ്ട് മൂന്നാലു ദിവസം കൂടി..അന്ന് നീ എന്റെ കൂടെ വന്നാൽ നമുക്ക് ഇവിടെ വന്നു കിടക്കാം എത്ര ദിവസം വേണമെങ്കിലും..”

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.