എനിക്കായ് 2 ❤❤ [നൗഫു] 4240

“അല്ല ഇക്കാ, ആരാ ഈ മുംതാസ്..”

“ഏതു മുംതാസ്..”

“ഇക്കാ, വേണ്ടേ.. ഇക്കാക് ഏതൊക്കെ മുംതാസിനെ അറിയാം..”

“എനിക്ക് ഒരാളെ അറിയൂ എന്റെ കൂടെ പത്താം ക്ലാസിൽ പഠിച്ച മുംതാസിനെ..”

“ഹ്മ്മ്,.. ഓളെയും ഇങ്ങള് തേച്ചതാ..”

“ഹേയ്,.. നീ എന്താ പറയുന്നത്..”

“പിന്നെ.. ഓളെ ഇങ്ങള് തേച്ചില്ലെങ്കിൽ ഓള് ഇങ്ങളെ തേച്ചു.. സത്യം അല്ലെ..”

“ഓളെ തേപ്പും വാർപ്പും ഒന്നും അല്ലായിരുന്നു.. ഓളെ എനിക്ക് ഇഷ്ട്ടമായിരുന്നു, ഓൾക് എന്നെയും.. പക്ഷെ രണ്ടാളും തമ്മിൽ തമ്മിൽ പറഞ്ഞില്ല..”

“എന്നിട്ട്..”

“എന്നിട്ട് എന്താ,.. പത്താം ക്ലാസ് കഴിഞ്ഞ ഉടനെ ഓളെ കെട്ടിച്ചു വിട്ടു..”

“അല്ല ഓൾക് ഇങ്ങളെ ഇഷ്ട്ടം ആയിരുന്നു എന്ന് എങ്ങനെ അറിയാം,..”

“അത് ഓള് തന്നെ പറഞ്ഞു..”

“അതെപ്പോ..”

“ഒരു ദിവസം എന്റെ ഫ്രണ്ടിന്റെ കൂടെ ഓന്റെ ഓട്ടോയിൽ വെറുതെ തെണ്ടി നടക്കുന്ന സമയം,.. ഒരു ട്രിപ്പ്‌ മുംതാസിന്റെ വീട്ടിൽ നിന്നും ഓളെ കൊണ്ട് വരാൻ പോയത് ആയിരുന്നു..

ഓള് വണ്ടിയിൽ കയറിയത്തിന് ശേഷമാണ് മുംതാസിന്റെ വീടാണ് അതെന്ന് മനസ്സിലായത്.. വല്ലാത്ത പെടൽ തന്നെ, ആ കുരിപ്പ് അറിഞ്ഞു കൊണ്ട് പെടുത്തിയതായിരുന്നു..”

“ആര്, ഇക്കാന്റെ ഫ്രണ്ടോ..”

“ഹ്മ്മ്, അതെ..”

“എന്നിട്ട്..”

“ഓള് എന്റെ മുഖത്തേക് ഒന്ന് നോക്കി.. എടാ, നൗഫുന്നു വിളിച്ചു.. ഞാൻ അവളോട്‌ പുഞ്ചിരിച്ചു.. കയ്യിൽ ആറു മാസം ആയ ഒരു കുട്ടിയുണ്ട്.. ഞങ്ങൾ വിശേഷം എല്ലാം പറഞ്ഞു..

അവൾ പറഞ്ഞു, എടാ ഞാൻ അടുത്ത ആഴ്ച ദുബായിൽ പോകും ഇക്കാന്റെ അടുത്തേക്.. അതിനു മുമ്പ് നിന്നെ കണ്ടത് നന്നായി..

എന്താണെന്നു ചോദിച്ചപ്പോ. അതൊന്നും ഇല്ല എനിക്ക് നിന്നോട് പത്താം ക്ലാസിൽ പഠിക്കുമ്പോ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു എന്ന് പറഞ്ഞു”

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.