എനിക്കായ് 2 ❤❤ [നൗഫു] 4307

എന്റെ ജീവിതത്തിൽ ഒരു ആൺകുട്ടിയെ മാത്രമേ ഞാൻ ഫ്രണ്ട് ആക്കിയിട്ടുള്ളു, അത് നീ ആയിരുന്നു.. നീ എന്നോട് അങ്ങനെ ചെയ്തപ്പോൾ എനിക്ക് സഹിച്ചില്ല, ക്ഷമിക്കാൻ പറ്റിയില്ല.. ഇന്നും ഞാൻ നിന്നോട് ക്ഷമിക്കില്ലായിരുന്നു, പക്ഷെ ഇന്ന് നീ എന്റെ അനിയത്തിയുടെ ഭർത്താവ് ആകാൻ പോകുന്നവനാണ്..

എനിക്ക് ഷാന എങ്ങനെയാണോ, അത് പോലെ തന്നെ ഉള്ളവളാണ് അഷ്‌വാ.. അവൾ നിന്നോട് സംസാരിച്ചിട്ടല്ലേ എനിക്ക് നിന്നെ വീണ്ടും കാണാൻ പറ്റിയത്.. അല്ലങ്കിൽ നീ എന്നെ വേറെ എവിടെ വെച്ചെങ്കിലും കണ്ടിരുന്നെകിൽ തീർച്ചയായും നീ വഴി മാറി പോകും എനിക്കറിയാം..”

സത്യമാണത്, ഇവളെ ഫേസ് ചെയ്യാൻ എനിക്ക് അത്രത്തോളം ബുദ്ധിമുട്ട് ഉണ്ടായിരുന്നു..

“നിന്നോട് സംസാരിച്ചു നിൽക്കാൻ തന്നെയാണ് എനിക്ക് തോന്നുന്നത്,.. നമ്മുടെ ആ പതിനെട്ടാം വയസ്സിൽ എത്തിയപോലെ.. എനിക്ക് എന്തെക്കെയോ ഇനിയും പറയാൻ ഉണ്ടെന്ന് തോന്നുന്നു.. നീ പൊയ്ക്കോ,.. ഞാൻ നിന്നെ വിളിക്കാം..”

പാവമാണ് ഗ്രീഷ്മ..

മുഖത്തു ഒന്ന് പൊട്ടുമെന്ന് ഞാൻ കരുതിയിരുന്നു.. അതേതായാലും ഉണ്ടായില്ല, പടച്ചവന് സ്തുതി.. മനസിൽ എന്തെന്നില്ലാത്ത സന്തോഷം, ഒരു ദിവസം തന്നെ രണ്ട് സന്തോഷം..

എന്റെ പെണ്ണ് എന്റേതാകാൻ പോകുന്നു.. കൂടെ എന്റെ ബെസ്റ്റ് ഫ്രണ്ടിനെ കാണാൻ കഴിഞ്ഞു..

—{}—{}—{}—{}—{+}—{}—{}—{}—{}—

“ഇക്കാ,.. എന്നോട് പിണക്കമാണോ..”

രാത്രിയിൽ ഫോണിലേക്കു വിളിച്ചു ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ എന്റെ ആഷി എന്നോട് ചോദിച്ചു..

“ഇല്ല, പെണ്ണെ,.. നിന്നോട് ഇക്കാക് ഒരു പിണക്കവും ഇല്ല.. എനിക്ക് നിന്നോട് നന്ദി മാത്രമേ ഉള്ളു.. ജീവിതത്തിൽ ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്ന് കരുതിയവൾ എന്റെ മുന്നിലേക്ക് വീണ്ടും എത്താൻ കാരണം നീയെല്ലേ.. എന്നോട് അവൾക്കുള്ള പിണക്കവും എനിക്ക് അവളോട് സംസാരിക്കാനുള്ള ബുദ്ധിമുട്ടും എല്ലാം പരിഹരിക്കാൻ കാരണം നിയാണ്.. എന്റെ പെണ്ണ്,.. ആഷി ഐ ലവ് യൂ മുത്തേ.. എനിക്ക് ഇന്ന് എത്രത്തോളം സന്തോഷം ഉണ്ടെന്ന് അറിയുമോ.. അത് എനിക്ക് നിന്നോട് പറയാൻ പോലും കഴിയുന്നില്ല പെണ്ണെ..”

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.