എനിക്കായ് 2 ❤❤ [നൗഫു] 4307

 

 

“കള്ളാ, നീയിവളെ പ്രേമിച്ചതല്ലെ..?”

മറുപടിയായി ഞാൻ ഒരു ഇളിഞ്ഞ പുഞ്ചിരി നൽകി..

ഉമ്മയോട് കള്ളം പറഞ്ഞാൽ പിടിക്കപ്പെടും..

അവളുടെ ഉപ്പ ഉള്ളിൽ നിന്നു വന്നപ്പോൾ കൂടെ ഒരു ട്രേയിൽ രണ്ട് ഗ്ലാസ് ചായയുമായി അവളും ഉണ്ടായിരുന്നു.. എന്റെ ആഷി ..

ഞാൻ അവൾക് ഒരു ചെറിയ പുഞ്ചിരി നൽകി..

അതൊന്ന് മൈൻഡ് പോലും ചെയ്യാതെ ഓൾ ഉമ്മയെ നോക്കി..

ഹ്മ്മ്.. ഞാൻ വിളിച്ചു പറയാത്തതിന്റെ പരിഭവം, ആള് ഒന്ന് ഒരുങ്ങിയിട്ട് പോലും ഇല്ല

ഒരുങ്ങേണ്ടതിന്റെ ആവശ്യം ഇല്ലായിരുന്നു.. അല്ലാതെ തന്നെ എന്റെ ആഷി സുന്ദരിയാണ്..

ഉമ്മാക്ക് അവളെ ഇഷ്ടപെട്ടു..

ബാക്കി കാര്യങ്ങൾ സംസാരിക്കാൻ എന്റെ ഉപ്പയും മറ്റുള്ള കാരണവന്മാരും വരുമെന്ന് പറഞ്ഞു.. അവളോടെന്തെങ്കിലും സംസാരിക്കാനുണ്ടോ എന്നെന്നോട് ചോദിച്ചു..

ഞാൻ ഉടനെ എഴുന്നേറ്റ് നടന്നു, അവളുടെ പിറകെ കോണി കയറി മുകളിലേക്കു പോയി.. അവളവിടെയുള്ള ഒരു റൂമിൽ കയറി, അതവളുടെ റൂം ആയിരുന്നു..

“ഇക്കാ”,
എന്റെ പെണ്ണെന്നെ നോക്കി നാണം പൂത്തു നിൽക്കുന്നുണ്ട്..

“ഇഷ്ടായോ എന്നെ..”
ഞാനവളോട് ചോദിച്ചു..

എന്റെ നെഞ്ചിൽ രണ്ടിടിയായിരുന്നു അതിനുള്ള ഉത്തരം..

ഞാൻ അവളെയെന്‍റെ നെഞ്ചോട് ചേർത്ത് നിർത്തി നെറ്റിയിൽ എന്റെ ചുണ്ട് മുട്ടിച്ചു..

“മുത്തേ ഇന്ന് മുതൽ നീ എനിക്ക് സ്വന്തം.. ആറടി മണ്ണിലേക്ക് കൊണ്ട് പോകുന്നത് വരെ അല്ല.. അത് കഴിഞ്ഞുള്ള ലോകത്തും നീ ആയിരിക്കും എന്റെ ബീവി..

ലവ് യൂ.. ആഷി ..”

അവളുടെ കണ്ണിൽ നിന്നും കണ്ണ് നീര് ഒലിച്ചു ഇറങ്ങുന്നുണ്ട്

ഞാൻ ഒരിക്കൽ പോലും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലേക്ക് കയറി വന്ന എന്റെ ജീവൻ..

സത്യമാണ്, നമ്മൾ നമുക്ക് ഇഷ്ട്ടപെട്ട ഒരാളെ തേടി നടക്കും, പക്ഷെ നമ്മൾ കാണുന്നവർ എല്ലാം നമ്മളിലേക് വന്നാലും, അത് ചേരാനുള്ള സാധ്യത വളരെ കുറവായിരിക്കും

എല്ലാം പ്ലാൻ ചെയ്യുന്നവൻ മറ്റൊരുവനാണ്‌.. അവൻ ഉദ്ദേശിക്കുന്നത് അല്ലാതെ മറ്റൊന്നും ഈ ലോകത്ത് നടക്കുന്നില്ല

ഞങ്ങളുടെ പ്രണയം ഇവിടെ തുടങ്ങുന്നു..

നൗഫു ? ആഷി…

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.