എനിക്കായ് 2 ❤❤ [നൗഫു] 4307

“നീ പേടിക്കണ്ട, അവൾ നല്ല സുഖത്തിൽ തന്നെയാണ് ജീവിക്കുന്നത്.. ഇടക്കിടെ ഇവിടെ വരാറുണ്ട്.. നിന്റെ പെണ്ണിന് ആളെ അറിയാം, അവർ ഫ്രണ്ട്സ് ആണ്.. എന്റെ അരികിൽ വന്നതിന് ശേഷം..

എന്നാലും എന്റെ നൗഫു നിന്റെ സ്വഭാവം മാത്രം ഒരു മാറ്റവും ഇല്ലല്ലോ, പെണ്ണിനെ വീഴത്താൻ നിനക്ക് ആരും പഠിപ്പിച്ചു തരേണ്ടല്ലോ.. നിന്റെ മുംതാസ് എവിടെ യാണ്..”

“ഓള് ദുബായിൽ ആണ്.. ഞാൻ ഉടനെ തന്നെ മറുപടി കൊടുത്തു..”

“എടാ..”

ഗ്രീഷ്മ എന്റെ തലക് ഒന്ന് തന്നു..

“നീ ഇപ്പോഴും ഓളെ വിളിക്കാറുണ്ടോ..”

“ഹേയ്, അതില്ല.. ഫേസ് ബുക്കിൽ ഫ്രണ്ട് ആണെടി,.. ഞാൻ അതിൽ പുതിയ ഫോട്ടോസ് കാണാറുണ്ട്..”

“എങ്ങനെ ഉണ്ട് ആളിപ്പോൾ,”

“നിന്നെ പോലെ ഒരു മത്തങ്ങാ പോലെ ആയിട്ടുണ്ട് ഇപ്പോൾ, പിന്നെ മൂന്നു കുട്ടികളും ഉണ്ട്..”

“ഹ്മ്മ്.. എന്ന് കല്യണം കഴിഞ്ഞതാ അല്ലെ..”

“അതെ.. ഓരോ രണ്ട് വർഷവും ഓരോന്ന് കിട്ടിയിട്ടുണ്ട്..”

“ച്ചി, വൃത്തികേട് പറയല്ലടാ..”

അവൾ എന്റെ കയ്യിൽ നുള്ളി കൊണ്ട് പറഞ്ഞു..

“പോടീ, ഇതിൽ എന്ത് വൃത്തികേട് ആണ് ഉള്ളത്, ഇതൊക്കെ ജീവിതത്തിൽ ഉള്ളത് അല്ലെ..”

“ഹ്മ്മ്,.. ഇജ്ജ് ആ പെണ്ണിന്റെ കോലം കണ്ടിട്ടില്ലേ,.. ഓളെ നോക്കിയും കണ്ടും പഠിപ്പിക്കണേ എല്ലാം..”

“ഹോ, ഉത്തരവ് പോലെ തമ്പുരാട്ടി..”

എന്റെ മനസിൽ എന്തെന്നില്ലാത്ത സന്തോഷം കയറി വന്നു, എന്റെ ഫ്രണ്ട്, ബെസ്റ്റ് ഫ്രണ്ട് ആയിരുന്നവൾ അന്ന് ഞങ്ങൾ എങ്ങനെ ആയിരുന്നു അത് പോലെ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു..

“എന്നാൽ നീ പൊയ്ക്കോ, ഓള് ഫോണും പിടിച്ചു കാത്ത് നിൽക്കുന്നുണ്ടാവും.. എനിക്കിപ്പോ സമാധാനം ആയി, നിന്നെ എന്നെങ്കിലും കണ്ടാൽ സംസാരിക്കാൻ ആയി കുറച്ചു കാര്യങ്ങൾ പഠിച്ചു വെച്ചിരുന്നു, പക്ഷെ ഈ സമയം അതൊന്നും വന്നില്ല, എന്നാലും കുറെ പറയാൻ പറ്റി.. മനസ്സിലൊന്നും വെക്കല്ലെടാ, എന്റെ വിഷമം കൊണ്ട് പറഞ്ഞതാണ്..

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.