എനിക്കായ് 2 ❤❤ [നൗഫു] 4240

എന്റെ ബോഡി ഇന്ന് പോസ്റ്റ്‌ മോർട്ടം ചെയ്യും മിക്കവാറും, റബ്ബേ നീ തന്നെ തുണ..

അവളുടെ വീടിന്റെ ഉള്ളിൽ നിന്നും ഒരു ചിരി എന്റെ കാതിലേക് കയറി വന്നു.. മുന്നിലെ വാതിലിന്റെ മറവിൽ എന്റെ ജീവൻ മറഞ്ഞു നിൽക്കുന്നുണ്ട്.. എന്റെ കളി കണ്ട് ചിരിക്കുകയാണ് പെണ്ണ്.. ഒരു വാക്ക് പറഞ്ഞൂടെനി, എന്നാൽ പിന്നെ ഈ വഴിക്ക് എന്നെ നോക്കേണ്ടി ഇല്ലായിരുന്നു..

“ഇരി..”

മുന്നിലുള്ള കസേരയിലേക് വിരൽ ചൂണ്ടി എന്നെ അതിലേക് ഇരുത്തി..

“എന്താടാ, നീ എന്നെ കണ്ടിട്ടില്ലേ ഇത് വരെ.. ഗ്രീഷ്മ വീണ്ടും കുറച്ചു ഗൗരവത്തിൽ ചോദിച്ചു..”

ഞാൻ ഒന്നും മിണ്ടിയില്ല..

“എന്താടാ നിന്റെ നാവ് എവിടെ, നീ ഓൾക് ഫോൺ കൊടുത്തതിന്റെ കൂടെ നിന്റെ നാവും കൊടുത്തോ..”

“ഇല്ല..”

“എന്നാൽ വായ തുറന്നു സംസാരിക്ക്..”

“എന്താടി, നീ അവനെ വെള്ളം കുടിപ്പിക്കുമോ..”

ആ സമയം അജീഷ് അങ്ങോട്ട് കയറി വന്നു..

ഏതോ ഒരു കാറ്റു എന്റെ അരികിലൂടെ വന്നത് പോലെ ആയിരുന്നു അജീഷിന്റെ ആ വരവ് എനിക്ക് അനുഭവപ്പെട്ടത്..

“നൗഫു,.. പേടിക്കണ്ട.. ഓളെ ബലം പിടുത്തം ഇതാ ഇപ്പോ പോകും..”

അജീഷ് ഗ്രീഷ്മ യുടെ മുഖത്തു നോക്കി ചിരിച്ചു..

“നിങ്ങളോട് ആരാ ഇപോ ഇങ്ങോട്ട് വരാൻ പറഞ്ഞത് ഞാൻ ഓനെ ഒന്ന് വറുത്തു കൊണ്ട് വരികയായിരുന്നു..”

കുറച്ചു സമാധാനം മനസ്സിലേക്ക് കയറി..

ഒരു കുട്ടി എന്റെ അരികിലേക് ഓടി വന്നു.. അവളുടെ കുട്ടിയാണ്.. ഞാൻ അവനെ പിടിച്ചു മടിയിലേക് ഇരുത്തി..

“ടാ, ആ മടിയിൽ ഇരിക്കണ്ട, കാഞ്ഞവിത്താണ്.. ആ സ്വഭാവം കൂടി പഠിച്ചാൽ പിന്നെ ജീവിതം കട്ട പൊക,”

ഇവൾക്ക് എന്നെ എത്ര വാരിയിട്ടും അരിശം തീരുന്നില്ലന്ന് തോന്നുന്നു..

ഉള്ളിൽ നിന്നും ഗ്രീഷ്മയുടെ ഓരോ കൌണ്ടർ അടിക്കും കുണുങ്ങിയുള്ള ചിരിയായ് മറുപടി വരുന്നുണ്ട്..

ഇവളെ ഇന്ന് ഞാൻ.. എന്റെ കയ്യിൽ തന്നെ അല്ലെ കിട്ടാൻ ഉള്ളത്.. അന്നേരം നോക്കാം.. ഗ്രീഷ്മ എന്റെ മുഖത്തേക് തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്നു..

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.