എനിക്കായ് അവസാന ഭാഗം ❤❤❤ [നൗഫു] 3663

ഞാൻ അദ്ദേഹത്തെ ഇത് വരെ കണ്ടിട്ടില്ല, ഷാനയുടെ കൂടെ വന്നത് കൊണ്ട് തന്നെ അവളുടെ ഭർത്താവ് ആണെന്ന് മനസ്സിലായി..

 

“ഷാന എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്… അവളെ എനിക്ക് തന്ന നിന്നോട് എനിക്ക് ഒരുപാട് നന്ദി ഉണ്ട് ട്ടോ..”

 

ഞാൻ ഒരു ചെറു പുഞ്ചിരി മുഖത്തു വരുത്തി.

 

അവരുടെ തൊട്ട് പിറകിലായി ഗ്രീഷ്മയും ഫാമിലിയും ആ ഭാഗത്തേക്കു കയറി വന്നു.. ഒന്ന് പരിചയം പുതിക്കിയ ശേഷം ഞങ്ങൾ എല്ലാവരും കൂടെ ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുത്തു..

 

പതിയെ അവർ ഓരോരുത്തരായി അവിടെ നിന്നും ഇറങ്ങി.. എന്റെ കൂടെ ഉള്ളത് ആകെ ഇനി ഏറ്റവും അടുത്ത നാല് ഫ്രണ്ട്സ് മാത്രമാണ്… ബാക്കി എല്ലാവരും അവിടെ നിന്നും പോയിരുന്നു,

 

പരിപാടി എകദേശം കഴിഞ്ഞപ്പോൾ ഞാനും അവിടെ നിന്ന് ഇറങ്ങി.. ഇറങ്ങുന്നതിന് മുമ്പ് അഷ്‌വ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.. ഞാൻ അവളുടെ മുഖത്തേക് നോക്കി പുഞ്ചിരിച്ചു, എന്റെ മനസ്സിലുള്ള ഉറപ്പ് പോലെ, ഞാൻ രണ്ട് ദിവസം കൊണ്ട് വരും എന്റെ പെണ്ണിനെ, എന്റെ റൂഹിന്റെ പതിയെ കൈ പിടിച്ചു കൊണ്ട് പോകാൻ…

 

 

❤❤❤

 

വീട്ടിൽ തന്നെ ആയിരുന്നു വിവാഹത്തിന്റെ പന്തൽ… അലങ്കാര പണികളെല്ലാം കഴിഞ്ഞു കൂട്ടുകാർ ഒരു വിധം പോയി… സമയം രാത്രി പത്തു മണിയോട് അടുക്കുന്നു…

 

അന്ന് പതിവ് പോലെ അഷ്‌വ അവൾക് കിട്ടുന്ന ഒഴിവിന് അനുസരിച്ചു എന്നെ ഒരുപാട് വട്ടം വിളിച്ചിരുന്നു… ഇടക്കിടെ അവളുടെ ശബ്ദം കേൾക്കാഞ്ഞാൽ എനിക്കും വല്ലാതെ ആകും.. ഇക്കാ എന്നുള്ള ആ വിളിയിൽ ഒരു പാട് സ്നേഹം അടങ്ങിയിരുന്നു.. അത് അങ്ങനെ ആണല്ലോ.. നമുക്ക് പ്രിയപ്പെട്ടവരുടെ ഓരോ വാക്കിലും നമ്മൾ സന്തോഷം കണ്ടെത്തും…

Updated: September 27, 2021 — 6:38 pm

45 Comments

  1. Ikkkaa enneee sheriikumm karayippichattoo.. Entee life il nadannaa oru incident ayyiii oru samyaaam thooniii ?? ….. Enikk story istam pettaattoo… ❤… Enthaanuu ariiyillaaa ikkkaa entee samgaadaam mathraaam marunilllaaaa….

    1. ഇഷ്ടം അജു… ❤❤❤

  2. ഹീറോ ഷമ്മി

    ഇക്കാ…. എന്നേം കരയിച്ചല്ലോ ????

    1. സാരമില്ലടാ നമുക്ക് അടുത്ത കഥ പിടിക്കാം ???

  3. അപരിചിതൻ

    നൗഫു..

    അവസാനം ഇങ്ങനെ ആകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..??

    ഒരു വല്ലാത്ത വിഷമം..മരണം എന്നും വേദന ആണ്..അത് നമുക്ക് പ്രിയപ്പെട്ടവരുടേതാകുമ്പോൾ, അതിന്റെ വേദന ആഴത്തിലുണ്ടാകും നമ്മുടെയുള്ളിൽ…

    സ്നേഹം മാത്രം ❤

    1. ഇഷ്ട്ടം അപരിചിതൻ ❤❤❤

  4. ഒരാണെഴുതി വർണിച്ചതിനോളം ഒരു പെണ്ണിനെ കുറിച്ചും മറ്റൊരു പെണ്ണും എഴുതി വർണിച്ചിട്ടില്ല. കാരണം അവനെഴുതിയതെല്ലാം തനിക്കു നഷ്ടപ്പെട്ടവളെ കുറിച്ചാണ്.

    1. സത്യം ❤❤❤

  5. മ്യാനെ നടന്ന സംഭവം ആണോ??

    വല്ലാത്ത ഫീൽ ആക്കി തെണ്ടീ

    ബാക്കി പിന്നെ പറയാം

    1. മ്യാനെ ഇത് വായിച്ച മൂഡ് ശരിയാവാൻ പീവിയുടെ കഥ ഇന്നലെ വായിച്ചു… ഒക്കെ കണക്കാ..

      ബട്ട് ഗുഡ് വർക്ക്‌ മാൻ

      1. അന്നോട് ആരാ, ഒരു ദിവസം രണ്ടെണ്ണം, അതും sad. സാരമില്ല.. പിന്നെ നീ അല്ലെ …

        കരിമ്പാറ പോലെ നീ നിൽക്കില്ലേ ❤❤❤

  6. *വിനോദ്കുമാർ G*❤

    ❤❤❤❤❤❤❤❤❤❤❤♥♥❤❤♥❤❤❤❤?

  7. അബൂ ഇർഫാൻ 

    മനോഹരമായ എഴുത്ത്. പക്ഷെ, ആദ്യഭാഗം കൊണ്ട് തന്നെ അവസാനിപ്പിച്ചാൽ മതിയായിരുന്നു. കഥ മോശമായത് കൊണ്ടല്ല, എനിക്കീ ട്രാജഡികൾ ഇഷ്ടമില്ലാത്തത് കൊണ്ടാണ്.

    1. അത് പോട്ടേ, ഇനി ഇത് പോലുള്ള എഴുതു ഉണ്ടാവില്ല ഇർഫാൻ ❤❤❤

  8. ?????????❤❤

  9. തൃശ്ശൂർക്കാരൻ ?

    ❤❤??❤

  10. മുത്തു

    ❤️❤️❤️❤️❤️❤️???

  11. Avasanam sad akki kalanjalooo man??

    1. ❤❤❤
      പോട്ടേ. അടുത്തത് നല്ല ഫീൽ ഗുസ് ആകാം ???

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nalle vayiikkam .. ?

  13. അവളെ കോലണ്ടാർന്നു

  14. മെഷീനെ ഒരുപാട് കാത്തിരിക്കുന്നു വായിച്ച പാർട്ട്‌ ആണ് ഇത്. ആകെ മൊത്തം ഒരു ബല്ലാത്ത ഫീൽ… ഹൃദയം നുറുങ്ങണ പോലെ.. ഉള്ളിൽ വല്ലാത്ത ഭാരം….

    ഇജ്ജ് എന്തിനാ ഓളെ കൊന്നത് പഹയാ….
    ??????????????????

    ?????

    1. ഇങ്ങനെ തന്നെ ആണ് മോനെ ഇതിന്റെ end.. മാറ്റി എഴുതാൻ നമ്മൾ അല്ലല്ലോ ഓരോന്നും തീരുമാനിക്കുന്നത്…❤❤❤

      1. അപ്പൊ ഇത് ശെരിക്കും നടന്ന കഥയാണോ ഇക്ക…

  15. Mridul k Appukkuttan

    ?????

  16. Ijj enthinada olae konnae. Nomb edukkunnodu bhakki parayunnilla. ?

    1. പോട്ടെടാ.. ഈ കഥ ഇങ്ങനെ ആണ് മുത്തേ.. Saran ❤❤❤

  17. ❤️

  18. ❤❤??

    മെഷീൻ

Comments are closed.