ഉപയോഗമില്ലാത്ത നോട്ടുകൾ [Leshmi] 41

 

ഉപയോഗമില്ലാത്ത നോട്ടുകൾ

Author : Leshmi

 
<span;>രാവിലെ പതിവുപോലെ അലാറം കേട്ട് ഞെട്ടിയുണർന്നു. ഇന്നാണ് കൊച്ചിയിലേക്ക് പോകേണ്ടത്. സുഹറയും മകനും ഉണർന്നിട്ടില്ലല്ലോ. ഇന്നലെ തന്നെ ബാഗ് പാക്ക് ചെയ്തു വച്ചത് നന്നായി.3 മണിക്കാണ് ഫ്ലൈറ്റ്.8മണിയുടെ ബോട്ടിൽ പുറപ്പെട്ടാൽ വലിയ തിടുക്കം പിടിക്കാതെ തന്നെ എയർപോർട്ടിൽ എത്താം. ആദിൽ കൂടെ വരുന്നത് കൊണ്ട് തന്നെ ഒരു സമാധാനം ഉണ്ട്. വെക്കേഷൻ ആയത്കൊണ്ട് അവനെ ഇവിടെ നിർത്തിപോകാൻ കഴിയുനില്ല. മാത്രം അല്ല ഞങ്ങൾ ഓരോ തവണ കൊച്ചിയിൽ പോയി വരുമ്പോളും അവനിൽ വല്ലാത്ത ഒരു ആകാംഷ ആണ്. ഈ ദ്വീപുകല്കപ്പുറമുള്ള ഒരു ലോകം അവന് അപരിചിതമാണല്ലോ. തനിക്കും ഡിഗ്രി പഠിക്കാൻ ചെന്നൈയിൽ പോകുന്നത് വരെ അതെ ആകാംഷ തന്നെയായിരുന്നു. സുഹറക്കാക്കട്ടെ  ആദ്യമായി തന്റെ ചികിത്സക്ക് ആണല്ലോ ഇവിടം വിട്ട് പോകേണ്ടി വന്നതെന്ന വിഷമവും. വിവാഹം കഴിഞ്ഞ സമയം മുതലേ എന്റെ വിവരണങ്ങളിൽ നിന്ന്‌ സുപരിചിതമായിരുന്നു അവൾക് ഇന്ത്യ. സമുദ്രത്താൽ ചുട്ടുകിടക്കപ്പെട്ട ഈ മാലെ ദ്വീപിൽ നിന്നും എന്തൊക്കെയാണ് വ്യത്യസ്തമായി അവിടെ ഉണ്ടാവുക എന്ന ഒരു ആകാംഷ. അങ്ങനെ അവിടെക്കൊരു വിനോദയാത്ര ഒക്കേ സ്വപ്നം കണ്ടിരിക്കുമ്പോളാണ് വില്ലനായി പേര് പോലും പറയാൻ ബുധിമുട്ടുള്ള ആ രോഗം അവളെ ബാധിച്ചത്. ആര്ട്ടേരൈറ്റിസ് ന്റെ ഒരു വകഭേദമെന്ന്   ഡോക്ടർ പറഞ്ഞു. വിദ്യാഭാസമുള്ളത് കൊണ്ട് തന്നെ അവൾക്കും എനിക്കും അത്‌ ഗുരുതരമായ പ്രശ്നമാണെന്നെ മനസിലാക്കാൻ കഴിയു മായിരുന്നു. എന്നാൽ ഞങ്ങളുടെ പല ബന്ധുക്കൾക്കും അത് മനസിലാക്കികൊടുക്കുക ഞങ്ങള്ക്ക് പ്രയാസമായിരുന്നു.പ്രതീക്ഷിച്ചപോലെ തന്നെ ദ്വീപിൽ അതിനുള്ള ചികിത്സ സൗകര്യങ്ങൾ പരിമിതമാണ്. അങ്ങനെയാണ് ഞങ്ങൾ കൊച്ചിയിലേക് പോകുന്നത്. പിന്നീട് അത് 3മാസത്തിൽ ഒരിക്കൽ പോകുന്ന ഒരു പതിവായി മാറി. പരിചയക്കാരോ ബന്ധുക്കളോ ഒന്നുമില്ലാത്ത ഒരു സ്ഥലമാണ്. ഭാഷയും അറിയില്ല. പിന്നെ ഇംഗ്ലീഷ് സാമാന്യം നല്ല രീതിയിൽ അറിയാമെന്ന ഒരു ധൈര്യം.2പേരുടെ ജോലിയിൽ നിന്ന് വരുമാനം ഉള്ളത് കൊണ്ട് തങ്ങൾക്കു ഇത് സാധിക്കും. എന്നാൽ ഇവിടെ ഉള്ള ബഹുഭൂരിപക്ഷം ആൾകാർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ അത് പ്രയാസം ആയിരിക്കും. അത് തന്നെയാണ് ഇവിടെ കണ്ട് വരുന്ന ആകാലമരണങ്ങൾക് കാരണവും. സുഹറ അതെന്നോട് എപ്പോളും പറയാറുണ്ട്. എന്നാണ് നമ്മുടെ ദ്വീപ്പിലും നല്ല ചികിത്സ സൗകര്യങ്ങൾ വരുന്നത്? ആദിൽ വളരുമ്പോൾ നല്ല വിദ്യാഭ്യാസം കൊടുക്കണം അത് ഇവിടെ സാധിക്കുമോ? ഇതൊക്കെ അവൾക്കേപ്പോഴും ഉള്ള ആവലാതികളാണ്.
<span;>    മരുന്ന് കഴിച്ചു കിടക്കുന്നത് കൊണ്ടുതന്നെ വല്ലാത്ത ക്ഷീണം ആണ്. അവൾ കുറച്ചു കൂടി കിടക്കട്ടെ. യാത്ര ചെയ്യേണ്ടതല്ലേ. അങ്ങനെ തന്റെ ജോലികൾ ചെയുന്നതിനിടയിൽ സുഹറ എഴുന്നേറ്റ് വന്നു. പിന്നെ ഞങ്ങൾ പുറപ്പെടാൻ തയ്യാറായി. വീട് പൂട്ടി താക്കോൽ ഉമ്മയെ ഏല്പിച്ച ശേഷം ബോട്ട് ജെട്ടി ഇലേക്ക് പുറപ്പെട്ടു. ബോട്ട് കയറി എയർപോർട്ട് ദ്വീപിൽ എത്തി. അവിടെ നിന്നും ഫ്ലൈറ്റ് കയറി കൊച്ചിയിലേക്ക്. ആദിലിന്റെ ആദ്യ അന്താരാഷ്ട്ര യാത്ര ആണ്. അതിന്റെ ഒരു സന്തോഷം അവനിലുണ്ടാർന്നു. യൂട്യുബിലും മറ്റും

Updated: July 27, 2021 — 10:32 pm

6 Comments

  1. നിധീഷ്

    ????

  2. നോട്ട് നിരോധനത്തിന് ഇങ്ങനെ ഒരു വശം ഉണ്ടെന്ന് ഓർത്തിരുന്നില്ല…❤️

  3. ????

  4. ❤️❤️❤️

    1. ശെരി ആണ് നോട്ട് നിരോധനം ഒത്തിരി പാവങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി
      ??

Comments are closed.