ഉണ്ടകണ്ണി 5 [കിരൺ കുമാർ] 222

Views : 8199

വെയിടർ വന്നപ്പോൾ അവൾ അപ്പവും താറാവ് കറിയും ഓടർ ചെയ്തു
അത് വന്നു കഴിക്കുന്ന വഴി ഞാൻ അവളോട് എന്താ ഉദ്ദേശ്യം ന്ന് ചോദിച്ചു

“ഉദ്ദേശ്യം??”
“എന്താ മനസിലായില്ലേ എന്നെ പോലെ ഒരുത്തനെ ഇങ്ങനെ നീ കൊണ്ട് നടക്കുന്നത് എന്തിനാ ന്ന് . എന്തോ മനസിൽ കണ്ടിട്ട് ഉള്ള കളി ആണ് ന്ന് എനിക്ക് അറിയാം അതാ ചോദിച്ചത്”
എന്റെ ചോദ്യം കേട്ടതും അവൾ പെട്ടെന്ന് കഴി നിർത്തി .. എന്നെ ഒന്ന് രൂക്ഷമായി നോക്കിയ ശേഷം എണീറ്റ് കൈ കഴുകാൻ പോയി . ഞാൻ അയ്യടാ ന്ന് ആയി പോയി ശേ മോശം ആയി പോയോ ചോദിച്ചത് . ഞനും പതിയെ എണീറ്റ് കൈ കഴുകുന്ന സ്‌തലത്തേക്ക് നടന്നപ്പോൾ അവൾ എതിരെ വന്നു
മുഖം കഴുകിയെങ്കിലും കണ്ണോക്കെ  കലങ്ങി ഇരുപ്പുണ്ട് ഞാൻ അത് ശ്രദ്ധിച്ചു. എന്നാൽ അവൾ ഒന്നും പറയാതെ എന്നെ മൈൻഡ് ചെയ്യാതെ ബിൽ അടക്കാൻ കൗണ്ടറിലേക്ക് പോയി .
ഞാൻ കഴുകി വന്നപ്പോൾ അവളെ അവിടെയൊന്നും കണ്ടില്ല
ശെടാ ഇവൾ എവിടെ പോയി പുറത്തേക്ക് നോക്കിയപ്പോൾ കാർ അവിടെ ഉണ്ട് , ഞാൻ അതിനടുത്തേക്ക് വേഗം നടന്നു എന്നാൽ കാറിലും അവളെ കണ്ടില്ല
ഞാൻ തലയും ചൊറിഞ്ഞു നിന്നപ്പോൾ ദൂരെ ബീച്ചിനു സൈഡിലെ വാൾക്ക് വേ യിൽ അവൾ നിൽക്കുന്നു . ഞാൻ അങ്ങോട്ട് നടന്നു

“അക്ഷര ”
ഞാൻ വിളിച്ചു . അവൾ തിരിഞ്ഞു എന്നെ നോക്കി . വീണ്ടും കടലിലേക്ക്‌ നോക്കി നിന്നു

“എഡോ തനിക്ക് ഫീൽ ആയെങ്കിൽ …. സോറി ”
അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല കടലിലേക് തന്നെ നോക്കി നിൽക്കുന്നു

“എഡോ താൻ തന്ന ഒന്ന് ആലോചിച്ചു നോക്ക് .. തന്നെ പോലെ ഒരു പെണ്ണ് എന്നെ പോലൊരു ചെക്കനെ … താൻ എന്നെ ഒന്ന് നോക് നമ്മൾ തമ്മിൽ എങ്ങനെ സെറ്റ് ആവാനാണ് ആരെങ്കിലും ഇത് വിശ്വസിക്കുമോ എനിക്ക് പോലും പറ്റുന്നില്ല അപ്പോ കാണുന്ന ആൾക്കാരുടെ ഒക്കെ കാര്യം “

പെട്ടെന്ന് അവൾ എന്നെ കേറി കെട്ടി പിടിച്ചു .. ഞാൻ ആണേൽ ഞെട്ടി തരിച്ചു പോയി എന്ത് ചെയ്യണം ന്ന് അറിയാത്ത അവസ്‌ഥ.. ജീവിതത്തിൽ ആദ്യം അന്യൻ ലെ അമ്പി യെ സദ കെട്ടിപ്പിടിച്ചപോൾ അമ്പി കാണിച്ച എക്സപ്രഷൻ ആണ് എനിക് അപ്പോൾ വന്നത്

“ആൾകാർ എന്തു പറയുന്നു എന്നത് എനിക് കാര്യമല്ല .. നിനക്ക് എന്നെ ഇഷ്ടമാണോ ന്ന് മാത്രം അറിഞ്ഞ മതി എനിക്ക് വേറെ ഒന്നും എനിക്ക് പ്രശ്നമല്ല ” അവൾ എന്നിൽ നിന്ന് അകന്നു നിന്ന് ചോദിച്ചു
ഞാനൊന്നും മിണ്ടിയില്ല

“പറ എന്നെ ഇഷ്ടമാണോ?”
അവൾ വീണ്ടും ചോദിച്ചു

“ഇഷ്ടപ്പെടാതെ ഇരിയ്ക്കാൻ ഒന്നും ഇല്ല പക്ഷെ….”

എന്ത് പക്ഷെ ..

“എഡോ താൻ എവിടെ കിടക്കുന്നു ഞാൻ എവിടെ കിടക്കുന്നു അത്… അത് ശരിയാവില്ല ല്ലോ “

“അക്കാര്യം ഒന്നും നീ ആലോചികണ്ട നിനക് എന്നെ ഇഷ്ടമാണോ അല്ലയോ അത് മാത്രം പറ “

“ആ… അത്…. അതേ “

Recent Stories

The Author

കിരൺ കുമാർ

6 Comments

  1. ℝ𝕒𝕙𝕦𝕝𝟚𝟛

    ❤️

  2. പാവം പൂജാരി

    അടിപൊളി,ഇന്നാണ് മുഴുവൻ ഭാഗവും വായിച്ചത്.
    ♥️♥️🌹👍

  3. ♥♥♥♥

  4. ❤️❤️❤️❤️❤️❤️

  5. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  6. ഇവിടെയും ഈ കഥ ഇട്ട് അല്ലേ… ❤❤👍🏻👍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com