ഉണ്ടകണ്ണി 5 [കിരൺ കുമാർ] 222

ഹേ അങ്ങനെ ഇല്ല ബിയർ മാത്രം

മറ്റേ അവൻ ഉണ്ടോ അവിടെ ജെറി

ഉണ്ടല്ലോ എന്തേ..?

ഉം ഒന്നും ഇല്ല വേഗം വീട്ടിൽ പോവാൻ നോക്ക് . പിന്നെ ഇനി നാളെ രാവിലെ ഫ്രീയാണോ

എന്തേ ..?

നാളെ കോളേജ്‌ ഇലല്ലോ രാവിലെ റെഡി ആയി നിന്നോ നമുക്ക് കുറച്ചു പരിപാടികൾ ഉണ്ട്.

പണി പാളിയോ ഞാൻ മനസ്സിൽ കരുതി

‘അത് പിന്നെ എനിക്ക് ജെറിയുമായി ഒരു സ്‌ഥലം വരെ പോകാൻ ഉണ്ട്’

പിന്നെ പിന്നെ .. നീ എങ്ങും പോണില്ല .
ഞാൻ രാവിലെ വീട്ടിൽ വരും നിന്നെ അവിടെ കണ്ടില്ലെങ്കിലാണ് അറിയാല്ലോ.എന്നെ..

അവൾക്ക് ഭീഷണി ടെ സ്വരം കോപ്പ്

“ടാ ആരാടാ കുറെ നേരായല്ലോ നീ വോയ്സ് അയച്ചു കളിക്കുന്നു”  ജെറി ആയിരുന്നു

” ഹേയ് ഒന്നും ഇല്ല ടാ ഞാൻ ചുമ്മ … ..
ആ.. അതു പിന്നെ…രാജൻ ചേട്ടൻ, രാജൻ ചേട്ടൻ ആയിരുന്നു ഒരു വർക്ക് ന്റെ കാര്യം പറയുകയായിരുന്നു ”
അവനു എന്നെ വിശ്വാസം വരാത്ത പോലെ ഇരുത്തി ഒന്ന് നോക്കി.. വെള്ള പുറത്ത് ആയത് ഭാഗ്യം ഇല്ലേൽ അവനിപ്പോൾ ഫുൾ തപ്പി കണ്ടു പിടിച്ചേനെ

” ആ എന്തേലും ആവട്ടെ വാ വീട്ടിൽ പോണ്ടെ”?
അവൻ എന്നെ വലിച്ചു പൊക്കി
ഞങ്ങൾ അവിടുന്ന് ഇറങ്ങി

“എടാ രാവിലെ 7 മണിക്ക് വീട്ടിൽ വന്ന് എന്നെ എങ്ങോട്ടെങ്കിലും കൊണ്ട് പോകുമോ ??”

“ങേ… നിന്നെ എങ്ങോട്ട് കൊണ്ടുപോകാൻ?? ”
ജെറി വണ്ടി ഓടിക്കുന്ന വഴി തിരക്കി
” അത്… അത് നമുക്ക് എങ്ങോട്ടെങ്കിലും പോവാം… ങാ..
പൊന്മുടി കാണാൻ പോവാം “

“ങേ…. നിനക്ക് എന്ത് പറ്റി പെട്ടെന്ന് ഇപോ ? ഒരു പ്ലാനും ഇല്ലാതെ ചുമ്മ പൊന്മുടി കാണാൻ പോവാൻ”

“ടാ നിനക്ക് പറ്റുമോ എങ്കിൽ വാ പ്ലീസ് .. “

“ആ വരാം ദൈവമേ ഒരു ബിയർ അടിച്ച ഇങ്ങനെ കിളി പോകുമോ…”

ജെറി എന്നെ വീട്ടിൽ ആക്കി പോയി .അവൻ വണ്ടി സ്റ്റാർട്ട് ആക്കി പോയപ്പോഴും ഞാൻ അവനോട് മറക്കല്ലേ ന്ന് വിളിച്ചു പറയുന്നുണ്ട്..

വീട്ടിൽ ചെന്നപ്പോ അമ്മ വാതുക്കൽ നില്പുണ്ട്

“എന്തായി കഴിഞ്ഞോ കോളേജിലെ കാര്യങ്ങൾ ഒക്കെ”

“ആ കഴിഞ്ഞമ്മേ .”
ഞാൻ അതും പറഞ്ഞു അമ്മയെ മറികടന്ന് അകത്തേക്ക് കേറാൻ തുടങ്ങി

“അവിടെ നിന്നെ എന്റെ മോൻ… ”
അമ്മ വാതിലിനു കുറുകെ കൈ വച്ചു ചോദിച്ചു

“നീ വെള്ളം അടിച്ചിട്ടുണ്ടോ??” അമ്മ സംശയരൂപേണ ചോദിച്ചു

“ഞാൻ… അത്…. ഇല്ല എന്താ മേ” ഞാൻ തപ്പി തടഞ്ഞു

“ഉവ്വോ ന്ന എന്റെ മോൻ ഒന്ന് ഊതിക്കെ നോക്കട്ടെ “

“അമ്മേ സോറി ഞാൻ ഒരു ബിയർ മാത്രേ കഴിച്ചുള്ളു ”
ഞാൻ തൊഴുതു കൊണ്ട് പറഞ്ഞു
“ടാ നിന്നോഡ് ഞാൻ ഒരുപാട് തവണ പറഞ്ഞതാ എന്നോട് നീ കള്ളം പറയണ്ട പറഞ്ഞിട്ട് കാര്യമില്ല ന്ന്
“സോറി അമ്മേ ”
ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കേറി

6 Comments

  1. പാവം പൂജാരി

    അടിപൊളി,ഇന്നാണ് മുഴുവൻ ഭാഗവും വായിച്ചത്.
    ♥️♥️??

  2. ♥♥♥♥

  3. ❤️❤️❤️❤️❤️❤️

  4. ❤️❤️❤️❤️❤️

  5. ഇവിടെയും ഈ കഥ ഇട്ട് അല്ലേ… ❤❤????

Comments are closed.