ഉണ്ടകണ്ണി 4[കിരൺ കുമാർ] 230

“അത് ഇപോ വേറെ ആർ നിന്റെ കൂടെ ഇപോ ഇവിടെ വരാൻ കൂടാതെ കവിളത്ത് നീ തല്ലിയ പാടും കിടക്കുന്നു കുരുത്തം കെട്ടവനെ.. ഒരു പെങ്കൊച്ചിനെ ഇങ്ങനെ ഒക്കെ തല്ലാമോ ”  ‘അമ്മ സ്വല്പം ദേഷ്യത്തിലാണ് പറഞ്ഞത്

ഞാൻ ഒന്നും മിണ്ടിയില്ല

”  അല്ല മോൾ എന്താ മിണ്ടാതെ ഇരുന്നെ ? ടാ മോൾക്കൊരു കാപ്പി ഇട്ടെ ”

 

‘അമ്മ അതും പറഞ്ഞ്‌ എണീക്കാൻ തുടങ്ങി

 

“അയ്യോ എണീക്കണ്ട അമ്മേ കിടന്നോ കാപ്പി ഒന്നും വേണ്ട.  ഞാൻ അമ്മയെ ഒന്ന് കണ്ടു ഒരു മാപ്പ് പറയാൻ വന്നതാ … ഞാൻ ഫോണ് എടുത്ത് മാറ്റിയ കൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചത് ”

 

“ഹേയ് അതൊന്നും സാരമില്ല മോളെ എന്തായാലും നടക്കേണ്ടത് ഒക്കെ നടന്നു ഇനി ഒരു പ്രശ്നം ഉണ്ടാവരുത് ..  നല്ലോണം പഠിക്കണം .ഇവൻ എന്തായാലും പഠിക്കും ന്ന് എനിക്കറിയാം ” ‘

അമ്മ ചിരിച്ചുകൊണ്ട് എന്നെ നോക്കി

 

“പഠിച്ചുകൊള്ളാം അമ്മേ .. ഞാൻ ഇറങ്ങട്ടെ അമ്മയെ ഒന്ന് കാണണം ന്നെ ഉണ്ടായിരുന്നുള്ളൂ ഇനിയും എന്നെങ്കിലും വരാം ”

 

“അത് വരണം എന്തായാലും വന്നത് അല്ലെ നീ കാപ്പി കുടിച്ചിട്ട് പോയ മതി ”

 

“നമ്മുടെ കുടിലിലെ കാപ്പി ഒക്കെ കൊട്ടാരത്തിൽ താമസിക്കുന്നവർക്ക് ഇറങ്ങുമോ ” ഞാൻ ആരോടെന്നില്ലാതെ ചോദിച്ചു

” ടാ ടാ… ” ‘അമ്മ എന്നെ വിലക്കി

 

അവൾ ഒന്നും മിണ്ടാതെ ഞാൻ കൊണ്ടുവന്ന കാപ്പി എടുത്ത് കുടിച്ചു

‘അമ്മ ആണേൽ ഓരോന്ന് ചോദിച്ചു കൊണ്ടേ ഇരിക്കുവാ അവളോട് അവളും തിരിച്ചും എന്തൊക്കെയോ പറയുന്നു . ഞാൻ ഒന്നും മിണ്ടാതെ അവിടെ ഒരു മൂലക്ക് നിന്നു.

 

“ടാ മോളെ കൊണ്ട് റോഡിൽ വിട് ”

“ശരി വ ” ഞാൻ അവളുമായി വീടിന് പുറത്തേക്ക് ഇറങ്ങി

“ശരിയമ്മേ ഞാൻ പോയിട്ട് വരാം ”  അവൾ അമ്മയെ നോക്കി കൈ വീശി

” തീർച്ചയായും വരണം .. ടാ വരുന്ന വഴി ആ ഗോപാലൻ ചേട്ടന്റെ കടയിൽ നിന്ന് 2 പാക്കറ്റ് പുട്ടുപൊടി വാങ്ങിക്കോ കേട്ടോ ”

ഞാൻ തലയും കുലുക്കി റോഡിലേക്ക് നടന്നു

പുറകെ അവളും

7 Comments

  1. ❤❤❤❤

  2. ❤️❤️❤️❤️❤️

  3. Interesting twist

  4. ജെറി scene ആണ്???

  5. വിശ്വനാഥ്

    പതിവുപോലെ നന്നായിട്ടുണ്ട്. ??????????????????????

    1. ഒരുപാട് ഇഷ്ടമായി….. വിളമ്പു കാരനെയും ഉണ്ടക്കണ്ണി യൊക്കെ… പിന്നെ അവന്റെ കൂട്ടുകാരൻ ജെറിയെ???

Comments are closed.