ഉണ്ടകണ്ണി 4[കിരൺ കുമാർ] 230

Views : 13924

“ടാ വാങ്ങടാ … ” അവൾ ഉച്ചത്തിൽ പറഞ്ഞു

ആ കടയിൽ നിന്നവർ എല്ലാം ഞങ്ങളെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ യാന്ത്രികമായി ഞാൻ ആ ഫോണ് വാങ്ങി

” ആ നല്ല കൂട്ടുകാരൻ ,അപ്പോ വ നിന്റെ വീട്ടിൽ പോവാം ”  അവൾ പുറത്തേക്ക് ഇറങ്ങി . രണ്ടുപേരും കാറിൽ കയറി കാർ പിന്നെയും മുന്നോട്ട് പോയിക്കൊണ്ടിരുന്നു

 

” എന്നെ കോളേജിനു മുന്നിൽ വിട്ടാൽ മതി ” ഞാൻ പറഞ്ഞു

 

“അതെന്താ നിന്നെ വീട്ടിൽ കൊണ്ട് വിടാൻ ആണ് അമ്മയുടെ ഓഡർ ഇല്ലേൽ എനിക് പണി കിട്ടും .. അറിയാല്ലോ കണ്ടതല്ലേ ”

 

” വേണ്ട എന്നെ കോളേജിന് ഫ്രണ്ടിൽ വിട്ടാൽ മതി എന്റെ സൈക്കിൾ അവിടെ ഉണ്ട് . ”

 

“സൈക്കിൾ ?? നീ സൈക്കിളിൽ ആണോ വരുന്നേ ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ ഞാൻ എന്നും നീ നടന്നു പോകുന്നത് അല്ലേൽ ജെറി ടെ കൂടെ പോകുന്നത് ആണല്ലോ കണ്ടിട്ടുള്ളത് ”  അവൾ അത്ഭുതത്തോടെ പറഞ്ഞു എങ്കിലും ഇവൾ ഇതൊക്കെ എന്തിന് ശ്രദ്ധിക്കുന്നു എന്നായിരുന്നു എന്റെ മനസിൽ

 

“ഞാൻ സൈക്കിൾ കോളേജിന് മുന്നിൽ ഉള്ള കടക്ക് പിന്നിൽ ആണ് വെക്കുന്നത് അവിടെ പോയ്‌ അത് എടുത്ത് വീട്ടിൽ പോകും”

 

“ഓഹോ , എന്നാൽ നീ നാളെ സൈക്കിൾ അങ്ങനെ എടുത്താൽ മതി .. ഇപോ ഞാൻ നിന്നെ വീട്ടിൽ ആക്കി കൊള്ളാം പിന്നെ എനിക്ക് അമ്മയെ യും കാണണം ”

” എന്തിന് ”

” ഒന്നുമില്ല ഒന്ന് കാണാൻ ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

 

ദൈവമേ ഇവളെ കൊണ്ട് ഞാൻ എങ്ങനെ വീട്ടിലേക്ക് ചെല്ലും .. ഞാൻ മനസ്സിൽ ആലോചിച്ചു. വണ്ടി കോളേജിന് മുന്നിൽ നിന്ന് എന്റെ വീടിന് അടുത്തേക്കുള്ള വഴിയിൽ കയറി വീട്ടിലേക്ക് പോകുന്ന വഴി കുറച്ചു ദൂരമേ കാർ പോകൂ ബാക്കി  ബൈക്കോ സൈക്കിൾ ലോ നടന്നോ ഒക്കെ പോകണം .

“ഇവിടെ വരെ വണ്ടി പോകൂ ബാക്കി നടക്കണം ”

“ആണോ എന്ന വണ്ടി ഇവിടെ ഇടാം ”

അവൾ വണ്ടി പാർക്ക് ചെയ്‌തു ഇറങ്ങി വന്നു

” അപ്പോ പോകാം ? ”  അവൾ എന്തോ പാർക്കിൽ പോകുന്ന എക്സൈറ്റ്‌മെന്റിൽ എന്നോട് ചോദിച്ചു

ഞാൻ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു

ചുറ്റിലും ഉള്ള വീട്ടുകാർ ഒക്കെ അത്ഭുതതോടെ എന്നെ നോക്കുവാണ് .. കാറിൽ വന്നു ഒരു സുന്ദരിയായ കണ്ടാൽ തന്നെ നല്ല പണചാക്ക് ന്നൊക്കെ പറയുന്ന ഒരു പെണ്ണിന്റെ കൂടെ ഞാൻ വീട്ടിലേക്ക് നടക്കുന്നു ഇതൊന്നും പോരാഞ്ഞിട്ട് അവളുടെ കവിളും അടി കൊണ്ടു തിണർത്തു കിടക്കുന്നു .

ചിലരൊക്കെ എന്നോട് കണ്ണുകൊണ്ട് ആരാ എന്താ ന്നൊക്കെ ചോദിക്കുന്നുണ്ട് . ഞാനും തിരിച്ചു കണ്ണുകൊണ്ട്  എന്തോ കാണിച്ചു അവരെ ഒതുക്കി.

Recent Stories

The Author

കിരൺ കുമാർ

7 Comments

  1. ❤❤❤❤

  2. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  3. 😘😘😘

  4. Interesting twist

  5. ജെറി scene ആണ്😎🖤🖤

  6. വിശ്വനാഥ്

    പതിവുപോലെ നന്നായിട്ടുണ്ട്. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. ഒരുപാട് ഇഷ്ടമായി….. വിളമ്പു കാരനെയും ഉണ്ടക്കണ്ണി യൊക്കെ… പിന്നെ അവന്റെ കൂട്ടുകാരൻ ജെറിയെ💕💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com