ഉണ്ടകണ്ണി 4[കിരൺ കുമാർ] 230

Views : 13924

“ങേ… അതിന് … അവൾ എന്തെങ്കിലും പറഞ്ഞു ന്ന് വച്ചു ഞാൻ എങ്ങനെ ”

 

“ആ ഇനി മോങ്ങിക്കോ നീ ഇപോ ഇവിടുത്തെ ഭാഗ്യ കാമുകൻ ആണ് കോടീശ്വരിയായ അക്ഷര പ്രതാപനെ വളച്ച മഹാ കാമുകൻ ”

അവൻ എന്തോ വലിയ നാടക ഡയലോഗ് പോലെ പറഞ്ഞു

 

“ടാ പോടാ മനുഷ്യനെ വെറുതെ പേടിപ്പിക്കല്ലേ… കോപ്പ് ”

 

“ടാ നീ നോക്കിക്കോ അവൾ എന്തോ മുന്നിൽ കണ്ടു കളിക്കുവ ഞാൻ ഇന്നലെ പറഞ്ഞില്ലേ … നമുക്ക് കണ്ടുപിടിക്കടാ നീ വാ നമുക്ക് പണി തുടങ്ങാം ” ജെറി അതും പറഞ്ഞു ക്യാന്റീനിലേ പരിപാടികളിലേക്ക് പോയി കൂടെ ഞാനും

 

അതേ സമയം മെയിൻ ഹാളിൽ അക്ഷരയെ കൂട്ടുകാരികൾ വളഞ്ഞിരുന്നു . എല്ലാർക്കും അവളുടെ റിലേഷൻ എങ്ങനെ ഉണ്ടായി എന്നൊക്കെ അറിയണം എന്നാൽ അവൾ ഒന്നും മിണ്ടാതെ എല്ലാരേം പിരിച്ചു വിട്ടു .. അവളുടെ ഉറ്റ സുഹൃത്ത് ആയ അരുണിമ മാത്രം അവിടെ നിന്നു . എല്ലാരും മാറി കഴിഞ്ഞപ്പോൾ അരുണിമ അവളുടെ അടുത്തേക്ക് ചെന്നു

 

“മോളെ എന്താ ഉദ്ദേശ്യം ?? നീ ഒരു ചെക്കനെ പ്രേമിക്കുന്നു അതും കിരണ് നെ പോലെ ഒരാളെ ?? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ”

 

അത് കേട്ട് അക്ഷര ഒന്നു ചിരിച്ചു

 

“വിശ്വസിക്കും… കോളേജിൽ ഇത്രയും പേര് വിശ്വസിച്ചില്ലേ… ഇനി അവനും നീയും ഒക്കെ വിശ്വസിക്കും അതാണ് എനിക്ക് വേണ്ടത് … ഹ ഹ പ്രേമമേ… എനിക്കെ…. അതും അവനോട് ”  അവൾ നിന്ന് ചിരിക്കുകയാണ്

 

“എടി നീ എന്താ ഉദ്ദേശിക്കുന്നത് .. അപ്പോ ചുമ്മാതെ ആണോ ”

 

” ഹ ഹ  … എനിക്ക് അവനെ ആവശ്യം ഉണ്ട് അത് മാത്രം നീ അറിഞ്ഞോ ബാക്കി എല്ലാം കണ്ടറിഞ്ഞോ.. പിന്നെ നീ വഴി ഇത് പുറത്ത് ആരും അറിയില്ല ന്ന് എനിക്ക് അറിയാം.. ഇനി അറിഞ്ഞാൽ…. അറിയാല്ലോ എന്നെ… അപ്പോ വാ ”

 

അക്ഷര അതും പറഞ്ഞു എക്സിബിഷൻ സ്റ്റാൾ ലേക്ക് പോയി

 

അരുണിമ അവൾ പറഞ്ഞത് മനസിലാകാതെ  അന്ധാളിച്ചു നിന്നു ..

 

(തുടരും )

 

Recent Stories

The Author

കിരൺ കുമാർ

7 Comments

  1. ❤❤❤❤

  2. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  3. 😘😘😘

  4. Interesting twist

  5. ജെറി scene ആണ്😎🖤🖤

  6. വിശ്വനാഥ്

    പതിവുപോലെ നന്നായിട്ടുണ്ട്. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. ഒരുപാട് ഇഷ്ടമായി….. വിളമ്പു കാരനെയും ഉണ്ടക്കണ്ണി യൊക്കെ… പിന്നെ അവന്റെ കൂട്ടുകാരൻ ജെറിയെ💕💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com