ഉണ്ടകണ്ണി 4[കിരൺ കുമാർ] 230

Views : 13924

 

“നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് അവൾ അല്ലെ അപ്പോ കൊണ്ടാക്കുന്നതും അവൾ തന്നെ മതി . നീ പോയ്‌ വണ്ടിയിൽ കേറ്.. പിന്നെ നീ നേരത്തെ പറഞ്ഞ ആ കറി മറിഞ്ഞ സംഭവം ഞാൻ നീ പറഞ്ഞപ്പോൾ ആണ് കേട്ടോ അറിയുന്നെ.. പക്ഷെ നിന്നെ ഞാൻ .. ഈ മുഖം എനിക്ക് നല്ല പരിചയം ഉണ്ട് … ആ പോട്ടെ നീ ഇടക്കൊക്കെ ഇങ് വാ . ഞാൻ പറഞ്ഞ കേട്ടല്ലോ ഇനി നിങ്ങൾ കൂട്ടുകാർ ആയിരിക്കണം. ”  ‘അമ്മ അതും പറഞ്ഞു എന്നെ കാറിൽ കയറ്റി.. ഞാൻ ചുമ്മ തല കുലുക്കി.

അക്ഷരയും കാറിൽ കയറി . കാർ വീട്ടിൽ നിന്നും ഇറങ്ങി എന്റെ വീട് ലക്ഷ്യമാക്കി പോയികൊണ്ടിരുന്നു

 

കുറെ നേരം ഞങ്ൾ രണ്ടും മിണ്ടിയില്ല

 

” ടാ നീ അന്നത്തെ സംഭവങ്ങൾ ഒക്കെ ഇപ്പഴും ഓർത്തു നടക്കുവാണോ ”   മൗനം ഭേദിച്ചത് അവളാണ്

 

” ഏത് ” ഞാൻ ചോദ്യ ഭാവേന അവളെ നോക്കി

 

” അന്നത്തെ കറി മറിഞ്ഞ സംഭവം”

 

” ഒ അതോ … ആ അത് അങ്ങനെ മറക്കാൻ പറ്റില്ലായിരുന്നല്ലോ ”

 

“ഞാൻ സോറി പറഞ്ഞല്ലോ ഇനി മറന്നു കൂടെ പ്ലീസ് ”

 

ശെടാ എനിക്ക് ഇവളെ മൻസിലാകുന്നേ ഇല്ലാലോ പെട്ടെന്നു പഞ്ച പാവമായി തോന്നും പെട്ടെന്ന് ക്രൂരയായ അഹങ്കാരിയും ആവും .. എന്തോ ഉദ്ദേശ്യം  വച്ചുള്ള കളിയാണ് ന്ന് തോന്നുന്നു

 

“നീയെന്താ ആലോചിക്കുന്നെ”

“ഹേയ് ഒന്നും ഇല്ല” ഞാൻ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു

 

അവൾവണ്ടി പെട്ടെന്ന് ഒരു മൈ ജി ഷോറൂമിനു മുന്നിലേക്ക് കയറ്റി നിർത്തി

 

” എന്താ ഇവിടെ ”

 

“നിന്റെ ഫോണ് റെഡി ആകണ്ടേ? ഇറങ്ങി വ”

അവൾ കാർ തുറന്നു ഇറങ്ങി , പുറകെ ഞാനും

എന്നാൽ കടയ്ക്ക് ഉള്ളിൽ ചെന്ന് അവൾ ഒരു പുതിയ ഫോണ് ആണ് വാങ്ങിയത് mi ടെ ഏറ്റവും പുതിയ മോഡൽ ആയിരുന്നു. ഞാൻ ആവുന്ന പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല അവസാനം അവൾ പേഴ്സിൽ കരുതിയിരുന്ന എന്റെ സിം അതിൽ ഇട്ടു

 

” ദെ നിന്നോട് ഞാൻ ചെയ്തതിന് ഒക്കെ ഉള്ള പരിഹാരം ആണ് ഇത് .. ഇനി അക്കാര്യം ഒന്നും എന്നോട് പറയരുത് .. നമ്മൾ ഇനി ഫ്രണ്ട്‌സ് ആണ് ഓകെ ആണോ”

 

ഞാൻ ഒന്നും മിണ്ടാതെ നിന്നു

Recent Stories

The Author

കിരൺ കുമാർ

7 Comments

  1. ❤❤❤❤

  2. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  3. 😘😘😘

  4. Interesting twist

  5. ജെറി scene ആണ്😎🖤🖤

  6. വിശ്വനാഥ്

    പതിവുപോലെ നന്നായിട്ടുണ്ട്. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. ഒരുപാട് ഇഷ്ടമായി….. വിളമ്പു കാരനെയും ഉണ്ടക്കണ്ണി യൊക്കെ… പിന്നെ അവന്റെ കൂട്ടുകാരൻ ജെറിയെ💕💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com