ഉണ്ടകണ്ണി 4[കിരൺ കുമാർ] 230

“കണ്ടില്ലേ ഫുഡ് കഴിക്കുന്നു ”  അവൾ സിമ്പിളായി പറഞ്ഞു

ജെറിക്ക് ചൊറിഞ്ഞു വരുന്നുണ്ടന്ന് അവന്റെ ശരീര ഭാഷയിൽ തന്നെ എനിക്ക് മനസിലായി

 

“എടി കോപ്പേ എന്താ നിന്റെ ഉദ്ദേശ്യം ന്ന് എനിക്ക് അറിയില്ല .. ഇനിയും ഇവനെ കുഴിയിൽ ചാടിക്കാൻ ആണ് നിന്റെ ഉദ്ദേശ്യം ങ്കിൽ ഈ ജെറി ആരാണ് ന്ന് നീ അറിയും കേട്ടോടി പുല്ലേ ”

 

“എണീറ്റ് വാടാ നാണം ഇല്ലാത്തവനെ നിനക്ക് കിട്ടിയത് ഒന്നും പോര അല്ലെ ”

ജെറി എന്നെ വലിച്ചേഴുന്നേൽപിച്ചു കൗണ്ടറിലേക്ക് നടന്നു

 

“മിസ്റ്റർ ജെറി ഒന്ന് നിന്നെ… ”

ഞങ്ങൾ രണ്ടും തിരഞ്ഞു നിന്നു

 

“അതേ എനിക്ക് ഇവനെ ഇഷ്ടമാണ് , കല്യാണം കഴിക്കാനും താല്പര്യം ഉണ്ട് എന്തേ തനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?? ”

 

ഇത്തവണ ഞെട്ടിയത് ഞാൻ ഉൾപ്പടെ ആ ക്യാന്റീനിൽ അപ്പോ ഉണ്ടായിരുന്ന ഞങ്ങളെ അറിയാവുന്ന മുഴുവൻ ആൾക്കാരുമാണ്

 

ജെറി ഒന്ന് പതറിയെങ്കിലും

 

“എടി എടി ഒരുമ്പട്ടവളെ നിനക്ക് തട്ടി കളിയ്ക്കാൻ ഉള്ള പാവ ഒന്നും അല്ല ഇവൻ.. ഇവന് ചോദിക്കാനും പറയാനും ആരും ഇല്ല ന്നും നീ കരുതണ്ട .. നിനക്ക് ഇങ്ങനെ കൊണ്ടുനടക്കാൻ ഇവിടെ വേറെ പല വായി നോക്കികളും നിന്റെ പുറകെ നടക്കുന്നുണ്ടല്ലോ പോയ്‌ അവന്മാരെ പൊക്കി കൊണ്ടു നടക്ക് .. ഇവനെ കിട്ടില്ല..”

 

ജെറി നിന്ന് കത്തുവാണ് ഞാൻ ആണേൽ എന്ത് പറയണം ന്ന് അറിയാതെ നിൽകുന്നു . ഇടക്ക് അവൾ എന്നെ നോക്കുന്നുണ്ട് പക്ഷെ എനിക്ക് ഒന്നും പറയാനും ഇല്ല താനും

 

“അവനെ കിട്ടുമോ ഇല്ലയോ എന്നൊക്കെ നീ പറയണ്ട അവൻ പറഞ്ഞോളും .. പിന്നെ നീ അവന്റെ വെറുമൊരു കൂട്ടുകാരൻ മാത്രം അല്ലെ .. ”

 

“അതേ കൂട്ടുകാരൻ ആണ് നീ അത് പോലും അല്ലാലോ ”

 

“കൂട്ടുകാരൻ അല്ലായിരിക്കും പക്ഷെ ഞങ്ങൾ തമ്മിൽ വേറൊരു ബന്ധം ഉണ്ട് പക്‌ഷേ അത് നിന്നോട് ഇപോ പറയാൻ സൗകര്യം ഇല്ല അത് ഞാൻ വേണ്ടപോലെ സൗകര്യം പോലെ അവനോട് പറഞ്ഞോളും കേട്ടല്ലോ… ബൈ വിളമ്പുകാരാ ”

 

അവൾ അതും പറഞ്ഞു എനിക്ക് ടാറ്റയും തന്ന് ക്യാന്റീൻ വിട്ട് ഇറങ്ങി  നടന്നു..

7 Comments

  1. ❤❤❤❤

  2. ❤️❤️❤️❤️❤️

  3. Interesting twist

  4. ജെറി scene ആണ്???

  5. വിശ്വനാഥ്

    പതിവുപോലെ നന്നായിട്ടുണ്ട്. ??????????????????????

    1. ഒരുപാട് ഇഷ്ടമായി….. വിളമ്പു കാരനെയും ഉണ്ടക്കണ്ണി യൊക്കെ… പിന്നെ അവന്റെ കൂട്ടുകാരൻ ജെറിയെ???

Comments are closed.