ഉണ്ടകണ്ണി 4[കിരൺ കുമാർ] 230

“എനിക്ക്… എനിക്ക് വേണ്ട.”

 

“ഓഹോ അതെന്താ നിനക്ക് വേണ്ടത്തത് മര്യാദക്ക് കഴിക്കുന്നുണ്ടോ ”

 

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു

“കഴിക്കാൻ … ” അവളുടെ ശബ്ദം ഉയർന്നു

ഞാൻ യാന്ത്രികമായി കഴിക്കാൻ തുടങ്ങി

 

“ആ അങ്ങനെ കഴിക്ക് ..” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

 

അയ്യേ ഞാൻ എന്തൊരു മണുങ്ങൂസൻ ആണ് അവൾ ഒന്ന് ഒച്ച വച്ചപ്പോൾ അവൾ പറയുന്നത് ഒക്കെ ചെയ്യുന്നു..

 

” ഫോണ് എന്തേ”

 

“ങേ…”

 

“ഞാൻ ഇന്നലെ വാങ്ങി തന്ന ഫോണ് എന്തേ ന്ന് ?”

 

“കയ്യിൽ ഉണ്ട്”

 

“ഇങ്ങെടുത്തെ ”

ഞാൻ ഫോണ് എടുത്ത് അവളുടെ കയ്യിൽ കൊടുത്തു

” ഒരു ഫോണ് വാങ്ങി തന്നിട്ട് എന്റെ നമ്പർ പോലും സേവ് ചെയ്യാൻ വയ്യല്ലേ ”

ഞാൻ ഒന്നും മിണ്ടിയില്ല

അവൾ  ആ ഫോണിൽ നിന്നും അവളുടെ നമ്പറിലേക്ക് വിളിച്ചു കോണ്ടാക്ട് സേവ് ചെയ്തു .

 

“ടാ ”  പെട്ടെന്ന് അലർച്ച പോലൊരു ശബ്ദം കേട്ടു ഞാൻ നോക്കുമ്പോൾ ജെറിയാണ്..

 

ഞാൻ സീറ്റിൽ നിന്നും എണീറ്റു

“എന്താ എണീറ്റത് ഇരിക്കട അവിടെ നീ ഇത് കഴിച്ചെച്ചു എണീറ്റ മതി ” അവൾ എന്നെ വലിച്ചു കസേരയിൽ ഇരുത്തി .. ഞാൻ നോക്കുമ്പോൾ കയ്യിൽ ഇരുന്ന പെട്ടി ഉള്ളിൽ കൊണ്ട് വച്ചിട്ട് ഞങ്ങൾക് നേരെ ജെറി പാഞ്ഞു വരികയയാണ്

 

“ടി എന്താ നിന്റെ ഉദ്ദേശ്യം ? ”

ജെറി അവളോട് ദേഷ്യത്തോടെ ചോദിച്ചു

7 Comments

  1. ❤❤❤❤

  2. ❤️❤️❤️❤️❤️

  3. Interesting twist

  4. ജെറി scene ആണ്???

  5. വിശ്വനാഥ്

    പതിവുപോലെ നന്നായിട്ടുണ്ട്. ??????????????????????

    1. ഒരുപാട് ഇഷ്ടമായി….. വിളമ്പു കാരനെയും ഉണ്ടക്കണ്ണി യൊക്കെ… പിന്നെ അവന്റെ കൂട്ടുകാരൻ ജെറിയെ???

Comments are closed.