ഉണ്ടകണ്ണി 4[കിരൺ കുമാർ] 230

 

“ബിരിയാണി ആവുന്നെ ഉള്ളൂ 12 അര എങ്കിലും ആവും”

 

“ഓഹോ എന്നാൽ എന്തുണ്ട് ഇപോ കഴിക്കാൻ”

 

” അപ്പം , പൊറോട്ട, ഇടിയപ്പം, ചപ്പാത്തി, പുട്ട്”

 

“കറിയോ”

 

“കറി കടല ,വെജിറ്റബിൾ കുർമ , ബീഫ് , ചിക്കൻ”

 

“ഓഹോ എന്നെ രണ്ടു സെറ്റ് അപ്പവും ബീഫും എടുത്തോ ”

 

ഞാൻ കാശ് വാങ്ങി അവൾക്ക് കൂപ്പൺ  കൊടുത്തു

 

അവൾ അതും വാങ്ങി അടുത്തുള്ള ഒരു ടേബിളിൽ പോയ്‌ ഇരുന്നു

 

ഇവൾ ഒറ്റക്ക് വന്നിട്ട് ഈ രണ്ടു പ്ളേറ്റ് എന്തിനാ ഓടർ ചെയ്തത് ആവോ .. എന്നാലും ഇന്നലെ ഭയങ്കര കമ്പനിയായി സംസാരിച്ച ഇവൾ ഇന്ന് എന്നെ പള്ളി പെരുന്നാൾ നു കണ്ട ഭാവം പോലും കാണിച്ചില്ലലോ . ഞാൻ അതും ആലോചിച്ചു വീണ്ടും കൗണ്ടറിൽ ഇരുന്നു.

 

സീനിയർ ചേട്ടൻമർ ആരോ അവൾക്കുള്ള ഓടർ കൊടുത്തു

 

ഞാൻ അത് ശ്രദ്ധിക്കാതെ കൗണ്ടറിൽ കാശ് എടുത്ത് എണ്ണി നോക്കിക്കൊണ്ട് ഇരുന്നു.

 

” അതേ വിളമ്പുകാരാ… ”

 

ഞാൻ തല ഉയർത്തി നോക്കി .. ഇവൾ എന്തിനാ എന്നെ വിളിക്കുന്നെ ആവോ

 

“അതെ തന്നെ ആണ് ഒന്നിങ്‌ വന്നേ ”

 

ഞാൻ പതിയെ എണീറ്റ് അവൾ ഇരിക്കുന്ന ടേബിളിനു അടുതേക്ക് നടന്നു

 

” ടാ നീ അവിടെ ഇരുന്നെ”

അവൾ അവൾക്ക് അഭിമുഖമായി കിടക്കുന്ന ചെയർ ചൂണ്ടി കൊണ്ട് പറഞ്ഞു

 

“എന്തിന് ”

“നീ ഇരിക്ക് പറയാം”   ഞാൻ ഇരുന്നു

 

” ഇനി ആ അപ്പവും ബീഫും എടുത്ത് കഴിക്ക് ഞാൻ നിനക്ക് വേണ്ടി വാങ്ങിയത.”

 

ഞാൻ അന്തംവിട്ട് അവളെ നോക്കി . അവൾ ഒരു പുഞ്ചിരിയോടെ അപ്പം കഴിക്കുവാണ്

 

7 Comments

  1. ❤❤❤❤

  2. ❤️❤️❤️❤️❤️

  3. Interesting twist

  4. ജെറി scene ആണ്???

  5. വിശ്വനാഥ്

    പതിവുപോലെ നന്നായിട്ടുണ്ട്. ??????????????????????

    1. ഒരുപാട് ഇഷ്ടമായി….. വിളമ്പു കാരനെയും ഉണ്ടക്കണ്ണി യൊക്കെ… പിന്നെ അവന്റെ കൂട്ടുകാരൻ ജെറിയെ???

Comments are closed.