ഉണ്ടകണ്ണി 4
Author : കിരൺ കുമാർ
മൂന്നു ഭാഗത്തിനും തന്ന സപ്പോർട്ടിനു എല്ലാവർക്കും നന്ദി
തുടർന്നും ഉണ്ടാകുക
അപ്പോൾ കഥ തുടരട്ടെ…….
….
” ഹയ്യോ ” ഞാൻ ഞെട്ടി എണീറ്റു
“എന്താടാ… എന്തു പറ്റി ???” അവളുടെ ശബ്ദം
ഞാൻ അപ്പോഴാണ് കാറിൽ ഇരുന്ന് മയങ്ങി പോയത് മനസിലായത്
“നീയെന്താ ഇരുന്ന് ഉറങ്ങുവാണോ??”
ദൈവമേ അപ്പോ സ്വപ്നം ആയിരുന്നോ ഹോ
ഞാൻ ഒരു ദീർഘ ശ്വാസം വിട്ടു , നോക്കുമ്പോൾ അവൾ എന്നെ ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കി വണ്ടി ഓടിക്കുവാണ്
ഇനി ഇവൾക്ക് ഇങ്ങനെ വല്ല പ്ലാനും ഉണ്ടോ ആവോ . ഞാൻ അവളുടെ ചുരിദാർ നു കഴുത്തിലൂടെ സൂക്ഷിച്ചു നോക്കാൻ തുടങ്ങി
ഇനി താലി എങ്ങാനും???
“ടാ നീ എന്താ ഈ നോക്കുന്നത് ?”
രൂക്ഷമായി എന്റെ ചെയ്തികൾ കണ്ടു നോക്കുകയാണ് അവൾ
“ഏയ് ഒന്നുമില്ല നീ എന്നെ എവിടെ കൊണ്ടു പോകുവാ … എന്താ ആ ഡോക്ടർ പറഞ്ഞ ഉപകാരം , എന്ത് തന്നെ ആയാലും എന്നെ ഒന്ന് വേഗം വിടുമോ എനിക്ക് പോണം അമ്മയെ ഡിസ്ചാർജ് ചെയ്ത് കാണും ”
“ഹം….നിന്നെ ഇപോ വിടാം എന്റെ വീട് വരെ ചെല്ലട്ടെ ” അവൾ അതും പറഞ്ഞു കാർ പായിച്ചു
എന്നെ വേഗം വീട്ടിൽ വിട്ടോ ഇല്ലേൽ ഞാൻ ഇപോ കാറിൽ നിന്ന് ചാടും
ഞാൻ കാർ ഡോർ തുറക്കാൻ ഒരുങ്ങി
” മര്യാദക്ക് അവിടെ ഇരുന്നോ ഇല്ലേൽ ഞാൻ അച്ചനോട് ഒരു വാക്ക് പറഞ്ഞ മതി അറിയാല്ലോ പിന്നെ എന്താ സംഭവിക്കുക ന്ന് ”
കോപ്പ് ഇത് വലിയ ശല്യം ആയല്ലോ .. ഇവൾക് ഇനി ആ ഉദ്ദേശ്യം തന്നെ എങ്ങാനും ആണോ
ഞാൻ പുറത്തേക്ക് നോക്കി ആലോചിച്ചു കൊണ്ടിരുന്നു
കാർ അവളുടെ വീടിനു ഉള്ളിലേക്ക് കയറി
❤❤❤❤
❤️❤️❤️❤️❤️
???
Interesting twist
ജെറി scene ആണ്???
പതിവുപോലെ നന്നായിട്ടുണ്ട്. ??????????????????????
ഒരുപാട് ഇഷ്ടമായി….. വിളമ്പു കാരനെയും ഉണ്ടക്കണ്ണി യൊക്കെ… പിന്നെ അവന്റെ കൂട്ടുകാരൻ ജെറിയെ???