ഉണ്ടകണ്ണി [കിരൺ കുമാർ] 311

Views : 7138

വീട്ടിൽ ചെന്ന് കയറിയപ്പോൾ തന്നെ അമ്മയുടെ വക എന്താ പറ്റിയെ നീ എന്തിനാ കരഞ്ഞെ മുതലായ ചോദ്യങ്ങൾ ആയി.. ഞാൻ ഒന്നും മിണ്ടാതെ കട്ടിലിൽ കിടന്നു ഇപ്പോഴും അപമാനിതനായ സങ്കടം കൊണ്ട് കണ്ണ് നറഞ്ഞ് വരുവാണ് പെട്ടെന്ന് ‘അമ്മ തലയിൽ തടവി ഞാൻ നോക്കുമ്പോ ഒരു ചിരിയോടെ ന്റെ അരികിൽ ‘അമ്മ ഇരിക്കുവാ
“എന്തേ”
“നീ എന്താ കരഞ്ഞെ?”
“ഒന്നുമില്ല”
“പിന്നെ ഒന്നും ഇല്ല രാജൻ വിളിച്ചിരുന്നു എല്ലാം ഞാൻ അറിഞ്ഞു പോട്ടെ ടാ അവരൊക്കെ വലിയ ആളുകൾ ആണ് നമുക്ക് ഇതൊകെ യെ വിധിച്ചിട്ടുള്ളു നീ കോളേജിൽ പോയ് പഠിച്ചു വലിയ നിലയിൽ എത്തണം ന്നിട്ട് നമുക്ക് നിവർന്ന് നിൽക്കണം ഈ ഷെഡ് ഒക്കെ മാറി ഒരു അടച്ചുറപ്പുള്ള വീടൊക്കെ വച്ചു നിനക്ക് ഒരു കല്യാണം ഒക്കെ കഴിഞ്ഞു എല്ലാം കണ്ടിട്ട് വേണം എനിക്ക് പോവാൻ ”

“എവിടെ പോണ് ” ഞാൻ മനസിലാവാത്തത് പോലെ ചോദിച്ചു

” പോടാ പൊട്ട നീ വ എന്തേലും കഴിച്ചു കിടക് നമുക്ക് തിങ്കളാഴ്ച കോളേജിൽ പോണ്ടേ??”
അപ്പോഴാണ് ഞാൻ അക്കാര്യം ഓർത്തത് ഇന്നത്തെ കാശ് സ്വാഹ ബാഗ് സ്വാഹ ഡ്രസ് സ്വാഹ … മാനം പോയത് മിച്ചം..
അങ്ങനെ കിടന്നു ഞാൻ ഉറങ്ങി പോയി
ശനിയും ഞായറും പല വഴി ക്ക് ബാഗിനും ഡ്രസിനും ഒക്കെ വേണ്ടി കാശ് ഉണ്ടാക്കാൻ നോക്കി എങ്കിലും ഒന്നും നടന്നില്ല അവസാനം രാജൻ ചേട്ടനെ കണ്ടു കുറച്ചു കാശ് കടം വാങ്ങി 1 ഷർട്ടും 1 ജീൻസും വാങ്ങി വീട്ടിലേക്ക് ഞാൻ പോയി .
ചെന്നു കേറിയപ്പോ തന്നെ അമ്മ ഒരു കവർ എടുത്ത് എനിക്ക് നീട്ടി ഞാൻ ഞെട്ടി പോയി ഒരു കോളേജ് ബാഗ് ആയിരുന്നു അത്
“അമ്മേ ഇത്??? എങ്ങനെ??”
“അതൊന്നും നീ അറിയണ്ട എന്റെ മോൻ ആരുടെയും മുന്നിൽ നാണം കെടാൻ പാടില്
നീ കുളിച്ചു വ എന്തെങ്കിലും കഴിക്കാം ”

‘അമ്മ അതും പറഞ്ഞു അടുപ്പിൽ ഊതാൻ പോയി .. ഞാൻ അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു

“അയ്യേ എന്തിനാടാ കരയുന്നെ നാണം ഇല്ലാലോ എപ്പോഴും ഇങ്ങനെ മോങ്ങാൻ ധൈര്യം ഇല്ലാത്തവൻ” ‘അമ്മ എന്നെ കളിയാക്കി ചിരിച്ചു
ഞാൻ കുളകിക്കാൻ ഓടി
*തിങ്കളാഴ്ച*
ഇന്ന് കോളേജിൽ ആദ്യ ദിവസം ആണ്.. ഞാൻ രാവിലെ പുതിയ ഡ്രസും ബാഗും ഒക്കെ ആയി അമ്മയുടെ അനുഗ്രഹം വാങ്ങി സൈക്കിളും ആയി കോളേജിലേക്ക് ഇറങ്ങി
കോളേജിന് കുറച്ചു മുന്നേ ഉള്ള ഒരു കടയുടെ സൈഡിൽ സൈക്കിൾ വച്ചു പൂട്ടി ഞാൻ കോളേജ് ഗേറ്റ് നോക്കി നടന്നു.
ആദ്യമായ് കോളേജിൽ കേറിയ ഞാൻ എങ്ങനെയോ ഞങ്ങളുടെ ക്ളാസ് കണ്ടത്തി കേറി ഇരുന്നു ഓരോരുത്തരും വന്നു നിറയുന്നു എന്റെ അടുത്ത് ഒരുത്തൻ വന്നിരുന്നു
“ഹായ് ഞാൻ ജെറി എന്താ പേര്”
“കിരൺ ” ഞാൻ പറഞ്ഞു
“കോളേജിൽ ആദ്യം മിണ്ടുന്ന ആളാണ് അപ്പോ നമ്മൾ ഫ്രണ്ട്സ് ”
അവൻ കൈ കൊടുക്കു എന്ന രീതിക്ക് കയ്യും നീട്ടി ഇരുന്നു
ഞാൻ മടിച്ചു മടിച്ചു കൈ കൊടുത്തു
അവൻ കുറെ കാര്യങ്ങൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടേ ഇരുന്നു സമയം 9.54 ആയി ഇപോ ക്ളാസ് ടീച്ചർ വരുമായിരിക്കും ഞാൻ മനസ്സിൽ കരുതി … പറഞ്ഞത് പോലെ തന്നെ മിസ് വന്നു.
പിന്നെ പതിവ് ചടങ്ങുകൾ പോലെ മിസ് എല്ലാരേയും പരിചയപ്പെടുത്താനും സ്വയം പരിചയപ്പെടാനും ഒക്കെ തുടങ്ങി.

Recent Stories

The Author

കിരൺ കുമാർ

23 Comments

  1. ❤❤❤❤

  2. നല്ല എഴുത്ത് അടുത്ത ഭാഗങ്ങൾ പോരട്ടെ 👍

  3. ◥ H𝓔ART🅻𝓔SS ◤

    Vannuulle santhosham❤️❤️

  4. Beautiful thread ☺️

  5. വന്നു…. അവൻ വന്നു…🤗

    1. കിരൺ കുമാർ

      😁

  6. മച്ചാനെ നീ ഇവിടെ വരാനായിട്ട് കാത്തിരിക്കുവാരുന്നു❤❤

    പിന്നെ ഇതൊന്ന് റിപീറ്റ് ചെയ്ത് വായിക്കുവാനും 😊

    1. കിരൺ കുമാർ

      ❣️😊 വളരെ നന്ദിബ്രോ

  7. ചെകുത്താൻ

    Angane ivadeyum post cheythu alle….

    Nalla kaaryam….

    Chettan ingane Katha eyuthunnnath ellavarum ariyatte….
    Bro oru valiya ആളാകണം…..
    Aakum…..

    Appurath ittathinte baaki enn varum

    1. കിരൺ കുമാർ

      ❣️❣️ വളരെ നന്ദി

  8. പ്രവാസി

    ഇത് അബടെ വെയിറ്റ് ചെയ്ത് ഇരിക്കുവാ ഇങ്ങള് ഇബടെ ഒന്നെന്നു തുടങ്ങുവാണോ.. അക്ഷര..

    1. കിരൺ കുമാർ

      അവിടെ ബാക്കി വരും ഞാൻ അടുത്ത ഭാഗം എഴുതി തീരാറയ്

  9. ഇത് അപ്പുറത് വന്നത് അല്ലേ

    1. കിരൺ കുമാർ

      അതേ അവിടെ തുടരുന്നത് ആണ്

  10. 𓆩MR_Aᴢʀᴀᴇʟ𓆪

    ❤❤❤

  11. തുടക്കം നന്നായിട്ടുണ്ടട്ടോ കോളേജ് പ്രണയം ആണോ തീം.എതയാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. കിരൺ കുമാർ

      കോളേജി ലെ എന്നും വേണേൽ പറയാം

  12. Set kadha aduthath ennathekka thamasippikkalllu

    1. കിരൺ കുമാർ

      ആഹാ നല്ല പേര് 😁😁😁

  13. Aaha..

    Ivideyum ethiyo..

    Orae episodes aayi porattaeyii..

    😁

    1. കിരൺ കുമാർ

      വന്നു…

  14. ❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com