നിന്നെയും തേടി ??? [നൗഫു] 4883

“എന്‍റെ കുട്ടിയെ ഈ ലോകം മുഴുവന്‍ അറിയണം… ഈ ലോകത്ത് ഇങ്ങനെ ഒരു പെൺകുട്ടിയും ജീവിച്ചിരുന്നുവെന്ന് ചരിത്രത്തിന്‍റെ തങ്കലിപികളിൽ കോറിയിടണം… അതിനിവിടെയാണ് നല്ലത്…”

 

എന്‍റെ നിഷ്കളങ്കമായ സംസാരം കേട്ട് ചിരിച്ചു കൊണ്ട് മുത്തശ്ശൻ എന്‍റെ കണ്ണിൽ നോക്കി പറഞ്ഞു…

 

“മറ്റുള്ള കായികയിനങ്ങൾ പോലെ തന്നെയാണ് ബോക്സിങ്ങും… മണിക്കുട്ടി കാഷ്യസ് ക്ലേ എന്ന ഒരു കറുത്ത വര്‍ഗക്കാരനെക്കുറിച്ച് കേട്ടിട്ടുണ്ടോ… നിന്നെ പോലെ നിറത്തിന്‍റെ പേരിൽ സ്വന്തം നാട്ടില്‍ നിന്ന് ഒരുപാട് കളിയാക്കലുകൾ അദ്ദേഹം കേട്ടിരുന്നു… ആ കറുത്ത വര്‍ഗക്കാരനാണ് പിന്നീട് ബോക്സിങ് റിങ്ങുകളെ അടക്കി ഭരിച്ച മുഹമ്മദലി എന്ന വിഖ്യാത ബോക്സര്‍ … നമ്മളെ കളിയാക്കുന്ന വരുടെ മുന്നിൽ നെഞ്ച് വിരിച്ചു നിൽക്കാൻ നമ്മളായി എന്തെങ്കിലും ചെയ്യണം… ലോകം നിന്നെ ഒരുനാൾ തിരിച്ചറിയും… ഇവിടെ വേണ്ടെങ്കിൽ നമുക്ക് തിരിച്ചു പോകാം..”

 

എന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ട് മുത്തശ്ശന്‍ വീണ്ടും പറഞ്ഞു…

 

“വേണ്ടാ മുത്തശ്ശ… ഞാൻ ഇവിടെ തന്നെ ചേരുന്നു…ഒന്നുമില്ലെങ്കിലും കുറച്ച് കാലം പഠിച്ചാൽ എന്നെ കളിയാക്കുന്നവരുടെ മുഖം ഇടിച്ചു പരത്താമല്ലോ…”

 

തിരിച്ചൊരു പുഞ്ചിരി തൂകി മുത്തശ്ശന്‍റെ മുഖത്തു നോക്കി ഞാന്‍ പറഞ്ഞു…

 

അന്ന് തന്നെ എന്നെ അവിടെ ചേർത്തു…

112 Comments

  1. കിടു❤️???

  2. ???
    അഭിനന്ദനങ്ങള്‍ നൗഫു..???

    മലയാളത്തിലെ ഒരു മുന്‍നിര പ്രമുഖ മാധ്യമത്തിന്റ്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ഈ കഥ കണ്ടപ്പോള്‍ ശരിക്കും അഭിമാനം രോമാഞ്ചം എല്ലാം ഒഴുകിയൊഴുകി വന്നു.. ??? ഒരുപാട് രചനകള്‍ ഉണ്ടായിട്ടും ഇവിടെ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരെഴുത്തുകാരന്‍ എന്ന അവസ്ഥയില്‍ ഇതൊരു വലിയ നേട്ടം തന്നെയാണ്.. ??????

    നിന്നെ എത്ര അഭിനന്ദിച്ചാലാണ് മതി വരിക.. ???

    മെയ് 13നു ഓണ്‍ലൈനില്‍ വന്നത് ഇപ്പോ ഒരു സുഹൃത്ത് ലിങ്ക് അയച്ചു തന്നപ്പോഴാണ് ഞാനറിഞ്ഞത്..??? എന്നാപ്പിന്നെ ഒന്നു വിളംബരം ചെയ്യാമെന്ന് കരുതി ഇവിടെ നോക്കിയപ്പോ നീയിത് 12നു പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു.. ??? അപ്പോ എല്ലാം അറിഞ്ഞുകൊണ്ടായിരുന്നു അല്ലേ കോയാ?.. ന്നാലും ഒരുവാക്ക് അന്ന് തന്നെ പറഞ്ഞിരുന്നെങ്കില്‍ കാലിഫോര്‍ണിയാക്കുള്ള ഉരു ജിദ്ദ കടപ്പുറം വഴിയാക്കി നിന്നെ വന്നു കണ്ടിട്ടേ ഇങ്ങോട്ടുള്ള പത്തേമാരി പിടിക്കാന്‍ നില്‍ക്കുമായിരുന്നുള്ളൂ.. ???

    അടുത്ത വരവിന് അനക്ക് ഞമ്മളെ വക ഒരു ചെമ്പു കോയി ബിരിയാണി.. ഒറ്റ കണ്ടീഷന്‍ .. മൊത്തം ഇയ്യോറ്റയ്ക്ക് തിന്നണം.. ???

    ഇവിടെ ആ ലിങ്ക് കൊടുത്താല്‍ ചിലപ്പോ ഈ പോസ്റ്റ് മൊയ്ലുന്‍റെ കൊട്ടയില്‍ പോസ്റ്റാകും.. ??? അനക്കത് കൊടുക്കാം, അപ്പോ ഇജ്ജെന്നെ കൊടുക്കണം ഇവിടെ ???

    വീണ്ടും വീണ്ടും അഭിനന്ദനങ്ങള്‍.. ??????

    ഋഷി

    1. മിസ്റ്റർ പോഞ്ഞിക്കര ഇയ്യ് അതെങ്ങനെ അറിഞ്ഞു… ഞാൻ ആരോടും പറയാതെ രോമാഞ്ച കുഞ്ചുകനായി ഇടക്കിടെ ആണ് സൈറ്റ് ഓപ്പൺ ചെയ്തു നോക്കി നിൽക്കുകയായിരുന്നു ????

      അഭിനന്ദനങ്ങൾ ഒന്നും വേണ്ടാ.. പണ്ടും നീ എന്നെ ഇഴ കീറി മുറിച്ചു അഭിപ്രായം പറഞ്ഞിട്ടുണ്ട്.. ഇനിയും അത് പോലെ മതി.. നമ്മുടെ തെറ്റ് ചൂണ്ടി കാണിക്കാൻ ഒരാൾ എങ്കിലും ഉണ്ടേൽ മാത്രമേ അടുത്ത കഥ യിൽ ആ തെറ്റ് ഒഴിവാക്കാൻ പറ്റു ☺️☺️☺️☺️☺️ അത് കൊണ്ട് ന്റെ വിമർശനം ആണ് എനിക്ക് ബെസ്റ്റ് മോനെ ???

      പഴയ കഥ കൾ വായിച്ചു കൊണ്ടിരിക്കുന്നതിന് ഇടക്ക് വീണ്ടും ഒന്ന് പബ്ലിഷ് ചെയ്തത് ആയിരുന്നു ഇവിടെ ?? വേറെ ഒരു ദുരുദ്ദേശ്യവും ഇല്ല ????

      എന്നേലും നിന്നെ ഒരിക്കൽ നേരിട്ട് കാണാൻ ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ബോസ് ??

    2. ഇന്നലെ ഋഷി അയച്ചു തന്നപ്പോഴാ ഞാനും അറിഞ്ഞത്..ജാടയില്ലെങ്കിൽ കുറച്ചു ബിരിയാണി ഞമ്മക്കും തരുവോ ഋഷിവര്യാ.. അങ്ങെനെ ഈ കിളവാനും ഫേമസ് ആയി…??????

      ലെ നൗഫു കാക്കാ : ഒരു സെലിബ്രെറ്റിയെ ബഹുമാനിക്കാൻ പടിക്കേടാ…?????

      1. Cngrtz കാക്കാ?????

  3. മുത്തു

    ❤️❤️❤️

  4. നിധീഷ്

    ഈ കഥ ഇതിന് മുമ്പ് ഇവിടെ പോസ്റ്റ്‌ ചെയ്‌തതല്ലേ… ??

Comments are closed.