നിന്നെയും തേടി ??? [നൗഫു] 4883

“കണ്ണിൽ നിന്നും ഊർന്നിറങ്ങുന്ന തുള്ളികൾ നിങ്ങളിൽ നിന്നും മറക്കുവാൻ എത്രമാത്രം ഞാൻ ബുദ്ധിമുട്ടി…”

വൈശാഖിന്‍റെ കണ്ണുകളിലേക്ക് നോക്കികൊണ്ടു ഞാന്‍ പറഞ്ഞു നിര്‍ത്തി..

 

“ഇനി ഒന്നും പറയണ്ട… എനിക്ക് നിന്നെ ഇഷ്ട്ടമാണ്… നിന്‍റെ നിറം പോലെയല്ല നിന്‍റെ മനസ്സ് … നിനക്കു സ്നേഹിക്കാൻ ഉള്ള മനസ്സു മാത്രമേ ഉള്ളൂ എന്ന് എനിക്ക് ഇപ്പോഴറിയാം…”

വൈശാഖ് കൈ എന്‍റെ തോളിലൂടെയിട്ട് എന്നെ ചേർത്തിരുത്തി മറ്റേ കൈകൊണ്ടു എന്‍റെ കൈകളിൽ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…

 

 

——————<<<>>>————————-<<<>>>———————

 

 

കുറച്ച് ദിവസങ്ങൾക് ശേഷം..

 

“നിന്‍റെ ഡ്രീം നീ പൂർത്തിയാക്കണം…”

 

ജോലി കഴിഞ്ഞ് വീട്ടിലേക് തിരിച്ചെത്തിയ വൈശാഖ് എന്‍റെ കയ്യിൽ കുറച്ച് സാധനങ്ങൾ തന്നു കൊണ്ട് പറഞ്ഞു…

 

” നിന്‍റെ വിജയത്തിൽ നിന്‍റെ ഉയർച്ച കണ്ട് എനിക്ക് സന്തോഷിക്കണം… മറ്റുള്ളവർ ഞാൻ നിന്‍റെ ഭർത്താവ് ആണെന്ന് നിന്നിലൂടെ അറിയണം.. നീ എന്‍റെ ഭാര്യയാണെന്ന് അറിയുന്നത് പോലെ…”

 

എന്നെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു കൊണ്ട് വൈശാഖ് എന്‍റെ കണ്ണുകളിലേക്ക് പ്രേമപൂര്‍വം നോക്കി…

 

 

——————<<<>>>————————-<<<>>>———————

 

 

കുറച്ചു മാസങ്ങൾക് ശേഷം…

 

ടോക്യോ ഒളിമ്പിക്സ് വുമൺസ് ബോക്സിങ് ഫൈനൽ വേദി…

 

റഷ്യയും ഇന്ത്യയുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത് …

 

മത്സരം നടക്കുവാനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു…

 

 

ഇന്ത്യയെ പ്രതിനിധീകരിച്ച് ഞാനാണ് മത്സരിക്കുന്നത്…

 

ഫൈനൽ മത്സരം തുടങ്ങുവാനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നു..

112 Comments

  1. കിടു❤️???

  2. ???
    അഭിനന്ദനങ്ങള്‍ നൗഫു..???

    മലയാളത്തിലെ ഒരു മുന്‍നിര പ്രമുഖ മാധ്യമത്തിന്റ്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ഈ കഥ കണ്ടപ്പോള്‍ ശരിക്കും അഭിമാനം രോമാഞ്ചം എല്ലാം ഒഴുകിയൊഴുകി വന്നു.. ??? ഒരുപാട് രചനകള്‍ ഉണ്ടായിട്ടും ഇവിടെ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരെഴുത്തുകാരന്‍ എന്ന അവസ്ഥയില്‍ ഇതൊരു വലിയ നേട്ടം തന്നെയാണ്.. ??????

    നിന്നെ എത്ര അഭിനന്ദിച്ചാലാണ് മതി വരിക.. ???

    മെയ് 13നു ഓണ്‍ലൈനില്‍ വന്നത് ഇപ്പോ ഒരു സുഹൃത്ത് ലിങ്ക് അയച്ചു തന്നപ്പോഴാണ് ഞാനറിഞ്ഞത്..??? എന്നാപ്പിന്നെ ഒന്നു വിളംബരം ചെയ്യാമെന്ന് കരുതി ഇവിടെ നോക്കിയപ്പോ നീയിത് 12നു പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു.. ??? അപ്പോ എല്ലാം അറിഞ്ഞുകൊണ്ടായിരുന്നു അല്ലേ കോയാ?.. ന്നാലും ഒരുവാക്ക് അന്ന് തന്നെ പറഞ്ഞിരുന്നെങ്കില്‍ കാലിഫോര്‍ണിയാക്കുള്ള ഉരു ജിദ്ദ കടപ്പുറം വഴിയാക്കി നിന്നെ വന്നു കണ്ടിട്ടേ ഇങ്ങോട്ടുള്ള പത്തേമാരി പിടിക്കാന്‍ നില്‍ക്കുമായിരുന്നുള്ളൂ.. ???

    അടുത്ത വരവിന് അനക്ക് ഞമ്മളെ വക ഒരു ചെമ്പു കോയി ബിരിയാണി.. ഒറ്റ കണ്ടീഷന്‍ .. മൊത്തം ഇയ്യോറ്റയ്ക്ക് തിന്നണം.. ???

    ഇവിടെ ആ ലിങ്ക് കൊടുത്താല്‍ ചിലപ്പോ ഈ പോസ്റ്റ് മൊയ്ലുന്‍റെ കൊട്ടയില്‍ പോസ്റ്റാകും.. ??? അനക്കത് കൊടുക്കാം, അപ്പോ ഇജ്ജെന്നെ കൊടുക്കണം ഇവിടെ ???

    വീണ്ടും വീണ്ടും അഭിനന്ദനങ്ങള്‍.. ??????

    ഋഷി

    1. മിസ്റ്റർ പോഞ്ഞിക്കര ഇയ്യ് അതെങ്ങനെ അറിഞ്ഞു… ഞാൻ ആരോടും പറയാതെ രോമാഞ്ച കുഞ്ചുകനായി ഇടക്കിടെ ആണ് സൈറ്റ് ഓപ്പൺ ചെയ്തു നോക്കി നിൽക്കുകയായിരുന്നു ????

      അഭിനന്ദനങ്ങൾ ഒന്നും വേണ്ടാ.. പണ്ടും നീ എന്നെ ഇഴ കീറി മുറിച്ചു അഭിപ്രായം പറഞ്ഞിട്ടുണ്ട്.. ഇനിയും അത് പോലെ മതി.. നമ്മുടെ തെറ്റ് ചൂണ്ടി കാണിക്കാൻ ഒരാൾ എങ്കിലും ഉണ്ടേൽ മാത്രമേ അടുത്ത കഥ യിൽ ആ തെറ്റ് ഒഴിവാക്കാൻ പറ്റു ☺️☺️☺️☺️☺️ അത് കൊണ്ട് ന്റെ വിമർശനം ആണ് എനിക്ക് ബെസ്റ്റ് മോനെ ???

      പഴയ കഥ കൾ വായിച്ചു കൊണ്ടിരിക്കുന്നതിന് ഇടക്ക് വീണ്ടും ഒന്ന് പബ്ലിഷ് ചെയ്തത് ആയിരുന്നു ഇവിടെ ?? വേറെ ഒരു ദുരുദ്ദേശ്യവും ഇല്ല ????

      എന്നേലും നിന്നെ ഒരിക്കൽ നേരിട്ട് കാണാൻ ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ബോസ് ??

    2. ഇന്നലെ ഋഷി അയച്ചു തന്നപ്പോഴാ ഞാനും അറിഞ്ഞത്..ജാടയില്ലെങ്കിൽ കുറച്ചു ബിരിയാണി ഞമ്മക്കും തരുവോ ഋഷിവര്യാ.. അങ്ങെനെ ഈ കിളവാനും ഫേമസ് ആയി…??????

      ലെ നൗഫു കാക്കാ : ഒരു സെലിബ്രെറ്റിയെ ബഹുമാനിക്കാൻ പടിക്കേടാ…?????

      1. Cngrtz കാക്കാ?????

  3. മുത്തു

    ❤️❤️❤️

  4. നിധീഷ്

    ഈ കഥ ഇതിന് മുമ്പ് ഇവിടെ പോസ്റ്റ്‌ ചെയ്‌തതല്ലേ… ??

Comments are closed.