നിന്നെയും തേടി ??? [നൗഫു] 4956

എന്നെ ഇഷ്ടപ്പെട്ടില്ല എന്നുണ്ടെങ്കിൽ…

 

അത് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ..

 

ഞാൻ ഒഴിഞ്ഞു മാറി കൊടുക്കുമായിരുന്നല്ലോ…

 

ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു…

 

“നിന്നോട് അടുക്കണമെന്ന് മനസ്സിൽ തോന്നുമ്പോഴെല്ലാം എന്‍റെ മുന്നിലേക്ക് ആദ്യഭാര്യയുടെ മുഖം കയറിവരും… പിന്നെ നിന്നോട് മാത്രമല്ല… മുന്നില്‍ വരുന്ന എല്ലാ പെണ്ണുങ്ങളെ കാണുമ്പോഴും എനിക്കു ദേഷ്യം ഇരച്ചു കയറും…”

ദൂരെ കടലിലേക്ക് കണ്ണുനട്ട് കൊണ്ട് വൈശാഖ് പറഞ്ഞു തുടങ്ങി…

 

“അവൾ… എനിക്ക് ആരായിരുന്നു എന്ന് നിനക്ക് അറിയുമോ…”

 

ഇല്ലാ എന്ന രീതിയിൽ ഞാൻ തലയാട്ടി…

 

ആരും എന്നോട് അവളെ കുറിച്ച് പറഞ്ഞിരുന്നില്ല..

 

എന്തെങ്കിലും അവളുടേതായി കണ്ടെത്താൻ ഞാൻ ആ വീട് മുഴുവൻ അരിച്ചു പൊറുക്കിയിരുന്നു…

 

ഒന്നും കാണാൻ സാധിച്ചില്ല…

 

“എന്‍റെ രണ്ട് വർഷത്തെ പ്രണയം… അതായിരുന്നു അവൾ… എന്‍റെ രജനി… ഞങ്ങളുടെ കോളേജിൽ വെച്ചുള്ള പരിചയം.. അവൾ ഒന്നാം വർഷ വിദ്യാർത്ഥി യായിരുന്നു… പരിചയം വളരെ വേഗത്തിൽ വളർന്നു പ്രണയവും ഒളിച്ചോട്ടവുമായി…”

 

“മോൾക്ക്.., മൂന്നു വയസുള്ളപ്പോഴായിരുന്നു.. അവളിൽ പല മാറ്റങ്ങളും ഞാൻ കാണാൻ തുടങ്ങിയത്.. എന്നോട് സംസാരിക്കാൻ പോലും വിമുഖത ഉള്ളപോലെ… മോളെ പോലും ശ്രദ്ധിക്കാതെ മുഴുവൻ സമയവും ഫോണിൽ തന്നെ… എന്നിട്ടും ഞാനവളെ സംശയിച്ചില്ല എന്നുള്ളതായിരുന്നു സത്യം…”

 

“അവളെ എനിക്ക് അത്രക്ക് ഇഷ്ട്ടമായിരുന്നെടോ…”

അത് പറയുമ്പോള്‍ വൈശാഖിന്‍റെ ശബ്ദമിടറിയിരുന്നു…

112 Comments

  1. കിടു❤️???

  2. ???
    അഭിനന്ദനങ്ങള്‍ നൗഫു..???

    മലയാളത്തിലെ ഒരു മുന്‍നിര പ്രമുഖ മാധ്യമത്തിന്റ്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ഈ കഥ കണ്ടപ്പോള്‍ ശരിക്കും അഭിമാനം രോമാഞ്ചം എല്ലാം ഒഴുകിയൊഴുകി വന്നു.. ??? ഒരുപാട് രചനകള്‍ ഉണ്ടായിട്ടും ഇവിടെ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരെഴുത്തുകാരന്‍ എന്ന അവസ്ഥയില്‍ ഇതൊരു വലിയ നേട്ടം തന്നെയാണ്.. ??????

    നിന്നെ എത്ര അഭിനന്ദിച്ചാലാണ് മതി വരിക.. ???

    മെയ് 13നു ഓണ്‍ലൈനില്‍ വന്നത് ഇപ്പോ ഒരു സുഹൃത്ത് ലിങ്ക് അയച്ചു തന്നപ്പോഴാണ് ഞാനറിഞ്ഞത്..??? എന്നാപ്പിന്നെ ഒന്നു വിളംബരം ചെയ്യാമെന്ന് കരുതി ഇവിടെ നോക്കിയപ്പോ നീയിത് 12നു പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു.. ??? അപ്പോ എല്ലാം അറിഞ്ഞുകൊണ്ടായിരുന്നു അല്ലേ കോയാ?.. ന്നാലും ഒരുവാക്ക് അന്ന് തന്നെ പറഞ്ഞിരുന്നെങ്കില്‍ കാലിഫോര്‍ണിയാക്കുള്ള ഉരു ജിദ്ദ കടപ്പുറം വഴിയാക്കി നിന്നെ വന്നു കണ്ടിട്ടേ ഇങ്ങോട്ടുള്ള പത്തേമാരി പിടിക്കാന്‍ നില്‍ക്കുമായിരുന്നുള്ളൂ.. ???

    അടുത്ത വരവിന് അനക്ക് ഞമ്മളെ വക ഒരു ചെമ്പു കോയി ബിരിയാണി.. ഒറ്റ കണ്ടീഷന്‍ .. മൊത്തം ഇയ്യോറ്റയ്ക്ക് തിന്നണം.. ???

    ഇവിടെ ആ ലിങ്ക് കൊടുത്താല്‍ ചിലപ്പോ ഈ പോസ്റ്റ് മൊയ്ലുന്‍റെ കൊട്ടയില്‍ പോസ്റ്റാകും.. ??? അനക്കത് കൊടുക്കാം, അപ്പോ ഇജ്ജെന്നെ കൊടുക്കണം ഇവിടെ ???

    വീണ്ടും വീണ്ടും അഭിനന്ദനങ്ങള്‍.. ??????

    ഋഷി

    1. മിസ്റ്റർ പോഞ്ഞിക്കര ഇയ്യ് അതെങ്ങനെ അറിഞ്ഞു… ഞാൻ ആരോടും പറയാതെ രോമാഞ്ച കുഞ്ചുകനായി ഇടക്കിടെ ആണ് സൈറ്റ് ഓപ്പൺ ചെയ്തു നോക്കി നിൽക്കുകയായിരുന്നു ????

      അഭിനന്ദനങ്ങൾ ഒന്നും വേണ്ടാ.. പണ്ടും നീ എന്നെ ഇഴ കീറി മുറിച്ചു അഭിപ്രായം പറഞ്ഞിട്ടുണ്ട്.. ഇനിയും അത് പോലെ മതി.. നമ്മുടെ തെറ്റ് ചൂണ്ടി കാണിക്കാൻ ഒരാൾ എങ്കിലും ഉണ്ടേൽ മാത്രമേ അടുത്ത കഥ യിൽ ആ തെറ്റ് ഒഴിവാക്കാൻ പറ്റു ☺️☺️☺️☺️☺️ അത് കൊണ്ട് ന്റെ വിമർശനം ആണ് എനിക്ക് ബെസ്റ്റ് മോനെ ???

      പഴയ കഥ കൾ വായിച്ചു കൊണ്ടിരിക്കുന്നതിന് ഇടക്ക് വീണ്ടും ഒന്ന് പബ്ലിഷ് ചെയ്തത് ആയിരുന്നു ഇവിടെ ?? വേറെ ഒരു ദുരുദ്ദേശ്യവും ഇല്ല ????

      എന്നേലും നിന്നെ ഒരിക്കൽ നേരിട്ട് കാണാൻ ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ബോസ് ??

    2. ഇന്നലെ ഋഷി അയച്ചു തന്നപ്പോഴാ ഞാനും അറിഞ്ഞത്..ജാടയില്ലെങ്കിൽ കുറച്ചു ബിരിയാണി ഞമ്മക്കും തരുവോ ഋഷിവര്യാ.. അങ്ങെനെ ഈ കിളവാനും ഫേമസ് ആയി…??????

      ലെ നൗഫു കാക്കാ : ഒരു സെലിബ്രെറ്റിയെ ബഹുമാനിക്കാൻ പടിക്കേടാ…?????

      1. Cngrtz കാക്കാ?????

  3. മുത്തു

    ❤️❤️❤️

  4. നിധീഷ്

    ഈ കഥ ഇതിന് മുമ്പ് ഇവിടെ പോസ്റ്റ്‌ ചെയ്‌തതല്ലേ… ??

Comments are closed.