ഇനിയും അവിടെ ഇരിക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നിത്തുടങ്ങിയപ്പോഴാണ്…
മോൾക്ക് എട്ടു വയസ്സായപ്പോൾ ഞാൻ ആ വീട്ടില്‍ നിന്നും ഇറങ്ങാന്‍ തീരുമാനിച്ചത്…
ഞാനിറങ്ങാനായി ഒരുങ്ങിയപ്പോൾ പോലും അയാളെന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ല… എന്നെ തടഞ്ഞില്ല…
എന്‍റെ പേരെങ്കിലും ഒന്ന് വിളിച്ചിരുന്നെങ്കിൽ…
ഞാൻ അവിടെത്തന്നെ നിന്നേനെ…
——————<<<>>>————————-<<<>>>———————
ആ ഓട്ടോയിലിരുന്ന് ഓരോന്നാലോചിച്ച് എന്‍റെ കണ്ണുകൾ നിറഞൊഴുകാന്‍ തുടങ്ങിയിരുന്നു…
പെട്ടെന്നാ ഓട്ടോ ഒരു കുലുക്കത്തോടെ ബ്രെക് ചെയ്തു നിർത്തി…
ഞാൻ നോക്കിയപ്പോൾ വൈശാഖിന്‍റെ കാർ ഓട്ടോ യുടെ മുന്നിലായി നിർത്തിയിട്ടുണ്ട്…
“ഇറങ്ങ്… വന്നു കാറില്‍ കേറ്… ”
വൈശാഖ് കാറിൽ നിന്നും ഇറങ്ങി വന്ന് എന്നോട് പറഞ്ഞു…
എന്തു ചെയ്യണമെന്നറിയാതെ ഞാനവിടെത്തന്നെ ഇരുന്നു…
“ഹലോ… എന്താണ് ചേട്ടായി ഇത്… യാത്ര പോകുന്ന ആളെ വഴിയിൽ തടഞ്ഞു തടഞ്ഞു നിർത്തി തട്ടി കൊണ്ട് പോകാനുള്ള പരിപാടിയാണോ…”
“എന്‍റെ പേടിച്ചിരിക്കുന്ന മുഖം കണ്ട് ഓട്ടോ ഡ്രൈവർ വൈശാഖിനോട് ചൂടായി…”
“മിസ്റ്റർ… ഇതെന്‍റെ ഭാര്യയാണ്… എന്നോടുള്ള പിണക്കത്തിന്‍റെ പേരിൽ വീട്ടിൽ നിന്നും ഇറങ്ങി വന്നതാണ്…”
“എന്താണ് പെങ്ങളെ ഇത്.. എന്തെങ്കിലും പറയുമ്പോഴേക്കും വീട്ടിൽ ഇറങ്ങിപ്പോവുകയും ചെയ്യേണ്ടത്..പിണക്കങ്ങൾ അവിടെ തന്നെ തീർക്കണ്ടേ… പെങ്ങള് സാറിന്‍റെ കൂടെ ചെല്ലിന്ന്.. പരസ്പരം പറഞ്ഞു തീർക്കാൻ പറ്റുന്നതാണെങ്കിൽ പെട്ടെന്ന് തന്നെ തീർക്കുക..”
മടിയോടെയാണെങ്കിലും ഞാനാ ഓട്ടോയിൽ നിന്നും ഇറങ്ങി..
കിടു❤️???
???
അഭിനന്ദനങ്ങള്‍ നൗഫു..???
മലയാളത്തിലെ ഒരു മുന്‍നിര പ്രമുഖ മാധ്യമത്തിന്റ്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ഈ കഥ കണ്ടപ്പോള്‍ ശരിക്കും അഭിമാനം രോമാഞ്ചം എല്ലാം ഒഴുകിയൊഴുകി വന്നു.. ??? ഒരുപാട് രചനകള്‍ ഉണ്ടായിട്ടും ഇവിടെ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരെഴുത്തുകാരന്‍ എന്ന അവസ്ഥയില്‍ ഇതൊരു വലിയ നേട്ടം തന്നെയാണ്.. ??????
നിന്നെ എത്ര അഭിനന്ദിച്ചാലാണ് മതി വരിക.. ???
മെയ് 13നു ഓണ്‍ലൈനില്‍ വന്നത് ഇപ്പോ ഒരു സുഹൃത്ത് ലിങ്ക് അയച്ചു തന്നപ്പോഴാണ് ഞാനറിഞ്ഞത്..??? എന്നാപ്പിന്നെ ഒന്നു വിളംബരം ചെയ്യാമെന്ന് കരുതി ഇവിടെ നോക്കിയപ്പോ നീയിത് 12നു പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു.. ??? അപ്പോ എല്ലാം അറിഞ്ഞുകൊണ്ടായിരുന്നു അല്ലേ കോയാ?.. ന്നാലും ഒരുവാക്ക് അന്ന് തന്നെ പറഞ്ഞിരുന്നെങ്കില്‍ കാലിഫോര്‍ണിയാക്കുള്ള ഉരു ജിദ്ദ കടപ്പുറം വഴിയാക്കി നിന്നെ വന്നു കണ്ടിട്ടേ ഇങ്ങോട്ടുള്ള പത്തേമാരി പിടിക്കാന്‍ നില്‍ക്കുമായിരുന്നുള്ളൂ.. ???
അടുത്ത വരവിന് അനക്ക് ഞമ്മളെ വക ഒരു ചെമ്പു കോയി ബിരിയാണി.. ഒറ്റ കണ്ടീഷന്‍ .. മൊത്തം ഇയ്യോറ്റയ്ക്ക് തിന്നണം.. ???
ഇവിടെ ആ ലിങ്ക് കൊടുത്താല്‍ ചിലപ്പോ ഈ പോസ്റ്റ് മൊയ്ലുന്‍റെ കൊട്ടയില്‍ പോസ്റ്റാകും.. ??? അനക്കത് കൊടുക്കാം, അപ്പോ ഇജ്ജെന്നെ കൊടുക്കണം ഇവിടെ ???
വീണ്ടും വീണ്ടും അഭിനന്ദനങ്ങള്‍.. ??????
ഋഷി
മിസ്റ്റർ പോഞ്ഞിക്കര ഇയ്യ് അതെങ്ങനെ അറിഞ്ഞു… ഞാൻ ആരോടും പറയാതെ രോമാഞ്ച കുഞ്ചുകനായി ഇടക്കിടെ ആണ് സൈറ്റ് ഓപ്പൺ ചെയ്തു നോക്കി നിൽക്കുകയായിരുന്നു ????
അഭിനന്ദനങ്ങൾ ഒന്നും വേണ്ടാ.. പണ്ടും നീ എന്നെ ഇഴ കീറി മുറിച്ചു അഭിപ്രായം പറഞ്ഞിട്ടുണ്ട്.. ഇനിയും അത് പോലെ മതി.. നമ്മുടെ തെറ്റ് ചൂണ്ടി കാണിക്കാൻ ഒരാൾ എങ്കിലും ഉണ്ടേൽ മാത്രമേ അടുത്ത കഥ യിൽ ആ തെറ്റ് ഒഴിവാക്കാൻ പറ്റു ☺️☺️☺️☺️☺️ അത് കൊണ്ട് ന്റെ വിമർശനം ആണ് എനിക്ക് ബെസ്റ്റ് മോനെ ???
പഴയ കഥ കൾ വായിച്ചു കൊണ്ടിരിക്കുന്നതിന് ഇടക്ക് വീണ്ടും ഒന്ന് പബ്ലിഷ് ചെയ്തത് ആയിരുന്നു ഇവിടെ ?? വേറെ ഒരു ദുരുദ്ദേശ്യവും ഇല്ല ????
എന്നേലും നിന്നെ ഒരിക്കൽ നേരിട്ട് കാണാൻ ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ബോസ് ??
ഇന്നലെ ഋഷി അയച്ചു തന്നപ്പോഴാ ഞാനും അറിഞ്ഞത്..ജാടയില്ലെങ്കിൽ കുറച്ചു ബിരിയാണി ഞമ്മക്കും തരുവോ ഋഷിവര്യാ.. അങ്ങെനെ ഈ കിളവാനും ഫേമസ് ആയി…??????
ലെ നൗഫു കാക്കാ : ഒരു സെലിബ്രെറ്റിയെ ബഹുമാനിക്കാൻ പടിക്കേടാ…?????
Cngrtz കാക്കാ?????
❤️❤️❤️
ഈ കഥ ഇതിന് മുമ്പ് ഇവിടെ പോസ്റ്റ് ചെയ്‌തതല്ലേ… ??