ഇന്ന് പെയ്ത ചെളിയിൽ …. [പാക്കു പാക്കരൻ] 61

‌സുധാകരേട്ടന്റെ ഒച്ച കേട്ടപ്പോൾ നാണം വന്നിട്ട് പട്ടികൾ തിരിച്ചു പോയി…!

“ ശ്ശോ….. ഇയ്യാളിവിടെ ണ്ടാർനോ..

എന്നാ പറയും … ചങ്ങായി …”” മൂന്നാളും

മുട്ടി നിന്ന് കുശുകുശുത്തു.. ആലിന്റെ

ചുവട്ടിൽ നിഴല് പോലെ കാണം നിലാ

വെട്ടത്തിൽ ഒടിയന്റെ പോസ്റ്ററ് പോലെ

സുധാകരേട്ടൻ..!!. മുണ്ട് തലവഴി പുതച്ച്

നിൽക്കുന്നു!

“ ഹ….ഹ….ഹ….” സുധാകരേട്ടൻ പൊട്ടി

പൊട്ടിച്ചിരിച്ചു.

“മം.. ഹം ഹം…” പേടിച്ച് മുള്ളാൻ മുട്ടി

നിൽക്കുമ്പോഴും ജാഫു സുകുമാരന്റെ

അയ്യോ പാവം ചിരി ചിരിച്ചു. അതവന്റെ

സ്ഥിരം പരുപാടിയാണ്. സ്കൂളിൽ വെച്ച്

ഫിസിക്സ്‌ മാഷ് വടിയെടുത്ത് തേരാ പാരാ നടന്ന് വെളിച്ചപ്പാടായി നിർമാല്യം കളിച്ച് നിൽക്കുമ്പോൾ സൈക്കിളിന്റെ കാറ്റഴിച്ച് വിട്ട പോലെ ജാഫു നിന്നിങ്ങനെ ചിരിക്കും…..‘മക്ക് മഹും.. എന്ന മൂളല് കേട്ട് ഓടി വന്ന് മാഷ് അവന്റെ തുടയിൽ നല്ല കട്ടിയിൽ വീക്കും…..ചന്തിക്ക് മൂന്നെണ്ണം എന്ന മിനിമം കൂടി ചേർത്ത് അങ്ങനെ അഞ്ചെണ്ണം എങ്കിലും കണക്ക് കൂട്ടി ജാഫു വാങ്ങിക്കാറുണ്ട് പല പല ദിവസങ്ങളിലും. അന്ന് മറ്റേ സർവ്വശിക്ഷാ അഭയാൻ ഒന്നും തുടങ്ങി വരാത്തത് കൊണ്ട് പല കുരുപ്പ് മാഷ്മ്മാർക്കും ഇമ്മാതിരി ശിക്ഷാഭയാൻ പരിപാടി സ്ഥിരം അഭയം ആയിരുന്നല്ലോ.!

ചൂരലുള്ള മാഷ്മ്മാരെക്കാൾ പുലർച്ചെ

മൂന്നു മണിക്കുള്ള സുധാകരേട്ടന്റെ ഈ

നാടനടിച്ചുള്ള നാടനടി കിട്ടിയാൽ.. പിന്നെ എണീറ്റ് നടക്കുമോന്നറിയാത്തത് കൊണ്ട്

ജാഫുവിന്റെ വായ പൊത്തിപ്പിടിച്ച് അവര്

മൂന്നാളും കെട്ടിപിടിച്ച് മന്ദം മന്ദം ഇരുട്ട്

Updated: August 10, 2021 — 11:12 pm

2 Comments

  1. നിധീഷ്

    ????

  2. ❤️❤️❤️

Comments are closed.