ജാഫുവിന്റെ ചാണകമൊഴികളുടെ
പരിഭാക്ഷയിലൊന്നും ശ്രദ്ധിക്കാതെ
അരവിന്ദൻ ഒരു കല്ലെടുത്ത് നേരെ വയലിലേക്ക് പൊക്കിയെറിഞ്ഞു…..
““സെവാഗ് മുട്ടി നിന്നില്ലെങ്കിലെന്നാ
ദ്രാവിഡ് മുട്ടുന്നുണ്ടല്ലോ”” ജാഫുവിന്റെ
പാന്റിലെ ചാണകത്തുള്ളികൾ കമ്യൂണിസ്റ്റ് പച്ച പറിച്ചു തുടച്ച് കൊടുത്ത് വിൻസെന്റ്
‘ചന്ദനലേപ സുഗന്ധം ‘ പാടാൻ നോക്കി.!
““ങ്ഹാ… ആ ദ്രാവിഡ് മുട്ടി മുട്ടി അങ്ങനെ
ഒള്ള ബോളും തീർത്ത്.”” അരവിന്ദൻ അത്
പറഞ്ഞ് തീരുമ്പോഴേക്കും രണ്ട് പട്ടികൾ
വയലിൽ നിന്ന് കുരച്ചു കൊണ്ട് വന്നു..!
അവനെറിഞ്ഞ കല്ല് ചെന്ന് വീണതിന്
ചോദിക്കാൻ വന്നതാണവർ..!
“ ഈ … പട്ടിക്കൊക്കെ വീട്ടിപ്പോയി
കിടന്നു ടെ …പോടാ..” അരവിന്ദൻ വിറച്ച് കൊണ്ട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു….
“യാ….രെ ……. ഡാ … എന്നെ പട്ടീന്ന്
വിളിച്ചേ…”” കുറച്ചപ്പുറം ആൽച്ചുവട്ടിൽ
നിന്ന് സുധാകരേട്ടന്റെ ശബ്ദം!
????
❤️❤️❤️