കണ്ണട ചോദിക്കുന്നത് കേട്ട് പെട്ടന്നൊന്ന് അന്ധാളിച്ചെങ്കിലും രക്ഷപെട്ടെന്ന് കരുതി
അയാളടിച്ച നാടന് രണ്ട് സ്തുതി ചൊല്ലി
വിൻസെന്റ് നെറ്റിയിൽ കുരിശ് വരച്ചു….!
“ഞങ്ങള്… കളി കാണാൻ പോയതാ
സുധാകരേട്ടാ…”” അരവിന്ദൻ വീണ്ടും..!!
ഹോ… നശിപ്പിച്ചു.!! ആൽത്തറ കഴിഞ്ഞു
കിട്ടി എന്ന് വിചാരിച്ചതായിരുന്നു.. ജാഫു
അവന്റെ പെരുവിരല് നോക്കി ചവിട്ടി!
“ക്ക് ഹ്..യ്യാ..” അരവിന്ദൻ പട്ടി മുള്ളുന്നത്
പോലെ കാല് പൊക്കി.
“ചെലക്കാണ്ടിരിയെടാ പന്നി” ജാഫറവന്റെ
ചെവി കടിച്ചു തിന്നു.
“ങ്ങാ..ക്ക… ഹ…ഹാ..ഹി”” സുധാകരേട്ടൻ
കണ്ണട മറന്ന് അവർക്ക് ചിരിയഭിക്ഷേകം
കൊടുത്തു… ……….ദൈവമേ പടച്ചോനെ
കർത്താവേ…അയാളിനിയൊന്നും ഇവിടെ
ചോദിക്കരുതേ.. മൂന്നാളും ചുമ്മാ നേരെ
മേലോട്ട് നോക്കി.
““കത്തികൾ വെള്ളിടി വെട്ടും നാദം..
ചില്ലുകളൊടിഞ്ഞു ചിതറും നാദം
????
❤️❤️❤️