ഇനിയെന്തും സംഭവിക്കാം…! അരവിന്ദന്റെ
കോളറിൽ പിടിച്ച് വലിച്ച് ചുമ്മാ ധൈര്യം
അഭിനയിച്ചു നിന്നു! പാതിരാത്രി കഴിഞ്ഞ്
ഓരിയിടുന്ന ജീവിയോട് ആണ് അവന്റെ
കുശലം ചോദിക്കൽ!! അനങ്ങാതെയങ്ങ്
നടന്ന് പോയിട്ട് ആൽത്തറയും കഴിഞ്ഞു
കിട്ടീട്ട് ഒറ്റ ഓട്ടം ഓടാമായിരുന്നു…….! എന്ന്
കണക്ക് കൂട്ടി പതുങ്ങി വന്നതായിരുന്നു..!!
“ങ്ങാഹ്.. നിങ്ങളോ….” സുധാകരേട്ടൻ
അവരെ നോക്കി പതിവ് തല കുലുക്കി അഭിവാദ്യം ചെയ്തു.! ….അയൽപക്കം
പയ്യൻസിനോടുള്ള പകൽ സ്നേഹം മുഴുവൻ കാണിച്ച് കൊണ്ട് ആ മൂന്ന് മണി രാത്രിയിൽ ചിരിക്കുന്നു! ……തൊട്ട് മുൻപ്
നടന്നത് മറന്ന് പോയിരിക്കുന്നു…!! പക്ഷെ
ഒടിയന്റെ ഉടുമുണ്ടിന്റെ താഴെ ഒരു കത്തി
കയ്യിൽ തിളങ്ങുന്നുണ്ട്!
“രക്തം ചിന്തിയ കാഴ്ചകൾ കാണാം..
പൊട്ടാ മദ്യക്കുപ്പികൾ കാണാം”” വീണ്ടും
ലൈവ് കട്ടാക്കി അയാള് ചന്ദ്രനെ നോക്കി
????
❤️❤️❤️