ലക്ഷ്യമാക്കി തുറിച്ച് നോക്കിക്കൊണ്ടാണ്
പുലമ്പുന്നത്….! മുന്നാളും മുഖത്ത് നോക്കി
ചിരിക്കണോ കരയണോ ഓടണോ എന്ന
അവസ്ഥയിൽ…. തോളത്ത് കയ്യിട്ട് ചേർന്ന്
നടന്നു.
“”അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ …
തുളച്ചു ഞാൻ വരുന്നിതാ ഇന്നീ നിമിഷം”
ചന്ദ്രനെ നോക്കി കൈ ചൂണ്ടി വിളിച്ചു
കൂവുന്നതിനിടയിൽ കലാഭവൻ മണിയുടെ
ചിരി നരേന്ദ്രപ്രസാദിന്റെ വായിൽ കയറി
വരുന്നത് പോലുള്ള ഒരു നീണ്ട ചിരി ഓരോ
വരി തീരുമ്പോഴും ഉച്ചത്തിൽ പുറത്തേക്ക്
വിടുന്നുണ്ട്. അത് കേട്ട് പട്ടികൾ തലകൾ പൊക്കി കളിയാക്കി മുറുമുറുക്കുന്നുണ്ട്!
ശ്രുതി പോയിട്ട് വരി പോലും ശരിയല്ലന്ന്
പട്ടിക്ക് വരെയറിയാം. അല്ലെങ്കിലും ആ
പാട്ടിന് വരികളാണല്ലോ ജീവൻ! പക്ഷേ
ഭാവം കറക്ടാണ്.. ആ ഭാവം കേട്ടിട്ടാണ്
വിരഹകാമുകർ വെള്ളമടിച്ച് പലപ്പോഴും
????
❤️❤️❤️