ആ നക്ഷത്രം ഞാൻ ആയിരുന്നു [SANU] 162

ആ നക്ഷത്രം ഞാൻ ആയിരുന്നു

Author : SANU

 

വീടിനു തെക്കുപുറത്തുള്ള ഞാവൽ മരത്തിൽ നിന്നും അതിരാവിലെ പക്ഷികളുടെ ശബ്ദം കേൾക്കാം ഇന്നും ഞാൻ ഉണർന്നത് അവറ്റകളുടെ ശബ്ദം കേട്ടിട്ടാണ് നല്ല രസമാണ് അത് കേട്ടുകൊണ്ടിരിക്കാൻ ഞാൻ കിടക്കപ്പായിൽ നിന്നും ചാടി എഴുനേറ്റു നാളെയാണ് ക്രിസ്റ്മസ് ഇന്നാണ് ത്രേസ്യാമ്മക്ക് നക്ഷത്രം വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞിരുന്നത് നക്ഷത്രം കൊടുത്തില്ലെങ്കിൽ ത്രേസ്യാമ്മ പിണങ്ങും ഇതൊന്നും വാങ്ങിക്കൊടുക്കാൻ ത്രേസ്യാമ്മക്ക് ആരും ഇല്ല മോനും മകളും ലില്ലി മോളും ഒരു ആക്‌സിഡന്റിൽ മരിച്ചതിൽ പിന്നെ മൂപര് എന്നും ഒറ്റക്കാണ് എല്ലാര്ക്കും പേടിയാണ് ത്രേസ്സ്യാമ്മയെ ആരും കൂട്ടുകൂടാൻ പോവില്ല മക്കൾ മരിച്ചതിൽ പിന്നെ പ്രാന്തനെന്ന എല്ലാരും പറയണേ പക്ഷെ എനിക്ക് വല്യ ഇഷ്ട ത്രേസ്യാകൊച്ചിനെ അതുപോലെ എന്നോടും എന്നെ ഇപ്പോഴും ചക്കി എന്ന വിളിക്ക ആ വിളി കേൾക്കുമ്പോൾ ഞാൻ ഓടി അടുത്ത് ചെല്ലും അതുകൊണ്ട് തന്നെ എന്റെ അപ്പയും അമ്മയും എന്നെ വഴക്കു പറയുകേം അടിക്കുകേം ചെയ്യും ന്നാലും അവരുടെ കണ്ണ് വെട്ടിച്ചു ഞാൻ അടുത്ത ചെല്ലാറുണ്ട് ഇടക്ക് ഞാൻ ത്രേസ്യാകൊച്ചെന്ന വിളിക്ക അപ്പൊ ആ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുക്കും നല്ല ചന്ദം ആണ് അത് കാണാൻ ക്രിസ്ത്മസ് രാവിന്റെ ബാക്കിയും ബഹളവും ഒക്കെ കേള്കുന്നുണ്ട് അമ്മച്ചി അടുക്കളേല് വട്ടയപ്പവും കറിയും ഉണ്ടാക്കാൻ ഉള്ള തിരക്കിൽ ആണ് ഞാൻ പതിയെ ‘അമ്മ കാണാതെ എന്റെ കാശ് കുടുക്ക എടുത്ത് പൊട്ടിച്ചു അധികം ഒന്നും ഉണ്ടായിരുന്നില്ല എണ്ണിപ്പെറുക്കി എടുത്തപ്പോൾ ൨൦ രൂപ ഉണ്ടായിരുന്നുള്ളു പീടികയിൽ പോയി വരുമ്പോൾ മിട്ടായി വാങ്ങിക്കാതെ എടുത്തു വെച്ച പൈസയാണ് അത് അതാണ് എന്റെ സമ്പാദ്യം ൨൦ രൂപയുമായി ഞാൻ വെച്ച് പിടിച്ചു നേരെ വർഗീസേട്ടന്റെ കടയിലേക്ക് മനസ് മുഴുവൻ നക്ഷത്രം ആയിരുന്നു ൨൦ രൂപ വർഗീസേട്ടന് നേരെ നീട്ടികൊണ്ടു നക്ഷത്രം വേണമെന്ന് പറഞ്ഞു മറുപടി കേട്ടപ്പോൾ എനിക്ക് വല്യ സങ്കടം ആയി ൧൦൦ രൂപ ആണത്രേ വില നിരാശയോടെ ഞാൻ തിരികെ നടന്നു ത്രേസ്യാമ്മയോടു ഇനി എന്ത് പറയും,അപ്പയോടു പൈസ ചോദിച്ചപ്പോൾ തല്ലു കിട്ടാഞ്ഞത് ഭാഗ്യം നേരം ഇരുട്ടി തുടങ്ങി ആ ഇരുട്ടിൽ അപ്പുറത്തെ വീടുകളിൽ തൂകി ഇട്ടിരുന്ന പല നിറങ്ങളിലുള്ള നക്ഷത്രങ്ങൾ കാണാനുണ്ട് പക്ഷെ ത്രേസ്യമ്മയുടെ വീട് മാത്രം അരണ്ട കിടക്കുന്നു ,’അമ്മ കാണാതെ ഒളിപ്പിച്ചു വെച്ച വട്ടയപ്പവും കറിയും ആയി ഞൻ നേരെ നടന്നു ത്രസ്യാമ്മയുടെ അടുത്തേക്ക് കൈയിൽ നക്ഷത്രം ഇല്ലാതിരുന്നതിന്റെ വ്യാധി ഉണ്ടായിരുന്നു എനിക്ക് ,,ദേ ഇരിക്കുന്നു ത്രേസ്യാമ്മ ഉമ്മറത്തു വല്യ ചന്ദനം ഒന്നല്ല ഇന്ന് ആ മുഖം കാണാൻ കൈയിൽ ഉണ്ടാർന്ന ഉണ്ണിയേശുവിനെയും പുൽക്കൂടും ഉമ്മറത്തേക്ക് വെച്ച് മെഴുകുതിരി കത്തിച്ചു വെച്ച് ,മടിക്കുത്തിൽ നിന്നും വട്ടയപ്പം എടുത്തു വായിലേക്ക് വെച്ച് കൊടുത്തു ,പെട്ടാണ് ഒരൊറ്റ ചോദ്യം എവിടെയായിരുന്നു ഇത്രേം നേരം ..എന്നെ ചേർത്ത് പിടിച്ചു നെഞ്ചിലേക്ക് മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ യേശുവിന്റെ കണ്ണിൽ നിന്നും ഒഴുകുന്ന ചോരത്തുള്ളികൾക്കു വല്ലാത്ത തിളക്കം ഞാൻ ത്രേസ്യാമ്മയെ വാരിപ്പുണർന്നു ആ നെഞ്ചിടിപ്പിൽ എനിക്ക് കേൾക്കാമായിരുന്നു ഞാൻ ആണ് ആ നക്ഷത്രം എന്ന് ….

Updated: October 14, 2021 — 10:41 am

21 Comments

  1. കുറഞ്ഞ വരികൾക്കുള്ളിൽ മനോഹരമായ അവതരണം.. എത്ര എഴുതുന്നു എന്നല്ല എന്ത് എഴുതുന്നു എന്നതാണ് പ്രധാനം.. നല്ല ശൈലിയാണ്.. ഇനിയും എഴുതുക.. ആശംസകൾ sanu??

    1. TNX MANU

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤

  3. Nannayittund…

  4. കൊള്ളാം വളരെ നന്നായിട്ടുണ്ട് ഈ ചെറുകഥ ഇനിയും ഇതിലും മികച്ച കഥ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ
    എന്ന്
    സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. THNX DEAR

  5. ??????????????????????❤️❤️??❤️??????????

    1. TNX BRO

  6. ??????????????????

  7. ഒരു രക്ഷേം ഇല്ല.. സൂപ്പർ ഇനിയും എഴുതണം

  8. കർത്താവേ എന്തൊരെഴുത്ത്, പറയാൻ വാക്കുകൾ ഇല്ലാ ???

  9. Nalla writing bro ishtayi 1 pagil thanne orupadu snehavum valasalyavum kke kanan patti ❤️

    1. THANKS BROTHER

Comments are closed.