ആദ്യാനുരാഗം 2 [Hyper Maax] 134

Views : 3907

ഭഗവതിക്ക് മുൻപിൽ കണ്ണടച്ച് തൊഴുത് പരിഭവം പറയുന്ന ആ കുറുമ്പുള്ള മുഖം കണ്ടപ്പോൾ അതിരില്ലാത്ത പ്രണയം എനിക്ക് അവളോട് തോന്നി.

“” അളിയാ നിങ്ങൾ തമ്മിൽ എന്തൊരു മനപൊരുത്തം ആണ് അല്ലെങ്കിൽ ഇന്നത്തെ ഡ്രസ്സ് വരെ വരെ ഒരേ കളറിൽ ആയിരിക്കില്ലല്ലോ””. ആൽബി പറഞ്ഞപ്പോഴാണ് അവളുടെ മുഖത്ത് നിന്നും കണ്ടെടുത്ത്  വേഷത്തിൽ ഞാൻ ശ്രദ്ധിച്ചത്.

അന്ന് ടെക്സ്റ്റൈൽ ഷോപ്പിൽ വെച്ച് വെച്ച് അവൾക്ക് ഞാൻ സെലക്ട് ചെയ്ത അതേ ചുരിദാർ ആയിരുന്നു അവളുടെ വേഷം.
ലൈറ്റ് ഗ്രീൻ കളർനോടൊപ്പം നീല ബോർഡർ വർക്ക് ഉള്ള ചുരിദാർ അവൾക്ക് കൂടുതൽ ഭംഗി നൽകി.

മുഖത്ത് ചെറിയ പരിഭവ ഭാവത്തോടുകൂടി ഭഗവതിയോട് പരിഭവം പറയുന്ന അവളെ കണ്ടപ്പോൾ എനിക്ക് ചെറിയ പുഞ്ചിരിയാണ് വന്നത്. ആൽബി എൻറെ അടുത്ത് വന്ന് പതിയെ പറഞ്ഞു
“” അളിയാ പൊക്കി പറയുന്നതല്ല സത്യമായിട്ടും നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാണ് കേട്ടോ””
അവൻ പറഞ്ഞത് മനസ്സിൽ തട്ടി തന്നെയാണെന്ന് എനിക്കുറപ്പായിരുന്നു എങ്കിലും അവന് ഒരു മറുപടി കൊടുക്കാൻ എനിക്ക് കഴിയില്ലായിരുന്നു കാരണം എൻറെ ശ്രദ്ധ മുഴുവൻ അവളിൽ ആയിരുന്നു എന്നതായിരുന്നു സത്യം.

ഭഗവതിയോട് തൊഴുതു പ്രാർത്ഥിച്ച് നന്ദി പറയുമ്പോഴും എൻറെ നോട്ടം അവളിൽ തന്നെയായിരുന്നു.  മറ്റൊരാളുടെ സമീപനം അറിഞ്ഞതിനാൽ ആയിരിക്കണം അവൾ തല ചരിച്ചു കൊണ്ട് അടുത്തുള്ള എന്നെ നോക്കി.

ഞങ്ങളുടെ രണ്ടുപേരുടെയും നോട്ടം ഒരേസമയം ആയതിനാൽ ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി. എനിക്കേറ്റവും പ്രിയപ്പെട്ട അവളുടെ നീലക്കണ്ണുകളിൽ തന്നെയായിരുന്നു എൻറെ നോട്ടം. പക്ഷേ ആ സമയം അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്ന ഭാവം സന്തോഷമായിരുന്നു. അതിനർത്ഥം എന്നെ അവൾ ഇവിടെ പ്രതീക്ഷിച്ചിരുന്നു എന്നാണോ?. ആ കണ്ണുകളിൽ പ്രതീക്ഷിക്കാതെയുള്ള കണ്ടുമുട്ടൽ ഉള്ള സന്തോഷം അല്ലേ ഞാൻ കണ്ടത് അത് അത് അല്ലെങ്കിൽ കൂടി അതേ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

പെട്ടെന്ന് തന്നെ അവൾ നോട്ടം മാറ്റി ഒന്നു വലം വെച്ച്  മൂർത്തികളെ എല്ലാം തൊഴുത് ഞങ്ങളുടെ അടുത്തു നിന്നും മാറി. ഞാനും ആൽബിയും  തൊഴുതു പ്രാർത്ഥിച്ച് പ്രസാദം വാങ്ങി തിരിച്ചിറങ്ങി.

ബൈക്കിന്റെ സൈഡ് മിററിൽ കൂടി നോക്കി ചന്ദനം തേടുമ്പോഴാണ് അവൾ തൊഴുത് ഇറങ്ങിയത് . കണ്ണാടിയിൽ നിന്നും മുഖം എടുത്തു ഞാൻ അവളെ നോക്കി.

മേക്കപ്പ് എന്നു പറയാൻ ആ മുഖത്ത് ഒന്നും ഞാൻ കണ്ടില്ല.  കണ്ണിനു ചുറ്റും കൺമഷി  ഉണ്ട് . അത് നീല കണ്ണുകളുടെ ഭംഗി വല്ലാതെ വർദ്ധിപ്പിച്ചു. കഴുത്തിൽ ഒരു ചെറിയ മാലയും , കാതിൽ കമ്മലും  നെറ്റിയിൽ കുഞ്ഞു പൊട്ടും  പിന്നെ ചന്ദനക്കുറി കൂടിയായപ്പോൾ അവളുടെ സൗന്ദര്യം വർധിക്കാൻ കഴിയാത്തവിധം എന്നെ ആകർഷിച്ചു.

കുറച്ചു ദിവസം കാത്തിരുന്നതാണ് ഞാൻ അവളെ കാണുന്നത്. അത് ഈ കൂടിക്കാഴ്ച വെറുതെ ആകാതിരിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എങ്ങനെയെങ്കിലും സംസാരിക്കുവാനും  അവളെ കുറിച്ച് കൂടുതൽ എന്തെങ്കിലും അറിയുവാനും എനിക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു.  എന്നാൽ ആ സംസാരം മൂലം അവൾ എന്നെക്കുറിച്ച് തെറ്റിദ്ധാരണ വല്ലതും ഉണ്ടാകുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു. കാരണം ടൈംപാസിന് വേണ്ടി പുറകെ നടക്കുന്ന   ഒരാളായി അവൾക്ക് തോന്നുമോ എന്നാണ് ഞാൻ അപ്പോൾ ആലോചിച്ചത്.

തൊഴുത് ഞങ്ങളുടെ അടുത്തു കൂടിയാണ് അവൾക്ക് പോകേണ്ടിയിരുന്നത് അതിനാൽ ഞങ്ങളുടെ അടുത്തേക്ക് അവൾ നടന്നു വന്നുകൊണ്ടിരുന്നു. അവളുടെ സമീപനം എൻറെ നെഞ്ചിടിപ്പിന്റെ വേഗത കൂട്ടുകയാണ് ചെയ്തത്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഇതിനുമുമ്പ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടായിരുന്നില്ലാ.

അവളോട് എങ്ങനെയെങ്കിലും സംസാരിക്കണം എന്ന് വിചാരിച്ചു കൊണ്ട് ഞാൻ അവളോട് “” ഒന്ന് നിൽക്കാമോ “” എന്ന് ചോദിച്ചു. അവൾ  എൻറെ ചോദ്യം കേട്ട് കൊണ്ട് അവിടെ നിന്ന്  കണ്ണുകൊണ്ട് എന്താണ് എന്ന് ആംഗ്യം കാണിച്ചു. .

ഞാൻ അവളുടെ മുൻപിൽ ആയിട്ട് നിന്നു. അവളുടെ ആ നീല കണ്ണുകൾ എന്നെ വല്ലാതെ ആകർഷിക്കുന്നുണ്ട്. ഞാൻപോലുമറിയാതെ അവളോട് ഇഷ്ടം തുറന്നു പറയുമോ എന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടു. എന്നാലും ഞാൻ പരമാവധി എൻറെ ഇഷ്ടം ഉള്ളിൽ ഒതുക്കാൻ ശ്രമിച്ചു.

“” ഹായ് അശ്വതി എന്നല്ലേ പേര് “”.
അതെ എന്നുള്ള മറുപടി ചെറുതായിട്ട് തലയാട്ടി ആണ് അവൾ തന്നത്.
“” എൻറെ പേര് ആനന്ദ് എന്നാണ് നന്ദൻ എന്ന് എല്ലാവരും വിളിക്കും.  നമ്മൾ കുറച്ചു നാളുകൾക്കു മുൻപ് കണ്ടിരുന്നു ടെക്സ്റ്റൈൽ ഷോപ്പിൽ വെച്ച് മീറ്റ് ചെയ്തിരുന്നു.   ചിലപ്പോൾ തനിക്ക് ഈ ഡ്രസ്സ് കാണുമ്പോൾ ഓർമ്മ വന്നേക്കും “”.
അവളുടെ ഒരു മറുപടിക്ക് വേണ്ടി എന്തൊക്കെയാണ് പറയേണ്ടത് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.  എന്തെങ്കിലും ഇങ്ങോട്ട് തിരിച്ചു പറഞ്ഞിരുന്നെങ്കിൽ എനിക്ക് എന്തെങ്കിലുമൊക്കെ സംസാരിക്കാമായിരുന്നു.

“”താൻ എല്ലാ ഞായറാഴ്ചയും അമ്പലത്തിൽ വരുമോ””.

“”അതെ ഞാൻ എല്ലാ ഞായറാഴ്ചയും അമ്പലത്തിൽ വരാറുണ്ട്.  ഞാൻ പോട്ടെ സമയമായി വീട്ടിൽ അന്വേഷിക്കും””.  അത്രയും പറഞ്ഞുകൊണ്ട് എൻറെ മറുപടി പോലും കാത്തു നിൽക്കാതെ അവൾ പെട്ടെന്ന് ഞങ്ങളുടെ മുമ്പിലൂടെ പോയി.

ആൽബി പെട്ടെന്ന് എൻറെ അടുത്തേക്ക് വന്നു.
“”നീ അവളോട് എന്ത് പറഞ്ഞു നിൻറെ ഇഷ്ടം അവളോട് തുറന്നു പറഞോ””
“”ഇല്ലടാ പെട്ടെന്ന് എങ്ങനെയാണ് അവളോട് ഇഷ്ടം ആണ് എന്ന് പറയുന്നത് അവൾക്ക് ഉൾകൊള്ളാൻ പറ്റിയില്ലെങ്കിലോ””
എൻറെ നിസ്സഹായാവസ്ഥ അവനോട് ഞാൻ പറഞ്ഞു.

Recent Stories

The Author

Hyper madmax

9 Comments

  1. Any updates ❓

  2. പേജ് കൂട്ടിയെഴുതാൻശ്രമിക്കുക.. 💖💖💖💖💖

  3. കുഞ്ഞുണ്ണി

    Page കളുടെ എണ്ണം ഒരുപാട് കൂടിപ്പോയി…. ശേ….
    ഇത്രേം page ഒന്നും എഴുതരുത് കേട്ടോ… 🤞🙏

    1. Parnj parnj 3 page therinna koodi illandakala🙆

  4. ❤️❤️❤️❤️

  5. Ennalum aval evda poy❓
    Waiting for next part ❤️❕

  6. വിശ്വനാഥ്

    🌹🌹🌹🌹🌹🌹

    1. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com